ജിഎസ്ടി ടാക്‌സേഷന്‍ സ്റ്റാര്‍ട്ടര്‍ കിറ്റുമായി ജിയോ!

Written By:

രാജ്യത്തെ ടെലികോം മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മറ്റൊരു വന്‍ ഓഫറുമായാണ് എത്തിയിരിക്കുന്നത്.

ജിഎസ്ടി ടാക്‌സേഷന്‍ സ്റ്റാര്‍ട്ടര്‍ കിറ്റുമായി ജിയോ!

നോക്കിയ 5 പ്രീ-ഓര്‍ഡര്‍ ആരംഭിച്ചു, എങ്ങനെ ബുക്ക് ചെയ്യാം?

'ജിയോഫൈ ജിയോജിഎസ്ടി' എന്ന പേരില്‍ സ്റ്റാര്‍ട്ടര്‍ കിറ്റാണ് ഇറക്കിയിരിക്കുന്നത്. ഈ സ്റ്റാര്‍ട്ടര്‍ കിറ്റിന് 1,999 രൂപയാണ്.

ജിയോ സ്റ്റാര്‍ട്ടര്‍ കിറ്റിന്റെ സവിശേഷതകള്‍ അറിയാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#

ഒരു വര്‍ഷത്തേക്ക് ജിയോ ജിഎസ്ടി, സോഫ്റ്റ്‌വയര്‍ സൊല്യൂഷന്‍, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 24ജിബി ഡാറ്റ, ജിയോഫൈ ഡിവൈസ്, ജിഎസ്ടി ബില്ലിങ്ങ് ആപ്പ് എന്നിവയാണ് ജിയോജിഎസ്ടി സ്റ്റാര്‍ട്ടര്‍ കിറ്റിലൂടെ ലഭിക്കുന്നത്.

#2

ജിയോജിഎസ്ടി കിറ്റ് ഉപയോഗിച്ച് വ്യാപാരികള്‍ക്ക് ടാക്‌സ് എളുപ്പത്തില്‍ അടയ്ക്കാനും ജിഎസ്ടി എംപാനല്‍ ചെയ്ത ടാക്‌സ് പ്രാക്റ്റീഷനര്‍മാരെ എളുപ്പത്തില്‍ കണ്ടെത്താനും സാധിക്കുന്നു.

ഹോണര്‍ 8 പ്രോ: 6ജിബി റാം, മറ്റു കിടിലന്‍ സവിശേഷതകള്‍!

#3

ഈ മൊബൈല്‍ അധിഷ്ടിത സേവനം ഒരു വര്‍ഷത്തേക്ക് സൗജന്യമാണ്. ഇതില്‍ അക്കൗണ്ടിങ്ങോ ബില്ലിങ്ങ് സോഫ്റ്റ്‌വയറുകളുടേയോ ആവശ്യം ഇല്ല.

#4

നിങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെ എല്ലാ കണക്കു കൂട്ടലുകളും ഓട്ടോമാറ്റിക്ക് ആയി ലഭിക്കുന്നതാണ്.

#5

വളരെ എളുപ്പത്തിലുളള ബില്ലിങ്ങ് ആപ്ലിക്കേഷന്‍ ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കുന്നു. പ്രിന്ററിന്റെ ആവശ്യവും ഇവിടെ വരുന്നില്ല.

#6

ഈ ആനുകൂല്യങ്ങള്‍ ആസ്വദിക്കണം എങ്കില്‍ ജിയോ സ്റ്റാര്‍ട്ടര്‍ കിറ്റ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാം. അത് നിങ്ങള്‍ നല്‍കുന്ന അഡ്രസ്സില്‍ തന്ന എത്തുകയും ചെയ്യുന്നു.

ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി തിരുത്താം?

#7

ഡിവൈസ് ആക്ടിവേറ്റ് ചെയ്യാനായി ഉപഭോക്താവ് അടുത്തുളള റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറില്‍ നിന്നും പ്രത്യേകം ജിയോ സിം വാങ്ങേണ്ടതാണ്.

#8

ജിയോ സിം സജ്ജമാക്കാന്‍ jioGST.comല്‍ അക്കൗണ്ട് സൃഷ്ടിച്ച് ജിഎസ്ടി ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് ജിയോഫൈ ഉപകരണം രജിസ്റ്റര്‍ ചെയ്യാം.

#9

ഇന്‍സ്‌റ്റോള്‍മെന്റ് പ്ലാനിലും ജിയോജിഎസ്ടി കിറ്റ് നിങ്ങള്‍ക്കു വാങ്ങാവുന്നതാണ്.

ജിഎസ്ടി ഇഫക്ട്: ആപ്പിള്‍ ഐഫോണുകളുടെ വില കുത്തനെ കുറഞ്ഞു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio, after creating a tussle between the Indian telcos with its freebies, has come up with a new product in the rolling GST wave.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot