ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

|

കൊറോണ വൈറസ് കാരണം ഇന്ത്യയിൽ ഷഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ എല്ലാ ആളുകളും വീടുകളിൽ കഴിയുകയാണ്. അതുകൊണ്ട് തന്നെ ഡാറ്റ ഉപഭോഗത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൌണാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ധാരാളം ആളുകൾ വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന വർക്ക് ഫ്രം ഹോം രീതി തിരഞ്ഞെടുത്തിട്ടുണ്ട്.

വ്യക്തി
 

ഒരു വ്യക്തി തന്റെ വീട്ടിൽ മുഴുവൻ സമയവും ചിലവഴിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതുപോലുള്ള ഒരു സാഹചര്യത്തിൽ ആളുകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സമയത്തിൽ വർദ്ധനവ് ഉണ്ടാകും. ഇൻറർനെറ്റ് ബ്രൗസുചെയ്യാനും കൂടുതൽ സമയം ചിലവഴിക്കും. അതുകൊണ്ട് തന്നെ ഇപ്പോൾ ആളുകൾക്ക് ആവശ്യം മികച്ച ഇന്റർനെറ്റ് പ്ലാനാണ്. വോഡഫോൺ, ജിയോ, എയർടെൽ തുടങ്ങിയ കമ്പനികളെല്ലാം തന്നെ ഉപയോക്താക്കൾക്കായി മികച്ച ഡാറ്റ പ്ലാനുകൾ നൽകുന്നുണ്ട്.

ഡാറ്റ

നിലവിലെ സാഹചര്യത്തിൽ ആളുകൾ ഡാറ്റ ഉപയോഗിക്കുന്നത് വർദ്ധിച്ചതിനാൽ തന്നെ പ്രതിദിനം 2 ജിബി ഡാറ്റയെങ്കിലും ആളുകൾക്ക് ആവശ്യമായി വരുന്നുമണ്ട്. 500 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളാണ് നമ്മിളിന്ന് പരിശോധിക്കുന്നത്. തടസ്സമില്ലാത്ത ഇന്റർനെറ്റ് ബ്രൗസുചെയ്യാൻ ഈ പ്ലാനുകൾ നിങ്ങളെ സഹായിക്കും.

കൂടുതൽ വായിക്കുക: കൊറോണ കാലത്ത് വിട്ടിലിരിക്കാൻ ജിയോ സൌജന്യ ബ്രോഡ്ബാൻഡും ഇരട്ടി ഡാറ്റയും നൽകുന്നുകൂടുതൽ വായിക്കുക: കൊറോണ കാലത്ത് വിട്ടിലിരിക്കാൻ ജിയോ സൌജന്യ ബ്രോഡ്ബാൻഡും ഇരട്ടി ഡാറ്റയും നൽകുന്നു

എയർടെൽ

എയർടെൽ

മികച്ച പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് വിപണിയിൽ കടുത്ത മത്സരം കാഴ്ച്ചവയ്ക്കുന്ന ടെലിക്കോം ഓപ്പറേറ്ററാണ് എയർടെൽ. ഇത് മികച്ച ഡാറ്റാ ആനുകൂല്യങ്ങൾ മാത്രമല്ല, ലൈഫ് ഇൻഷുറൻസ് കവറേജ് പോലുള്ള അധിക ആനുകൂല്യങ്ങളും നൽകുന്നു. 500 രൂപയിൽ താഴെ വിലയുള്ള രണ്ട് ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 298 രൂപ, 349 രൂപ, 449 രൂപ എന്നിങ്ങനെ മൂന്ന് പ്ലാനുകളാണ് എയർടെല്ലിനുള്ളത്.

349 രൂപ
 

349 രൂപയുടെ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 100 എസ്എംഎസുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇതിന് 28 ദിവസം വരെ വാലിഡിറ്റിയുണ്ട്. 449 രൂപ പ്ലാനിൽ സമാനമായ കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും 56 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. ഇതേ ആനുകൂല്യങ്ങൾ 84 ദിവസം ലഭിക്കുന്നതിന് കമ്പനി 698 രൂപയുടെ മറ്റൊരു പ്ലാനും നൽകുന്നുണ്ട്.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

ജിയോയുടെ ഉപയോക്താക്തൾക്ക് പ്രീപെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുക്കാൻ മികച്ചതും താങ്ങാനാവുന്നതുമായ മികച്ച ഓപ്ഷനുകൾ കമ്പനി നൽകുന്നുണ്ട്. 500 രൂപയിൽ താഴെ വിലയുള്ള പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ പരിശോധിച്ചാൽ 249 രൂപ, 444 രൂപ എന്നിങ്ങനെ രണ്ട് പ്ലാനുകളാണ് ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി നൽകുന്നത്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 300 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 300 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ

249 രൂപ

249 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് ജിയോ-ടു-ജിയോ കോളിംഗ്, ജിയോ ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിനൊപ്പം വരുന്നു. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 444 രൂപ പ്ലാനിൽ ജിയോ ടു ജിയോ അൺലിമിറ്റഡ് കോളിങ് മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ എഫ്യുപി ലിമിറ്റോട് കൂടിയ സൌജന്യ കോൾ എന്നിവ 56 ദിവസത്തെ വാലിഡിറ്റിയോടെ നൽകുന്നു.

വോഡഫോൺ

വോഡഫോൺ

എയർടെലിനെപ്പോലെ, വോഡഫോണിനും 500 രൂപയിൽ താഴെയുള്ള രണ്ട് പ്രീപെയ്ഡ് പ്ലാനുകളുണ്ട്. വിപണിയിൽ മറ്റ് കമ്പനികളെ പിന്തള്ളാനും കൂടുതൽ ഉപയോക്താക്കളെ നേടാനുമായി വോഡഫോൺ നേരത്തെ ഇരട്ട ഡാറ്റ പ്ലാൻ അവതരിപ്പിച്ചിരുന്നു. ഇതിലൂടെ 1.5 ജിബി ഡാറ്റ ലഭിച്ചിരുന്ന പ്ലാനിൽ പ്രതിദിനം 3 ജിബി ഡാറ്റയാണ് കമ്പനി നൽകുന്നത്.

500 രൂപ

500 രൂപയിൽ താഴെ 299 രൂപ, 449 രൂപ എന്നിങ്ങനെ രണ്ട് പ്ലാനുകളാണ് വോഡാഫോണിനും ഉള്ളത്. 299 രൂപ പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസുകളും എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ്, വോഡഫോൺ പ്ലേ, സീ 5 എന്നിവ പോലുള്ള സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു. പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്.

കൂടുതൽ വായിക്കുക: വീട്ടിലിരിക്കുന്നവർക്ക് മികച്ച ഓഫറുകളുമായി ബ്രോഡ്ബാന്റ് കമ്പനികൾകൂടുതൽ വായിക്കുക: വീട്ടിലിരിക്കുന്നവർക്ക് മികച്ച ഓഫറുകളുമായി ബ്രോഡ്ബാന്റ് കമ്പനികൾ

449 രൂപ

449 രൂപ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസുകളും എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ്, വോഡഫോൺ പ്ലേ, സീ 5 എന്നിവ പോലുള്ള സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും 56 ദിവസത്തെ വാലിഡിറ്റിയോടെ നൽകുന്നു. വാലിഡിറ്റിയിൽ മാത്രമാണ് ഇരു പ്ലാനുകളും വ്യത്യാസപ്പെട്ടിരിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
But since we are talking about consuming more and more data, we should subscribe to plans offering 2GB data per day at least. So we have listed down the plans offering 2GB data per day under Rs 500. These plans will allow you to browse uninterrupted internet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X