ജിയോ ഫൈബർനെറ്റിൽ സിനിമകൾ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാം, അറിയേണ്ടതെല്ലാം

|

ഇന്ത്യൻ ടെലികോം വിപണിയെ അസാമാന്യമായ തന്ത്രങ്ങൾ കൊണ്ട് പിടിച്ചെടുത്ത കമ്പനിയാണ് ജിയോ. മികച്ച ഓഫറുകൾ നൽകി ടെലിക്കോം വ്യവസായത്തിന്‍റെ രീതികളെ തന്നെ ജിയോ മാറ്റിയെടുത്തു. ഇപ്പോഴിതാ ഹോം ബ്രോഡ്‌ബാൻഡ് വ്യവസായ മേഖല പിടിച്ചെടുക്കാനുള്ള ജിയോയുടെ പദ്ധതികൾ രാജ്യത്ത് വ്യാപകമാവുകയാണ്. മാസം 699 രൂപ മുതൽ 8,499 രൂപ വരെയുള്ള മികച്ച ജിയോ ഫൈബർ പ്ലാനുകൾ കമ്പനി അടുത്തിടെ പ്രഖ്യാപിച്ചു.

ഫൈബർ-ടു-ഹോം
 

ഫൈബർ-ടു-ഹോം ഇന്‍റർനെറ്റ് സേവനങ്ങൾ കൂടാതെ സൗജന്യ പാൻ-ഇന്ത്യ വോയ്‌സ് കോളിംഗ്, ടിവി വീഡിയോ കോളിംഗ്, ലോ-ലേറ്റൻസി ഗെയിമിംഗ്, വിആർ കണ്ടന്‍റുകൾ, റൂട്ടർ, സെറ്റ്-ടോപ്പ് ബോക്സ് എന്നിവ ഉൾപ്പെടെ നിരവധി സവിശേഷതകൾ ജിയോ വാഗ്ദാനം ചെയ്യുന്നു. ഇവ കൂടാതെ ജിയോ ഫൈബറിനൊപ്പം കമ്പനി നൽകുന്ന ഏറ്റവും ആകർഷണീയമായ ഫീച്ചർ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ എന്നതാണ്. റിലീസ് ദിവസം വീട്ടിലിരുന്ന് ഫസ്റ്റ് ഷോ കാണാനുള്ള സംവിധാനമാണിത്.

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ

ആദ്യ ദിവസം ആദ്യ ഷോ കാണാൻ ആഗ്രഹിക്കുന്ന സിനിമ പ്രേമികളെ ആകർഷിക്കുന്ന ജിയോയുടെ ഫീച്ചറാണ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ. തിയ്യറ്ററിൽ പോകാതെ തന്നെ കുടുംബത്തോടൊപ്പമിരുന്ന് തിയ്യറ്ററിൽ റിലീസ് ചെയ്ത ദിവസം പുതിയ സിനിമ കാണാൻ സാധിക്കുന്ന ഈ സംവിധാനം എല്ലാ പ്ലാനുകൾക്കൊപ്പവും ലഭ്യമാക്കിയിട്ടില്ല. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഫീച്ചർ ലഭ്യമാകുന്ന പ്രധാന പ്ലാനുകൾ മൂന്നെണ്ണമാണ് ഉള്ളത്.

ഡയമണ്ട് - പ്രതിമാസം 2,499 രൂപ

പ്ലാറ്റിനം - പ്രതിമാസം 3,999 രൂപ

ടൈറ്റാനിയം - പ്രതിമാസം 8,499 രൂപ

കൂടുതൽ വായിക്കുക: ജിയോ ഫൈബറിൽ ഇനി സൗജന്യ ഇന്‍റർനെറ്റ് ഇല്ല; പ്രിവ്യൂ ഓഫർ അവസാനിച്ചു

ഡയമണ്ട് പ്ലാൻ

ഡയമണ്ട് പ്ലാൻ

ഫസ്റ്റ്ഡേ ഫസ്റ്റ് ഷോ സിനിമ എന്ന ഫീച്ചർ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളുടെ കൂട്ടത്തിൽ ഏറ്റവും വില കുറവുള്ള പ്ലാനാണ് ജിയോയുടെ ഡയമണ്ട് പ്ലാൻ. 2,499 രൂപയാണ് ഈ പ്ലാനിന്‍റെ നിരക്ക്. 500Mbps വരെ ഡൗൺലോഡ്, അപ്‌ലോഡ് വേഗതയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 1,250 ജിബി (1.25 ടിബി) ഡൗൺ‌ലോഡ്, അപ്‌ലോഡ് ഡാറ്റയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 250 ജിബി അധിക ഡാറ്റയും ഈ പ്ലാനിനൊപ്പം ലഭിക്കും. 1.25 ടിബി ഡാറ്റ ലിമിറ്റ് കഴിഞ്ഞ് നിങ്ങൾ അധിക ഡാറ്റ ഉപയോഗിക്കുമ്പോൾ സ്പീഡ് 1 എംബിപിഎസ് ആയി കുറയും.

സൗജന്യ വോയ്‌സ് കോളുകൾ
 

സൗജന്യ വോയ്‌സ് കോളുകൾ, ടിവി വീഡിയോ കോളിംഗ്, സീറോ-ലേറ്റൻസി ഗെയിമിംഗ്, കണ്ടന്‍റ് ഷെയറിങ് എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു. അഞ്ച് ഡിവൈസുകൾക്ക് നോർട്ടൺ ഡിവൈസ് പ്രോട്ടക്ഷനും ഈ ജിയോ ഫൈബർ പ്ലാനിലൂടെ ലഭിക്കുന്നു. വിആർ ഹെഡ്‌സെറ്റ് വഴി ജിയോയുടെ വിആർ എന്‍റർടൈൻമെന്‍റ് പ്ലാറ്റ്ഫോമിലേക്ക് ആക്‌സസും ഈ പ്ലാനിലൂടെ ലഭിക്കും. പ്ലാനിനൊപ്പം ഒരു ഹോം ഗേറ്റ്‌വേ ഡിവൈസ്, സെറ്റ്-ടോപ്പ് ബോക്സ് എന്നിവയും ലഭിക്കും. ഉപയോക്താക്കൾക്ക് Jio സിനിമ, JioSaavn, JioNews എന്നിവപോലുള്ള ജിയോയുടെ അപ്ലിക്കേഷനുകളിലേക്ക് ആക്‌സസും പ്ലാനിലൂടെ ലഭിക്കും.

പ്ലാറ്റിനം പ്ലാൻ

പ്ലാറ്റിനം പ്ലാൻ

ഉയർന്ന ഡാറ്റാ ട്രാൻസ്ഫർ വേഗതയും ആവശ്യത്തിന് ഡൗൺ‌ലോഡ്, അപ്‌ലോഡ് ലിമിറ്റും ആഗ്രഹിക്കുന്നവർക്ക് ജിയോ ഫൈബറിൽ നിന്നുള്ള 3,999 രൂപ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. 2,500GB (2.5TB) ഡൗൺ‌ലോഡ് + അപ്‌ലോഡ് ക്യുമുലേറ്റീവ് ലിമിറ്റോടെയാണ് ഇത് വരുന്നത്. സൗജന്യ വോയ്‌സ് കോളുകൾ, ടിവി വഴി വീഡിയോ കോളിംഗ്, നോട്ടിസബിൾ ലേറ്റൻസി ഇല്ലാതെ വേഗത്തിലുള്ള മൾട്ടിപ്ലെയർ ഗെയിമിംഗ്, കണ്ടന്‍റ് ഷെയറിങ് എന്നിവയിലേക്ക് ആക്‌സസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വായിക്കുക: റിലയൻസ് ജിയോ 1,776 രൂപയുടെ ഓൾ-ഇൻ-വൺ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു

നോർട്ടന്‍റെ ഡിവൈസ് പ്രോട്ടക്ഷൻ

അഞ്ച് ഉപകരണങ്ങൾക്കായി (പ്രതിവർഷം 999 രൂപ വിലവരും) നോർട്ടന്‍റെ ഡിവൈസ് പ്രോട്ടക്ഷനും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഒപ്പം കമ്പനിയുടെ വിആർ പ്ലാറ്റ്‌ഫോമിലേക്കുള്ള ആക്‌സസും (വിആർ ഹെഡ്‌സെറ്റ് നൽകിയിട്ടില്ല) നൽകുന്നു. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ, മറ്റ് വീഡിയോ കണ്ടന്‍റുകൾ എന്നിവയിലേക്കും ആക്സസ് ലഭ്യമാകും. 4 കെ എച്ച്ഡിആർ ഉള്ളടക്കം എത്ര സ്ട്രീം ചെയ്താലും, ഈ പ്ലാനിലെ ഡാറ്റാ ലിമിറ്റ് മതിയാകും. JioSaavn, JioCinema, Jio ecosystem മറ്റ് സേവനങ്ങൾ എന്നിവയിലേക്കുള്ള ആക്സസും ഇതിലൂടെ ലഭിക്കും.

ടൈറ്റാനിയം പ്ലാൻ

ടൈറ്റാനിയം പ്ലാൻ

ഹോം ബ്രോഡ്‌ബാൻഡ് സർവ്വീസിനായി റിലയൻസ് ജിയോ അവതരിപ്പിച്ച ഏറ്റവും ഉയർന്ന പ്ലാനാണ് ടൈറ്റാനിയം പ്ലാൻ. പ്രതിമാസം 8,499 രൂപയാണ് ഇതിന്‍റെ നിരക്ക്. 1 ജിബിപിഎസ് വേഗതയിലുള്ള ഡാറ്റ, 5000 ജിബി (5 ടിബി) ഡൗൺലോഡ്, അപ്ലോഡ് ഡാറ്റ എന്നിവ ഈ പ്ലാനിന്‍റെ സവിശേഷതകളാണ്. എഫ്‌യുപി ലിമിറ്റ് കഴിഞ്ഞാൽ സ്പീഡ് 1 എം‌ബി‌പി‌എസിലേക്ക് താഴും. കമ്പനിയിൽ നിന്നുള്ള മറ്റ് പ്ലാനുകൾക്ക് സമാനമായി, 8,499 രൂപ പ്ലാൻ ഇന്ത്യയിലുടനീളം സൗജന്യ വോയ്‌സ് കോളുകൾ, വീഡിയോ കോളിംഗ് സേവനങ്ങൾ, ലോ-ലേറ്റൻസി ഗെയിമിംഗിനായി ലോ-പിംഗ് കണക്റ്റിവിറ്റി, വീട്ടിലെ മറ്റുള്ളവരുമായി കണ്ടന്‍റ് ഷെയറിങ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

വിആർ കണ്ടന്‍റുകളും

മറ്റ് പ്ലാനുകൾക്ക് സമാനമായി 5 ഡിവൈസുകൾക്ക് നോർട്ടന്‍റെ ഡിവൈസ് പ്രോട്ടക്ഷനും പ്ലാനിലൂടെ ലഭിക്കും. വിആർ കണ്ടന്‍റുകളും ജിയോയുടെ ഇക്കോസിസ്റ്റം ആപ്ലിക്കേഷനുകൾ വഴി പ്രീമിയം കണ്ടന്‍റുകളിലേക്കുള്ള ആക്സസും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഫസ്റ്റ് ഡേ, ഫസ്റ്റ്-ഷോ മൂവികൾ, മറ്റ് പ്രീമിയം വീഡിയോ കണ്ടന്‍റുകൾ എന്നിവയിലേക്കും ഈ പ്ലാനുകളിലൂടെ ആക്സ്സ് ലഭിക്കും. 4കെ ക്വാള്ളിറ്റിയിൽ സ്ട്രീം ചെയ്താലും ഓൺലൈൻ ഗെയിമുകൾ പോലുള്ളവ ഉപയോഗിച്ചാലും അവസാനിക്കാത്ത 5 ടിബി ഡാറ്റയാണ് ഈ പ്ലാനിന്‍റെ ഏറ്റവും ആകർഷണീയമായ കാര്യം.

കൂടുതൽ വായിക്കുക: എയർടെൽ, റീലയൻസ് ജിയോ എന്നിവയുടെ പ്രീപെയ്‌ഡ്‌ പ്ലാനുകൾ: മികച്ചത് ഏത് ?

Most Read Articles
Best Mobiles in India

Read more about:
English summary
Now that Reliance Jio has captured the telecom industry in the Indian market, the company is now eyeing to disrupt the home broadband industry. The company recently announced Jio Fiber plans, starting from as low as Rs 699 to as high as Rs 8,499 per month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X