ജിയോ ഇഫക്ട്: എയര്‍ടെല്‍ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ 1 രൂപയ്ക്ക്!

Written By:

റിലയന്‍സ് ജിയോയുടെ പ്രിവ്യൂ ഓഫര്‍ വന്നതോടെ വിപണിയില്‍ 4ജി താരിഫ് പ്ലാനുകളുടെ ഒരു മത്സരമാണ്. ജിയോയുടെ ഈ 4ജി ഓഫര്‍ ഡിസംബര്‍ 31 വരെയാണ് പറഞ്ഞിരിക്കുന്നത്.

മറ്റുളളവരുടെ ഫോണ്‍ നമുക്ക് എങ്ങനെ ട്രാക്ക് ചെയ്യാം?

ജിയോ ഇഫക്ട്: എയര്‍ടെല്‍ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ 1 രൂപയ്ക്ക്!

ജിയോയുടെ ഓഫര്‍ വന്നതോടു കൂടി മറ്റു ടെലികോം കമ്പനികളായ എയര്‍ടെല്‍, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ എന്നീ കമ്പനികള്‍ അവരുടെ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു കഴിഞ്ഞു.

എന്നാല്‍ ഇന്ന് ഇവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് ഐഡിയ ഒരു പുതിയ ഓഫറുമായി എത്തിയിക്കുകയാണ്, അതായത് അണ്‍ലിമിറ്റഡ് 4ജി ഓഫര്‍ വെറും ഒരു രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.

7,000 രൂപയില്‍ താഴെ: ജിയോ പിന്തുണയ്ക്കുന്ന 4ജി ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇൗ ഓഫര്‍ ലഭിക്കാനുളള യോഗ്യത

ഈ ഓഫര്‍ നിങ്ങള്‍ക്ക് നേടണമെങ്കില്‍ ആദ്യം വേണ്ടത് 4ജി പിന്തുണയ്ക്കുന്ന ഫോണും 4ജി പിന്തുണയ്ക്കുന്ന ഐഡിയ സെല്ലുലാര്‍ സിം കാര്‍ഡുമാണ്.

നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക

മുകളില്‍ പറഞ്ഞ യോഗ്യത മാനദണ്ഡം നിങ്ങള്‍ക്കുണ്ടെങ്കില്‍, നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും 4ജി സിം കാര്‍ഡ് ഉപയോഗിച്ച് '411' എന്ന നമ്പറിലേയ്ക്ക് ഡയല്‍ ചെയ്യുക.

മിനിമം ഒരു രൂപ ബാലന്‍സ് വേണം

നിങ്ങളുടെ ഐഡിയ നമ്പറില്‍ മിനിമം ഒരു രൂപയെങ്കിലും വേണം, അണ്‍ലിമിറ്റഡ് 4ജി ഡാറ്റ ഒരു രൂപയ്ക്ക് ലഭിക്കണമെങ്കില്‍.

അണ്‍ലിമിറ്റഡ് 4ജീ ഡാറ്റ ഒരു മണിക്കൂര്‍ ആസ്വദിക്കാം

ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്തുകഴിങ്ങാല്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് 4ജി ഡാറ്റ ഓഫര്‍ വെറും ഒരു രൂപയ്ക്ക് ഒരു മണിക്കൂര്‍ ആസ്വദിക്കാം. ഒരു മണിക്കൂറില്‍ കൂടുതല്‍ ഈ ഓഫര്‍ നിങ്ങള്‍ക്കു ലഭിക്കില്ല.

ഒരു നിശ്ചിത കാലയളവില്‍ മാത്രം

നിങ്ങള്‍ മനസ്സിലാക്കേണ്ടത് ഒരു നിശ്ചിത കാലയളവില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുളളൂ എന്ന്. ഒരു ഐഡിയ സിമ്മില്‍ ഈ ഓഫര്‍ ലഭിച്ചു കഴിഞ്ഞാല്‍ വീണ്ടും ഈ സൗകര്യം ആ നമ്പറിലേയ്ക്ക് ലഭിക്കില്ല.

ഏതു 4ജി ഫോണിലും ഇത് ഉപയോഗിക്കാം

ഐഡിയയുടെ അണ്‍ലിമിറ്റഡ് 4ജി ഒരു രൂപയുടെ ഓഫര്‍ ഏതു 4ജി സ്മാര്‍ട്ട്‌ഫോണിലും ഉപയോഗിക്കാം. നിങ്ങളുടെ പഴയ ഫോണാണെങ്കില്‍ കൂടിയും ഉപയോഗിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സാപ്പില്‍ എങ്ങനെ ഒളിഞ്ഞിരുന്നു ചാറ്റു ചെയ്യാം?

English summary
Reliance Jio is the talk of the town lately for its attractive 4G tariff plans and offers. Earlier this month, the company was in the headlines for its free 4G data and other benefits until December 31, 2016.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot