അസൂർ ക്ലൌഡ് ടെക്നോളജി ഇന്ത്യയിലെത്തിക്കാൻ മൈക്രോസോഫ്റ്റും ജിയോയും കൈകോർക്കുന്നു

|

ഇന്ത്യൻ ഡിജിറ്റൽ രംഗത്ത് വലീയ മാറ്റങ്ങളുണ്ടാക്കാൻ പോന്ന തീരുമാനങ്ങളുമായി റിലയൻസ് ജിയോയും മൈക്രോസോഫ്റ്റും കൈകോർക്കുന്നു. ഡിജിറ്റൽ മേഖലയിലെ വളർച്ച വേഗത്തിലാക്കുന്ന ക്ലൌഡ് ഡാറ്റാ സെൻററുകൾ എന്ന പദ്ധതിക്കായാണ് റിലയൻസും ജിയോയും മൈക്രോസോഫ്റ്റും കൈകോർക്കുന്നത്.

അസൂർ ക്ലൌഡ് ടെക്നോളജി ഇന്ത്യയിലെത്തിക്കാൻ മൈക്രോസോഫ്റ്റും ജിയോയും കൈകോ

ഈ കൂട്ടുകെട്ടിലൂടെ ഇന്ത്യയിൽ മൈക്രോസോഫ്റ്റിൻറെ ക്ലൌഡ് സോഫ്റ്റ് വെയറായ അസൂറിൻറെയും റിലയൻസ് ജിയോയുടെ ജിയോ ഫൈബർ നെറ്റ് വർക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. വളർന്നുവരുന്ന സ്റ്റാർട്ടപ്പുകൾക്ക് ജിയോ ഫൈബറിനൊപ്പം ഫ്രീയായി അസൂർ സേവനങ്ങൾ ലഭ്യമാക്കും.

സേവനങ്ങൾ 15,00 രൂപമുതൽ

സേവനങ്ങൾ 15,00 രൂപമുതൽ

മറ്റുള്ള ഉപഭോക്താക്കൾക്ക് സാധാരണ നിലയിലുള്ള മാർക്കറ്റ് നിരക്കിൻറെ പത്ത് ശതമാനം നിരക്കിലാണ് സേവനങ്ങൾ ലഭ്യമാക്കുകയെന്ന് അംബാനി അറിയിച്ചു. ചെറു സംരംഭകർ സാധാരണ നിലയിൽ 15,000 മുതൽ 20,000 വരെ ഇത്തരം സേവനങ്ങൾക്കായി ചിലവഴിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജിയോ 15,00 രൂപമുതലുള്ള നിരക്കിന് സേവനങ്ങൾ ലഭ്യമാക്കുന്നത്. വലീയ ബിസിനസ് സ്ഥാപനങ്ങൾക്ക് അവർക്കനുയോജ്യമായ പ്ലാനുകൾ തിരഞ്ഞെടുക്കാം.

ഇന്ത്യയിലെ ഡിജിറ്റൽ മാറ്റങ്ങൾക്ക് ശക്തിപകരും

ഇന്ത്യയിലെ ഡിജിറ്റൽ മാറ്റങ്ങൾക്ക് ശക്തിപകരും

ഈ സേവനങ്ങളിലൂടെ ഇന്ത്യയിലെ കമ്പനികൾക്ക് ഡാറ്റാ അനലറ്റിക്സ്, AI, IoT, കോഗ്നിറ്റീവ് സർവ്വീസസ്, ബ്ലോക്ക് ചൈൻ, എഡ്ജ് കമ്പ്യൂട്ടിങ് എന്നീ സാങ്കേതികതവിദ്യകൾ എളുപ്പത്തിലും ചിലവ് കുറഞ്ഞും ലഭ്യമാകും. ഇത് ഇന്ത്യയിലെ ഡിജിറ്റൽ മാറ്റങ്ങൾക്ക് ശക്തിപകരും.

മൈക്രോസോഫ്റ്റുമായുള്ള കരാർ
 

മൈക്രോസോഫ്റ്റുമായുള്ള കരാർ

കമ്പനി ഷെയർ ഹോൾഡേഴ്സിനിള്ള റിലയൻസിൻറെ വാർഷിക മീറ്റിങിലാണ് അനിൽ അംബാനി മൈക്രോസോഫ്റ്റുമായുള്ള കരാർ വിവരം വെളിപ്പെടുത്തിയത്. ശ്രദ്ധയിൽപ്പെടുന്ന ആകർഷണീയമായ സ്റ്റാർട്ടപ്പുകളിൽ ജിയോ ഇൻവെസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അസൂർ കോഗ്നിറ്റീവ് സർവ്വീസുകൾ

അസൂർ കോഗ്നിറ്റീവ് സർവ്വീസുകൾ

അസൂർ കോഗ്നിറ്റീവ് സർവ്വീസുകൾ പ്രധാന ഇന്ത്യൻ ഭാഷകളെ കൂടി ഉൾപ്പെടുത്തി കൂടുതൽ മെച്ചപ്പെടുത്തുമെന്നും മൈക്രോസോഫ്റ്റ് സേവനങ്ങൾ ലഭ്യമാകുന്ന ഇന്ത്യൻ ഭാഷകളുടെ എണ്ണം 13ൽ നിന്നും വർദ്ധിപ്പിക്കുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

Best Mobiles in India

English summary
Reliance Jio and Microsoft have agreed to accelerate digital transformation with the launch of new cloud data centres

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X