ജിയോ ജിഗാഫൈബര്‍/ ബിഎസ്എന്‍എല്‍ BBG 1199, ഇതില്‍ ഏത് തിരഞ്ഞെടുക്കും?

Written By:

റിലയന്‍സ് ജിയോ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ബിഎസ്എന്‍എല്‍ല്ലും അവരുടെ താരിഫ് പ്ലാനില്‍ പല മാറ്റങ്ങളും വരുത്തി.

നേരത്തെ തന്നെ ബിഎസ്എന്‍എല്‍ അവരുടെ ബ്രോഡ്കാസ്റ്റ് പ്ലാനായ BSNL BBG Combo Plan 1199 രൂപയ്ക്കു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം റിലയന്‍സ് ജിയോയുടെ ജിഗാഫൈബര്‍ പ്ലാനും ഉടന്‍ ഇന്ത്യയില്‍ എത്തുകയാണ്.

റിലയന്‍സ് ജിയോ 4ജി ടവര്‍ സിഗ്നല്‍ നിങ്ങളുടെ പ്രദേശത്ത് ഉണ്ടോ?

ജിയോ ജിഗാഫൈബര്‍/ ബിഎസ്എന്‍എല്‍ BBG 1199, ഇതില്‍ ഏത് തിരഞ്ഞെടുക്കും?

ഈ രണ്ട പ്ലാനുകളില്‍ ഏതു തിരഞ്ഞെടുക്കണമെന്ന് ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിലാകുമെന്ന് തീര്‍ച്ചയാണ്. എന്നാല്‍ നിങ്ങളുടെ ഈ സംശയം മാറ്റാന്‍ ഇവ രണ്ടും ഇവിടെ താരതമ്യം ചെയ്യാം.

എയര്‍ടെല്‍ ഫ്രീ ഇന്റര്‍നെറ്റ് കണക്ഷന്‍ എങ്ങനെ എടുക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബിബിജി 1199 പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകള്‍

ബിഎസ്എന്‍എല്‍ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ലോക്കല്‍ കോളുകളും എസ്റ്റിഡി (STD) കോളുകളും 24 മണിക്കൂര്‍ വരെ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം.

റിലയന്‍സ് ജിയോയുടെ വെല്‍കം ഓഫര്‍

ജിയാഫൈബര്‍ ഇന്റര്‍നെറ്റ് സേവനത്തില്‍ നിന്നും റിലയന്‍സ് ജിയോയെ ആകര്‍ഷിക്കുന്നത് ഇതിന്റെ വെല്‍കം ഓഫര്‍ തന്നെയാണ്, അതും 4ജി സ്മാര്‍ട്ട്‌ഫോണുകളില്‍. ഇതു കാരണം ഉപഭോക്താക്കള്‍ക്ക് 90 ദിവസം വരെ അണ്‍ലിമിറ്റഡ് ഫ്രീ ഡാറ്റ ഉപയോഗിക്കാം.

വേഗതയില്‍ ജിയോ മുന്നില്‍

ബിഎസ്എന്‍എല്‍ BBG 1199 പ്ലാനില്‍ ഡാറ്റ സ്പീഡ് 2 Mbps ആണ്. എന്നാല്‍ റിലയന്‍സ് ജിയോ ജിഗാഫൈബര്‍ പ്ലാനില്‍ ഡാറ്റ സ്പീഡ് 50 Mbps മുതല്‍ 1 Gbps വരെയാകുന്നു.

താരിഫ് പ്ലാനുകള്‍

ബിഎസ്എന്‍എല്‍ രണ്ട് പുതിയ ബ്രോഡ്ബാന്‍ഡ് പദ്ധതികളാണ് നല്‍കുന്നത്. BBG 1199 പ്ലാനാണ് ഒന്ന്. മറ്റൊന്ന് BB 249, ഈ പ്ലാനില്‍ 2Mbps 2ജിബി അണ്‍ലിമിറ്റഡ് ഡാറ്റ. അതു കഴിഞ്ഞാല്‍ 1Mbps അണ്‍ലിമിറ്റഡ് ഡാറ്റയാണ് ലഭിക്കുന്നത്.

എന്നാല്‍ റിലയന്‍സ് ജിയോയില്‍ പല പദ്ധതികളാണ് നല്‍കുന്നത്. 1500 മുതല്‍ 5500 രൂപവരെയുളള ഓഫറില്‍ 30 ദിവസമാണ് വാലിഡിറ്റി നല്‍കുന്നത്.

 

ഡാറ്റ ലിമിറ്റ്

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ ജിഗാഫൈബര്‍ പദ്ധതികളില്‍ ഡാറ്റ യൂസേജ് ലിമിറ്റ് ആരംഭിക്കുന്നത് 50Mbps പ്ലാനില്‍ 2000 ജിബിയാണ്, കൂടാതെ 600Mbps പ്ലാനില്‍ 300ജിബി യുമാണ്.

ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു

ബിഎസ്എന്‍എല്‍ പദ്ധതി പ്രകാരം BBG 119 പ്ലാന്‍ രണ്ടോ മൂന്നോ വര്‍ഷം ഒരുമിച്ച് എടുത്താല്‍ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

2ജി/3ജി സ്മാര്‍ട്ട്‌ഫോണുകളില്‍ 4ജി സിം ഉപയോഗിക്കാന്‍ സാധിക്കുമോ?

വ്യാജ വാട്ട്‌സാപ്പ് ചാറ്റ് എങ്ങനെ സൃഷ്ടിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
BSNL has announced many interesting broadband plans and one such plan is the BSNL BBG Combo Plan priced at Rs 1,199 per month.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot