റിലയന്‍സ് ജിയോ 'ലൊക്കേറ്റ് മൈ ഡിവൈസ്' എന്ന സവിശേഷതയുമായി!

Written By:

ഈ കഴിഞ്ഞ സെപ്തംബറിലാണ് റിലയന്‍സ് ജിയോ ആദ്യമായി മൂന്നു മാസത്തെ സൗജന്യ ഓഫറുകള്‍ കൊണ്ടു വന്നത്. വെല്‍ക്കം ഓഫര്‍ എന്ന പേരില്‍ തുടങ്ങിയ ഓഫര്‍ ഇപ്പോള്‍ ഹാപ്പി ന്യൂ ഇയര്‍ എന്ന ഓഫറില്‍ മാര്‍ച്ച് 2017 വരെ നീട്ടി.

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ സവിശേഷതകള്‍!

റിലയന്‍സ് ജിയോ 'ലൊക്കേറ്റ് മൈ ഡിവൈസ്' എന്ന സവിശേഷതയുമായി!

എന്നാല്‍ ഇപ്പോള്‍ ജിയോ കമ്പനിയെ കുറിച്ചുളള പുതിയ സേവനങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചു തുടങ്ങി. അതായത് റിലയന്‍സ് ജിയോയുടെ ' ലൊക്കേറ്റ് മൈ ഡിവൈസ്' എന്ന സവിശേഷതയാണ്. കമ്പനി എത്രയും പെട്ടന്നു തന്നെ ഈ സവിശേഷത ഔദ്യോഗികമായി പ്രസ്താപിക്കും എന്നു വിശ്വസിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലൊക്കേറ്റ് മൈ ഡിവൈസ്

ലൊക്കേറ്റ് മൈ ഡിവൈസ് എന്ന സംവിധാനത്തിലൂടെ ജിപിഎസ് സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഉപകരണം കണ്ടെത്താം. ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റു വഴി ഈ സവിശേഷത ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും.

ഇൻസ്റാഗ്രാമിലെ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാതെ എങ്ങനെ സൂക്ഷിക്കാം

നിലവില്‍ ഇല്ല

നിലവില്‍ ഈ സംവിധാനം ലഭ്യമല്ല. എന്നാല്‍ സജിവമായി കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഈ വെബ്‌സൈറ്റിലൂടെ കണ്ടെത്താം.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ഇതിന്റെ മറ്റു സവിശേഷതകള്‍

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സഞ്ചരിച്ച വഴികളെ കുറിച്ചും ഈ ഫീച്ചര്‍ വിവരം നല്‍കും, കൂടാതെ സ്മാര്‍ട്ട്‌ഫോണുമായി സഞ്ചരിച്ച വഴികള്‍ തീയതി സമയം അടയാളപ്പെടുത്തി രേഖപ്പെടുത്തി സൂക്ഷിക്കാനും ഇതിലൂടെ കഴിയും.

വിന്‍ഡോസില്‍ ഒളിഞ്ഞിരിക്കുന്ന ഫയലുകളും ഫോള്‍ഡറുകളും എങ്ങനെ കണ്ടെത്താം?

ഫോണ്‍ നഷ്ടപ്പെട്ടാല്‍

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടാല്‍ ജിയോ സെക്യൂരിറ്റി ആപ്പ് വഴി ഇതില്‍ സൗകര്യം ഉണ്ട്. ഈ സൗകര്യം ഉപയോഗപ്പെടുത്തി സ്മാര്‍ട്ട്‌ഫോണിന്റെ ഡാറ്റ മാറ്റാനും സാധിക്കും.

മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടാല്‍ ആദ്യം നിങ്ങള്‍ എന്തു ചെയ്യും?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
According to a TelecomTalk report, seemingly, Reliance Jio may soon introduce a new feature called 'Locate My Device'.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot