റിലയന്‍സ് ജിയോ വീണ്ടും കല്പിച്ചു തന്നെയാണ്! ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും ഓഫര്‍...

Written By:

റിലയല്‍സ് ജിയോ വിപണിയില്‍ എത്തിയതിനു ശേഷം എല്ലാ ടെലികോം മേഖലയിലും വന്‍ യുദ്ധം തന്നെയാണ് നടക്കുന്നത്. ജിയോയെ ഇത്രയധികം ഉപഭോക്താക്കള്‍ ഏറ്റെടുക്കാന്‍ അതിലെ വെല്‍കം ഓഫറുകള്‍ തന്നെ.

മുഴുവന്‍ തുകയും 11000 രൂപയുടെ ഗിഫ്റ്റും നല്‍കി അസ്യസിന്റെ പുതിയ ഓഫര്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓഫര്‍ പ്രവാഹം തുടരുന്നു

റിലയന്‍സ് ജിയോയുടെ ഓഫര്‍ പ്രവാഹം തുടരുകയാണ്. ഐഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഇക്കുറിയും ഓഫര്‍ നല്‍കിയിരിക്കുന്നത്.

ഓഫര്‍

ഒരു വര്‍ഷത്തേക്കു കൂടി വോയിസ് കോളുകള്‍ ഫ്രീ, 20 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് എസ്എംഎസ് എന്നിവയാണ് ജിയോയുടെ പുതിയ ഓഫറുകള്‍.

എപ്പോള്‍ ഈ ഓഫര്‍ ലഭിക്കും?

ജനുവരി 31ന് വെല്‍കം പ്ലാന്‍ കാലാവധി കഴിഞ്ഞതിനു ശേഷമായിരിക്കും ഈ ഓഫര്‍, അതായത് ഡിസംബര്‍ 31നു ശേഷം. പുതിയ സ്‌കീമില്‍ ഒരു വര്‍ഷത്തെ പ്രത്യേക സര്‍വ്വീസുകളും ലഭിക്കുന്നതാണ്.

എപ്പോള്‍ വെല്‍ക്കം പ്ലനില്‍ തുടരാം?

ഡിസംബര്‍ 31നു മുന്‍പ് ജിയോ സ്‌റ്റോറുകളില്‍ നിന്നോ ആപ്പിള്‍ സ്‌റ്റോറുകളില്‍ നിന്നോ ഐഫോണ്‍ വാങ്ങി ജിയോ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് വെല്‍ക്കം ഓഫര്‍ പ്ലാനില്‍ തുടരാം.

പ്ലാന്‍ ഫ്രീ ആയിരിക്കും

ജനുവരി ഒന്നു മുതല്‍ 1499 രൂപയുടെ പ്ലാന്‍ ഒരു വര്‍ഷം പൂര്‍ണ്ണമായും ഫ്രീയായിരിക്കും. അതായത് 18,000 രൂപയുടെ പ്ലാന്‍ വാല്യൂ തികച്ചും സൗജന്യമായിരിക്കും.

ഈ പ്ലാനില്‍ അടങ്ങിയ ഓഫറുകള്‍

അണ്‍ലിമിറ്റഡ് ലോക്കല്‍ / എസ്ടിഡി വോയിസ് കോള്‍, നാഷണല്‍ റോമിങ്ങ്, 20ജിബി വരെ 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് എസ്എംഎസ്, അണ്‍ലിമിറ്റഡ് ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയാണ് ഈ പ്ലാനില്‍ അടങ്ങിയിട്ടുളളത്.

ഏതൊക്കെ ഫോണുകളില്‍ ഈ ഓഫര്‍ ലഭിക്കും?

ഐഫോണ്‍ 6, 6പ്ലസ്, 6എസ്പ്ലസ്, എസ്ഇ പുതിയ ഐഫോണ്‍ 7, 7പ്ലസ് എന്നിവയില്‍ ഈ ഓഫറുകള്‍ ലഭിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio today announced a partnership with Apple to offer iPhone customers in India a number of offers, including a year of complimentary Jio service worth Rs. 18,000 for retail customers and a 25 percent discount for enterprise customers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot