Home
News

598 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി റിലയൻസ് ജിയോ

റിലയൻസ് ജിയോ പുതിയൊരു പ്രീപെയ്ഡ് പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നൽകുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. 598 രൂപ വിലയുള്ള പുതിയ റീചാർജ് പ്ലാൻ ഐപിഎൽ സിസണിൽ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടും. നേരത്തെ തന്നെ ജിയോ ചില ഐ‌പി‌എൽ പ്ലാനുകൾ പുറത്തിറക്കിയിരുന്നു. 2 ജിബി ഡാറ്റയും മറ്റ് നിരവധി ആനുകൂല്യങ്ങളും പുതിയ പ്ലാനിലൂടെ ജിയോ നൽകുന്നുണ്ട്.

598 രൂപ പ്ലാൻ

598 രൂപ പ്ലാൻ

ജിയോയുടെ പുതിയ പ്ലാനിന് 598 രൂപയാണ് വില. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കാനായി 2,000 മിനിറ്റ് സൌജന്യ കോളുകളാണ് കമ്പനി ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും പുതിയ പ്ലാൻ നൽകുന്നു. 56 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.

ഡിസ്നി + ഹോട്ട്സ്റ്റാർ

പുതിയ പ്ലാനിനായി ഉപയോക്താവ് 598 രൂപ ചിലവഴിക്കുമ്പോൾ ലഭിക്കുന്ന ഏറ്റവും വലിയ ആനുകൂല്യം ഡിസ്നി + ഹോട്ട്സ്റ്റാർ ആപ്ലിക്കേഷനിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനാണ്. ഈ സബ്ക്രിപ്ഷന് സാധാരണ നിലയിൽ നൽകേണ്ടി വരുന്നത് 399 രൂപയാണ്. ഡിസ്നി + ഹോട്ട്സ്റ്റാറിലേക്കും മറ്റ് സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിലേക്കും സൌജന്യ സബ്സ്ക്രിപ്ഷൻ നൽകുന്ന ജിയോയുടെ നിലവിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ കൂടി പരിശോധിക്കാം.

499 രൂപ പ്ലാൻ

499 രൂപ പ്ലാൻ

499 രൂപ വിലയുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാൻ കമ്പനി നേരത്തെ ക്രിക്കറ്റ് പായ്ക്കായി പുറത്തിറക്കിയതാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ പ്ലാനിലൂടെ കോളിങ് ആനുകൂല്യങ്ങളോ എസ്എംഎസ് ആനുകൂല്യങ്ങളോ ലഭിക്കില്ല. 399 രൂപ വിലമതിക്കുന്ന ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷനാണ് പ്ലാൻ നൽകുന്നത്. ഈ പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

777 രൂപ പ്ലാൻ

777 രൂപ പ്ലാൻ

ജിയോയുടെ 777 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 3000 മിനിറ്റ് സൌജന്യ കോളുകളുമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നു. ഈ പ്രീപെയ്ഡ് പ്ലാനും ഡിസ്നി+ ഹോട്ട്സ്റ്റാർ ആപ്പിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

401 രൂപ പ്ലാൻ

401 രൂപ പ്ലാൻ

ഡിസ്നി+ ഹോട്ട്സ്റ്റാർ സൌജന്യ സബ്സ്ക്രിപ്ഷൻ നൽകുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ ആദ്യഘട്ടത്തിൽ അവതരിപ്പിച്ചത്. ഇതിനെ വില കുറഞ്ഞ പ്ലാനായിരുന്നു 401 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനൊപ്പം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി അധിക ഡാറ്റയും കമ്പനി നൽകുന്നു. പുതിയ പ്രീപെയ്ഡ് പ്ലാൻ ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് 1000 മിനിറ്റ് സൌജന്യ കോളുകളും നൽകുന്നു. ദിവസവും 100 എസ്എംഎസുകളാണ് പ്ലാൻ നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

2599 രൂപ പ്ലാൻ

2599 രൂപ പ്ലാൻ

ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന ജിയോയുടെ പ്ലാനുകളിൽ ഏറ്റവും വില കൂടിയ പ്ലാനാണ്‌ 2599 രൂപയുടേത്. ഇതൊരു വാർഷിക പ്ലാനാണ്. ഈ പ്ലാനിലൂടെ ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റ്ഡ് കോളുകളും മറ്റ് നമ്പരുകളിലേക്ക് 12,000 മിനുറ്റ് കോളുകളും സൌജന്യമായി ലഭിക്കും. ദിവസവും 100 എസ്‌എം‌എസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഇത് കൂടാതെ ഉപയോക്താക്കൾക്ക് 10 ജിബി ഡാറ്റ അധികമായും ലഭിക്കും.

Best Mobiles in India

English summary
Reliance Jio has introduced a new prepaid plan for Rs 598. This is a plan that offers Disney + Hotstar subscription.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X