999 രൂപ മുതല്‍ റിലയന്‍സ് ജിയോ 4ജി ഫീച്ചര്‍ ഫോണുകള്‍!

Written By:

റിലയന്‍സ് ജിയോ പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. അതായത് സാധാരണക്കാരെ പോലും തങ്ങളുടെ സേവന പരിധിക്കുളളിലാക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. 999 രൂപ മുതല്‍ തുടങ്ങുന്ന 4ജി ഫീച്ചര്‍ ഫോണുകള്‍ ഉപഭോക്താക്കളുടെ ഇടയില്‍ എത്തിക്കാനാണ് ജിയോ ശ്രമിക്കുന്നത്.

ലോകത്തിലെ ഏതു മൊബൈല്‍ നമ്പറും എങ്ങനെ കണ്ടു പിടിക്കാം?

സൗജന്യ വോയിസ് കോളുകള്‍ മറ്റൊരു സേവനദാദാക്കളും നല്‍കാത്തതു പോലെയാണ് ജിയോ നല്‍കുന്നത്. നിലവില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കടുത്ത മത്സരമാണ് നേരിടുന്നത്. ജിയോയുടെ ഈ ഫീച്ചര്‍ ഫോണുകളും ചിലപ്പോള്‍ വിപണിയില്‍ കടുത്ത മത്സരം നേരിടുമെന്ന് ഉറപ്പാണ്.

ഐഡിയ പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ ഫീച്ചര്‍ ഫോണുകള്‍

999 രൂപ മുതല്‍ 1500 രൂപ വരെയുളള ഫീച്ചര്‍ ഫോണുകള്‍ ഇറക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. 4ജി വോള്‍ട്ട് സവിശേഷതയും ഈ ഫോണുകളില്‍ ഉണ്ടാകും.

നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ് എങ്ങനെ അറിയാം?

ഫോണിലെ സേവനങ്ങള്‍

ഈ 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണുകളിലും സൗജന്യ അണ്‍ലിമിറ്റഡ് കോളുകളും മറ്റെല്ലാ സേവനങ്ങളും നല്‍കുന്നു.

അണ്‍ലിമിറ്റഡ് 3ജി/4ജി ഡാറ്റ 16 രൂപയ്ക്ക്: വോഡാഫോണ്‍ കിടിലന്‍ ഓഫര്‍!

ഫീച്ചര്‍ ഫോണിലെ സവിശേഷതകള്‍

സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുന്ന സൗകര്യങ്ങളാണ് ജിയോ ഫീച്ചര്‍ ഫോണുകളില്‍ ഉളളത്. ക്വല്‍കോം മീഡിയാടെക് പ്രോസസറും ഇതില്‍ ഉണ്ട്.

ഏറ്റവും വില കുറഞ്ഞ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ഫോണിലെ ആപ്‌സുകള്‍

ജിയോ 4ജി ഫീച്ചര്‍ ഫോണില്‍ ജിയോ ചാറ്റ്, ലൈവ് ടിവി, വീഡിയോ ഓണ്‍ ഡിമാന്റ്, ജിയോ മണി എന്നിവയും ഉണ്ട്. കൂടാതെ മുന്നിലും പിന്നിലുമായി ക്യാമറകളും ഇതിലുണ്ട്.

എന്താണ് VPN?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio is reportedly planning to launch feature phones with 4G VoLTE support, priced between Rs. 999 and Rs. 1,500.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot