കൂടുതൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കായി ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ

|

ഇന്ത്യൻ ടെലിക്കോം വിപണിയുടെ സ്വഭാവം തന്നെ മാറ്റിയെടുത്ത കമ്പനിയാണ് റിലയൻസ് ജിയോ. ഇന്ത്യയിലെ ഇന്റർനെറ്റ് ഉപഭോഗത്തിന്റെ സ്വഭാവം തന്നെ മാറ്റിയെടുത്ത കമ്പനി ഇപ്പോഴും മുൻനിര ഓപ്പറേറ്ററായി തുടരുകയാണ്. മറ്റ് നെറ്റ്വർക്കിലേക്ക് കോളുകൾ വിളിക്കുമ്പോൾ മിനുറ്റിന് ആറ് പൈസ എന്ന നിരക്ക് അടക്കം കൊണ്ടുവന്നിട്ടും മറ്റ് കമ്പനികൾക്ക് എത്തിപിടിക്കാൻ പറ്റാത്ത ഉപയോക്താക്കളുടെ അടിത്തറ കമ്പനി സൂക്ഷിക്കുന്നുണ്ട്.

എയർടെൽ
 

എയർടെൽ, വോഡാഫോൺ എന്നീ ടെലികോം ഓപ്പറേറ്റർമാരുടെ പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം ഒരേ സ്വഭാവമുള്ള പ്ലാനുകളിലൊക്കെയും കമ്പനി വിലക്കുറവോ കൂടുതൽ ഓഫറുകളോ നൽകുന്നുണ്ട്. ഡാറ്റ പ്ലാനുകളുടെ കാര്യത്തിൽ കമ്പനി നൽകുന്ന ഓഫറുകളെയും സേവനത്തെയും മറികടക്കാൻ ഇന്ത്യയിലെ മറ്റ് ഓപ്പറേറ്റർമാർക്ക് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ കൂടുതൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടി വരുന്ന ഉപയോക്താക്കളെ സംബന്ധിച്ച് ജിയോയെക്കാൾ മികച്ച ഓപ്ഷൻ ഇല്ല.

മറ്റ് കമ്പനികൾ

മറ്റ് കമ്പനികൾ നൽകുന്ന ദിവസേന 1.5 ജിബി ഡാറ്റ, ജിബി ഡാറ്റ എന്നീ പ്ലാനുകൾക്ക് പുറമേ ദിവസേന ജിബി ഡാറ്റ വരെ നൽകുന്ന പ്ലാനുകൾ കമ്പനി ഉപയോക്താക്കൾക്കായി ലഭ്യമാക്കുന്നു. മികച്ച വേഗതയും കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റയെന്നതും ജിയോയെ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഇന്ത്യയിലെ മൊബൈൽഫോൺ ഉപയോക്താക്കൾക്കിയടയിൽ പ്രീയപ്പെട്ട നെറ്റ്വർക്കായി നിലനിർത്തുന്നു. ജിയോയുടെ മികച്ച ഡാറ്റ പ്ലാനുകൾ നോക്കാം.

കൂടുതൽ വായിക്കുക: 1,000 രൂപയിൽ താഴെ വിലയുള്ള മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകളുമായി കമ്പനികൾ

ദിവസേന 2 ജിബി ഡാറ്റ നൽകുന്ന ജിയോ പ്ലാനുകൾ

ദിവസേന 2 ജിബി ഡാറ്റ നൽകുന്ന ജിയോ പ്ലാനുകൾ

ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന റിലയൻസ് ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ പരിശോധിച്ചാൽ, ഈ പ്ലാനുകൾ 249 രൂപയിൽ ആരംഭിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ വരിക്കാർക്ക് പ്രതിദിനം 2 ജിബി ഡാറ്റയും മറ്റ് നെറ്റ്വർക്കിലേക്ക് 1000 മിനിറ്റ് കോളിംഗും ജിയോ ടു ജിയോ അൺലിമിറ്റഡ് കോളിംഗും വാഗ്ദാനം ചെയ്യുന്നു. മറ്റൊരു പ്ലാൻ 444 രൂപ വിലയുള്ള പ്ലാനാണ്. ഇതിലൂടെ 56 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. പ്രതിദിനം 2ജിബി ഡാറ്റയ്ക്കൊപ്പം മറ്റ് നെറ്റ്വർക്കിലേക്ക് 2,000 മിനുറ്റ് കോളിങും നൽകുന്നു.

ഡാറ്റ
 

2ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ അവസാനത്തെ പ്ലാൻ 599 രൂപ നിരക്കിലാണ് വരുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് 84 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയും മറ്റ് നെറ്റ്വർക്കിലേക്ക് 3,000 മിനിറ്റ് ജിയോ ഇതര കോളിംഗും വാഗ്ദാനം ചെയ്യുന്ന പ്ലാനാണ് ഇത്. ഈ പ്ലാനുകളിലൂടെയെല്ലാം ദിവസേന 100 എസ്എംഎസും ഉപയോക്താക്കൾക്ക് ലഭിക്കും.

ദിവസേന 3 ജിബി ഡാറ്റ നൽകുന്ന ജിയോ പ്ലാനുകൾ

ദിവസേന 3 ജിബി ഡാറ്റ നൽകുന്ന ജിയോ പ്ലാനുകൾ

മറ്റ് ഓപ്പറേറ്റർമാർ അധികം നൽകാത്ത പ്ലാനാണ് പ്രതിദിനം 3ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ. ജിയോ ഒരൊറ്റ പ്ലാൻ മാത്രമാണ് 3ജിബി പ്രതിദിന ഡാറ്റയോടെ അവതരിപ്പിച്ചിരിക്കുന്നത്. 349 രൂപയുടെ ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. 1,000 മിനിറ്റ് ജിയോ ഇതര കോളിംഗും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെ റിലയൻസ് ജിയോ പോർട്ട്‌ഫോളിയോ ആപ്ലിക്കേഷനുകളുടെ സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം അൺലിമിറ്റഡ് ജിയോ ടു ജിയോ കോളിംഗും പ്രതിദിനം 100 എസ്എംഎസും ഉപയോക്താക്കൾക്ക് ലഭിക്കും.

കൂടുതൽ വായിക്കുക: എന്താണ് ജിയോ വോവൈ-ഫൈ കോളിങ്? അറിയേണ്ടതെല്ലാം

Most Read Articles
Best Mobiles in India

Read more about:
English summary
The Reliance Jio prepaid plans are almost 20% priced below the comparable offerings from Bharti Airtel and Vodafone Idea. This means that for the subscribers who use a lot of data, Reliance Jio might be a good choice and they would be able to save a lot of money on prepaid recharges, if they do not make a lot of calls. Now, with Reliance Jio prepaid plans, the 1.5GB daily data and the 2GB daily data prepaid plans are very popular. However, there are also 3GB daily data plans with Reliance Jio which the subscribers can opt for, incase they need more data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X