ജിയോ ഫോൺ ഉപയോക്താക്കൾക്ക് 75 രൂപയിലാരംഭിക്കുന്ന പ്രതിമാസ പ്ലാനുകളുമായി ജിയോ

|

റിലയൻസ് ജിയോ അതിൻറെ ഫീച്ചർ ഫോൺ ഉപഭോക്താക്കൾക്കായി പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. ഈ 'ഓൾ-ഇൻ-വൺ' പ്രതിമാസ പ്ലാനുകൾക്ക് കീഴിൽ ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് സൌജന്യ കോളുകളും മറ്റുള്ള നെറ്റ്വർക്കുകളിലേക്ക് 500 മിനിറ്റ് സൌജന്യ കോളിംഗും വാഗ്ദാനം ചെയ്യുന്നു. 75 രൂപയിൽ ആരംഭിച്ച് 185 രൂപ വരെ നീളുന്ന നാല് പ്ലാനുകളാണ് ജിയോ ഫോൺ ഉപയോക്താക്കൾക്കായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

 

ജിയോഫോൺ

ജിയോഫോൺ ഉപയോക്താക്കൾക്കായി പുറത്തിറക്കിയ പ്ലാനിലെ ഏറ്റവും വില കുറഞ്ഞ പ്ലാൻ 75 രൂപയ്ക്കാണ് ലഭ്യമാവുക. ഈ പ്ലാനിലൂടെ ജിയോ നമ്പരുകളിലേക്ക് കമ്പനി സൌജന്യ കോളുകളും 500 മിനിറ്റ് ഓഫ്-നെറ്റ് കോളുകളും 3 ജിബി പ്രതിമാസ ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ബേസിക്ക് പ്ലാൻ ആവശ്യമുള്ളവർക്ക് മികച്ച പ്ലാൻ തന്നെയാണ് ഇത്.

125 രൂപയുടെ പ്ലാൻ

125 രൂപയുടെ പ്ലാനിൽ കമ്പനി 14 ജിബി ഡാറ്റയും 155 രൂപയുടെ പ്ലാനിലൂടെ 28 ജിബി ഡാറ്റയും ജിയോ നൽകുന്നു. പ്ലാനുകളിലെ ഏറ്റവും വില കൂടിയ 185 രൂപയുടെ പ്ലാനിൽ സൌജന്യ കോളുകൾ, 500 ഓഫ്-നെറ്റ് മിനിറ്റ്, 56 ജിബി ഡാറ്റ (2 ജിബി പ്രതിദിനം) എന്നിവ 28 ദിവസത്തേക്ക് നൽകുന്നു.

കൂടുതൽ വായിക്കുക : ട്രായ് പുറത്തിറക്കിയ വേഗതയുടെ പട്ടികയിൽ ഒന്നാം സ്ഥാനം കൈവിടാതെ ജിയോകൂടുതൽ വായിക്കുക : ട്രായ് പുറത്തിറക്കിയ വേഗതയുടെ പട്ടികയിൽ ഒന്നാം സ്ഥാനം കൈവിടാതെ ജിയോ

നാല് പുതിയ പ്ലാനുകൾ
 

ജിയോ ഉപഭോക്താക്കൾക്കായി നാല് പുതിയ പ്ലാനുകൾ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജിയോ ഫോൺ ഉപയോക്താക്കൾക്കായുള്ള പ്ലാനുകൾ പുറത്ത് വിട്ടത്. 222 രൂപ, 333 രൂപ, 444 രൂപ, 555 രൂപ എന്നീ നിരക്കുകളിലാണ് ജിയോ അവതരിപ്പിച്ച പ്ലാനുകൾ. ഇവയുടെ വാലിഡിറ്റി യഥാക്രമം 28 ദിവസം, 56 ദിവസം, 84 ദിവസം എന്നിങ്ങനെയാണ്.

ഓഫ്-നെറ്റ് കോളുകൾ

ജിയോ അവതരിപ്പിച്ച 222 രൂപയിൽ തുടങ്ങുന്ന നാല് പ്ലാനുകളിലും 1,000 ഓഫ്-നെറ്റ് കോളുകൾ കമ്പനി ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ആദ്യ പ്ലാനായ 222 രൂപയുടെ പ്ലാൻ പരിധിയില്ലാത്ത കോളിംഗ്, 2 ജിബി പ്രതിദിന ഡാറ്റ, 28 ദിവസത്തേക്ക് 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്നത് എടുത്ത് പറയേണ്ട കാര്യമാണ്.

മറ്റ് പ്ലാനുകൾ

333 രൂപയുടെ പ്ലാൻ രണ്ട് മാസത്തേക്ക് 56 ജിബി ഡാറ്റയാണ് നൽകുന്നത്. ബാക്കി ആനുകൂല്യങ്ങൾ മറ്റ് പ്ലാനുകൾക്ക് തുല്യമാണ്. 444 രൂപയുടെ പ്ലാനിന് മൂന്ന് മാസത്തെ സാധുതയാണ് ഉള്ളത്. ഇത് പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. പരിധിയില്ലാത്ത വോയ്‌സ്, എസ്എംഎസ് എന്നിവ കൂടാതെ ജിയോ അല്ലാത്ത മറ്റ് നമ്പരിലേക്ക് 1000 കോളിംഗ് മിനിറ്റുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

കൂടുതൽ വായിക്കുക : റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോഴും സൗജന്യമായി കോളുകൾ വിളിക്കാൻ കഴിയും; എങ്ങനെ?കൂടുതൽ വായിക്കുക : റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോഴും സൗജന്യമായി കോളുകൾ വിളിക്കാൻ കഴിയും; എങ്ങനെ?

ഒരു മാസത്തെ അധിക സേവനം

ഈ പ്ലാനുകൾക്കൊപ്പം 111 രൂപ അധികമായി നൽകാനുള്ള ഓപ്ഷനും കമ്പനി നൽകുന്നുണ്ട് ഇങ്ങനെ നൽകിയാൽ ഒരു മാസത്തെ അധിക സേവനം ഉപയോക്താവിന് ലഭിക്കുന്നു. 555 രൂപയുടെ റീചാർജ് പ്ലാൻ 84 ദിവസത്തേക്ക് 2 ജിബി 4 ജി ഡാറ്റയാണ് ഉപയോക്താവിന് നൽകുന്നത്. മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 3,000 മിനിറ്റ് സൗജന്യ കോളിംഗും ഈ പ്ലാനിനൊപ്പം ലഭിക്കുന്നു.

ദീപാവലി ഉത്സവ സീസൺ

ഐയുസി ചാർജ്ജുകൾ ഈടാക്കാൻ ആരംഭിച്ചതിന് ശേഷം മിക്ക പ്ലാനുകളിലും ജിയോ സൌജന്യ ഐയുസി കോളുകൾ ഉൾപ്പെടുത്തുന്നുണ്ടെന്നത് ശ്രദ്ധേയമായ കാര്യമാണ്. ജിയോ അടുത്തിടെ ദീപാവലി ഉത്സവ സീസൺ ഓഫറായി ജിയോ ഫോണിൽ വൻ വിലക്കുറവ് വാഗ്ദാനം ചെയ്തിരുന്നു. പുതിയ ജിയോ ഫോൺ 699 രൂപയ്ക്കാണ് കമ്പനി ലഭ്യമാക്കിയത്. ഇതിനൊപ്പം 99 മൂല്യമുള്ള സൌജന്യ ഡാറ്റയും കമ്പനി നൽകുന്നു.

Best Mobiles in India

English summary
Reliance Jio has launched new plans for its feature phone customers. Under this 'All-In-One' monthly plans, Jio is offering free calls on the same network and 500 minutes of free calling on others. Besides, the company has also launched four plans, which start from Rs. 75 and goes up to Rs. 185.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X