ഇന്ത്യൻ ടെലിക്കോം വിപണിയിലെ ഏറ്റവും വലിയ കമ്പനി ജിയോ തന്നെ

|

ഇന്ത്യൻ വിപണിയിൽ കടുത്ത മത്സരം തുടരുമ്പോഴും എതിരാളികളെ പിന്നിലാക്കി ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായി റിലയൻസ് ജിയോ തുടരുകയാണ്. മറ്റ് ഓപ്പറേറ്റരെ ബഹുദൂരം പിന്നിലാക്കിയാണ് വരുമാനത്തിന്റെ കാര്യത്തിൽ ജിയോ വലിയ ടെലികോം ഓപ്പറേറ്ററായി തുടരുന്നത്. വരിക്കാരുടെ എണ്ണത്തിലും ഇന്ത്യയിൽ ജിയോ മറ്റ് കമ്പനികളെക്കാൾ ഏറെ മുന്നിലാണ്.

റിലയൻസ് ‌ജിയോ
 

റിലയൻസ് ‌ജിയോ 2019 ഡിസംബറിൽ 32.1 ശതമാനം വരിക്കാരുടെ വിപണി വിഹിതവും 35.4 ശതമാനം റവന്യൂ മാർക്കറ്റ് ഷെയറും നിലനിർത്തി. ഇത് ഒരു വർഷം മുമ്പ് വരിക്കാരുടെ വിപണി വിഹിതം 23.8 ശതമാനവും വരുമാന വിപണി വിഹിതം 29.8 ശതമാനവുമായിരുന്നു. വളരെ വലിയ വളർച്ചയാണ് കമ്പനി ഒരു വർഷത്തിൽ നേടിയത് എന്ന് ഇന്ത്യ റേറ്റിംഗ് ആന്റ് റിസെർച്ച് (ഇന്ദ്-റാ) ന്റെ റിപ്പോർട്ടിൽ പറയുന്നു.

വോഡഫോൺ-ഐഡിയ

വോഡഫോൺ-ഐഡിയയ്ക്ക് ഇന്ത്യയിലെ വിപണി വിഹിതം കുറഞ്ഞ് വരികയാണ് അതുകൊണ്ടാണ് റിലയൻസ് ജിയോ ബിസിനസിൽ ഏറ്റവും മുന്നിലാകുന്നത്. ജിയോ തങ്ങളുടെ സേവനങ്ങൾ 2016 ലാണ് ആരംഭിച്ചത്. ശക്തമായ പ്രവർത്തനവും മികച്ച സേവനങ്ങളും നൽകി കമ്പനി മൂന്നരവർഷത്തിനുള്ളിൽ മാർക്കറ്റിലെ ഒന്നാമനായി മാറി എന്നത് ശ്രദ്ധേയമാണ്.

കൂടുതൽ വായിക്കുക: പ്രതിദിനം 2 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എല്ലിന്റെ 365 രൂപ പ്രീപെയ്ഡ് പ്ലാൻകൂടുതൽ വായിക്കുക: പ്രതിദിനം 2 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എല്ലിന്റെ 365 രൂപ പ്രീപെയ്ഡ് പ്ലാൻ

മാർക്കറ്റ് ഷെയർ

വോഡാഫോൺ ഐഡിയ ലിമിറ്റഡ് 100 ​​ബേസിസ് പോയിൻറ് റവന്യൂ മാർക്കറ്റ് ഷെയറും 20 ബേസിസ് പോയിൻറ് സബ്സ്ക്രൈബർ മാർക്കറ്റ് ഷെയറും ഒരു പാദത്തിൽ നിന്ന് മറ്റൊരു പാദത്തിൽ എത്തുമ്പോൾ നഷ്ടപ്പെടുത്തുന്നു. ഇതിന്റെ പ്രധാന നേട്ടം ഉണ്ടാകുന്നത് റിലയൻസ് ജിയോയ്ക്കാണ്.

സബ്‌സ്‌ക്രൈബർ
 

ജിയോയുടെ സബ്‌സ്‌ക്രൈബർ ബേസിലെ വളർച്ച 2019 ഡിസംബറിൽ മോഡറേറ്റ് ചെയ്തതിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതിമാസം 9 ദശലക്ഷം വരിക്കാരുടെ വർദ്ധനവ് കമ്പനിക്കുണ്ടായതായി വ്യക്തമായി. 2019 ഡിസംബറിൽ വരിക്കാരുടെ വളർച്ച 0.1 ദശലക്ഷം മാത്രമായി കുറഞ്ഞു.

വോഡഫോൺ

വോഡഫോൺ അതിന്റെ പ്രവർത്തനങ്ങൾ ഐഡിയയുമായി 2018ലാണ് ലയിപ്പിച്ചത്. ഇപ്പോഴും കമ്പനികൾ നെറ്റ്‌വർക്ക് സംയോജിപ്പിക്കുന്ന പ്രക്രിയയിലാണ്. 22 ൽ 17 സർക്കിളുകളാണ് കമ്പനി ഇതുവരെ സംയോജിപ്പിച്ചിരിക്കുന്നത്. നിലവിൽ കമ്പനി വലിയ കടത്തിലാണ്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് ഒരു ദുരിതാശ്വാസ പാക്കേജിനായി നിരന്തരം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

കൂടുതൽ വായിക്കുക: ഒരേ വിലയിൽ വോഡാഫോൺ നൽകുന്നത് ജിയോയേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾകൂടുതൽ വായിക്കുക: ഒരേ വിലയിൽ വോഡാഫോൺ നൽകുന്നത് ജിയോയേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ

ടെലികോം ഓപ്പറേറ്റർ

ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർക്കായി അടിസ്ഥാന താരിഫ് നിരക്ക് നിശ്ചയിക്കുന്നതും ഐയുസി നിരക്കുകൾ കൊണ്ടുവരുന്നതും ഈ മേഖലയുടെ നിലവിലെ സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും വോഡാഫോൺ ഐഡിയ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ ടെലിക്കോം രംഗത്ത് വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

Most Read Articles
Best Mobiles in India

Read more about:
English summary
After giving a tough fight to other operators, Reliance Jio has become the largest telecom operator in terms of revenue, and subscriber's base in the September quarter. Now, it has been reported that the operator is still leading the sector.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X