ജിയോ ഇഫക്ട്: 3ജി പ്ലാനില്‍ ഞെട്ടിക്കുന്ന ഡാറ്റ ഓഫറുമായി ബിഎസ്എന്‍എല്‍!

Written By:

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) അടുത്ത പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്. ജിയോ ഇഫക്ട് എന്നു വേണമെങ്കില്‍ ഇതിനെ പറയാം, കാരണം എല്ലാ നെറ്റ്‌വര്‍ക്ക് കമ്പനികളും ഓഫറുകള്‍ ആരംഭിച്ചതു തന്നെ ജിയോ എത്തിയതിനു ശേഷമാണ്.

ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതെ ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാം?

ജിയോ ഇഫക്ട്: 3ജി പ്ലാനില്‍ ഞെട്ടിക്കുന്ന ഡാറ്റ ഓഫറുമായി ബിഎസ്എന്‍എല്‍!

എന്നാല്‍ ഇപ്പോഴത്തെ ബിഎസ്എന്‍എല്‍ ഓഫര്‍ 3ജി പ്ലാനിലാണ് നല്‍കിയിരിക്കുന്നത്. ആര്‍ടിഎന്‍ ഏഷ്യയുടെ റിപ്പോര്‍ട്ടു പ്രകാരം 3ജി പ്ലാനില്‍ രണ്ട് ഓഫറുകളാണ് നല്‍കിയിരിക്കുന്നത്.

ബിഎസ്എന്‍എല്‍ ന്യൂസുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുതിയ 3ജി പ്ലനുകള്‍

ഇപ്പോള്‍ 78 രൂപയുടെ ഡാറ്റ പാക്കില്‍ 2ജിബി ഡാറ്റ നല്‍കുന്നു. എന്നാല്‍ നേരത്തെ ഇതേ പ്ലാനില്‍ 1ജിബി ഡാറ്റയും അഞ്ച് ദിവസത്തെ വാലിഡിറ്റിയുമാണ് നല്‍കിയിരുന്നത്.

മറ്റൊന്ന് 291 രൂപയുടെ പ്ലാന്‍. ഈ പ്ലാനില്‍ നിലവില്‍ 8ജിബി ഡാറ്റ നല്‍കുന്ന. നേരത്തെ 2ജിബി ഡാറ്റയായിരുന്നു പ്രതിമാസം നല്‍കിയിരുന്നത്.

വണ്‍ പ്ലസ് 3T , 128ജിബി , ആമസോണ്‍ വഴി വില്പന ആരംഭിച്ചു!

 

മേയ് അഞ്ച് വരെ

ബിഎസ്എന്‍എല്‍ ന്റെ പുതിയ 3ജി പ്ലാന്‍ ഓഫര്‍ മേയ് അഞ്ചു വരെയാണ് വാലിഡിറ്റി. ഇതിനോടൊപ്പം തന്നെ 549 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 5ജിബി 3ജി ഡാറ്റയും നല്‍കുന്നു, ഇതിനു മുന്‍പ് നല്‍കിയിരുന്നത് 10ജിബി ഡാറ്റയായിരുന്നു.

ഹോണര്‍ 6Xനെ ഉപഭോക്താക്കള്‍ ഏറ്റെടുത്തതിനു പിന്നിലെ രഹസ്യം!

മറ്റു ഓഫറുകള്‍

. 156 രൂപയ്ക്കു 2ജിബിയ്ക്കു പകരം 3ജിബി ഡാറ്റയും, 10 ദിവസം വാലിഡിറ്റിയും നല്‍കുന്നു.
. 98/99 രൂപയ്ക്ക് 1ജിബി ഡാറ്റ, 14 ദിവസം വാലിഡിറ്റി.
. 561 രൂപയക്കു 5ജിബി ഡാറ്റയ്ക്കു പകരം 11ജിബി ഡാറ്റ ലഭിക്കുന്നു, വാലിഡിറ്റി 60 ദിവസം.

മറ്റു ഓഫറുകള്‍

. 821 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 6ജിബി ഡാറ്റയ്ക്കു പകരം 15ജിബി ഡാറ്റ ലഭിക്കുന്നു.
. 444 രൂപയ്ക്കു 3ജിബി ഡാറ്റയ്ക്കു പകരം 8ജിബി ഡാറ്റ ലഭിക്കുന്നു.

ഐഫോണ്‍ 7 പ്ലസ് 12,000 രൂപ ഐഫോണ്‍ 7 10,000 രൂപ ഡിസ്‌ക്കൗണ്ട്!

മറ്റു ഓഫറുകള്‍

. 451 രൂപയ്ക്കു 2ജിബിക്കു പകരം 6ജിബി ഡാറ്റയും 80 രൂപ ടോക്ടൈമും ലഭിക്കുന്നു.
. 3099 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 15 ജിബി ഡാറ്റ നല്‍കിയതിനു പകരം 20ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോള്‍/ എസ്എംഎസ് നല്‍കുന്നു.

മികച്ച ഫോണുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
BSNL has increased data for its 3G plans after announcing the launch of two new tariff plans, according to a report by RTN Asia.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot