പോസ്റ്റ് പെയ്ഡിലും ജിയോ തരംഗം; 399 രൂപ മുതൽ ആരംഭിക്കുന്ന പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകൾ അവതരിപ്പിച്ചു

|

ഇന്ത്യൻ ടെലിക്കോം വിപണിയിൽ ആധിപത്യം പുലർത്തുന്ന റിലയൻസ് ജിയോ തങ്ങളുടെ പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. ജിയോ പോസ്റ്റ്പെയ്ഡ് വിഭാഗത്തിലാണ് ഇത്തവണ ആകർഷകമായ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. 'ജിയോപോസ്റ്റ്പെയ്ഡ് പ്ലസ്' എന്ന പേരിലുള്ള പ്ലാനുകൾ 399 രൂപ മുതലാണ് ആരംഭിക്കുന്നത്. 2019 റിലയൻസ് ഇൻഡസ്ട്രീസ് എജിഎമ്മിൽ പ്രഖ്യാപിച്ച പ്ലാനായിരുന്നു ഇത്. പ്രീപെയ്ഡ് വിപണിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടേക്കാവുന്ന നീക്കമാണ് ഇത്.

 

ഒടിടി സബ്ക്രിപ്ഷൻ

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്ക്രിപ്ഷൻ അടക്കം അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങളാണ് പുതിയ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലൂടെ ജിയോ വീണ്ടും തങ്ങളുടെ കരുത്ത് വർധിപ്പിക്കുകയാണ്. അന്തർ‌ദ്ദേശീയ യാത്രക്കാർ‌ക്ക് ഇൻ‌-ഫ്ലൈറ്റ് നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഓപ്ഷൻ‌ അടക്കം ഇത് നൽകുന്നുണ്ട്.

ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ്

ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് സ്കീമിൽ 399 രൂപ മുതൽ 1,499 രൂപ വരെ ആകെ അഞ്ച് പ്ലാനുകളാണ് ഉള്ളത്. ഡാറ്റാ റോൾ‌ഓവർ സൌകര്യം, ഫാമിലി ഷെയറിങ്, ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകളുടെ പ്രധാന സവിശേഷതകൾ. അഞ്ച് പ്ലാനുകളും എല്ലാവിധത്തിലുള്ള ഉപയോക്താക്കളുടെ ആവശ്യങ്ങളെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ജിയോ ക്രമീകരിച്ചിരിക്കുന്നത്.

399 രൂപ
 

399 രൂപ, 599 രൂപ, 799 രൂപ, 999 രൂപ, 1,499 രൂപ എന്നിവയാണ് പുതിയ ജിയോപോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകൾ. 399 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാൻ ഒരു മാസം 75 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് എന്നിവയും ഓരോ ബില്ലിംഗ് സൈക്കിളിലും 200 ജിബി വരെ ഡാറ്റാ റോൾഓവർ ഓപ്ഷനും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. 599 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് 100 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, എസ്എംഎസുകൾ, 200 ജിബി ഡാറ്റ റോൾഓവർ, ഫാമിലി പ്ലാനിനൊപ്പം ഒരു അധിക സിം കാർഡ് എന്നിവ നൽകുന്ന പ്ലാനാണ്.

799 രൂപ

799 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 150 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 200 ജിബി വരെ ഡാറ്റ റോൾഓവർ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, എസ്എംഎസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ഫാമിലി പ്ലാനിനൊപ്പം രണ്ട് എക്സ്ട്രാ സിം കാർഡുകളും ഉപയോക്താക്കൾക്ക് ലഭിക്കും. 999 രൂപ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ 500 ജിബി വരെ ഡാറ്റ റോൾഓവർ സൌകര്യം, അൺലിമിറ്റഡ് ഡാറ്റ, വോയ്‌സ് കോളിംഗ്, മൂന്ന് എക്ര്ടാ സിം കാർഡുകൾ മാസത്തിൽ 200 ജിബി ഡാറ്റ എന്നിവയാണ് ജിയോ നൽകുന്നത്.

1,499 രൂപ

ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകളിലെ ഏറ്റവും വില കൂടിയ 1,499 രൂപ പ്രീമിയം പ്ലാൻ ഓരോ ബില്ലിംഗ് സൈക്കിളിലും 500 ജിബി വരെ ഡാറ്റ റോൾഓവർ സൗകര്യവും ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങും ജിയോ ഉപയോക്താക്കൾക്ക് നൽകുന്നു. ഈ പ്ലാനിലൂടെ യുഎസ്എ, യുഎഇ രാജ്യങ്ങളിലുള്ള ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റയും വോയിസ് കോളുകളും ആസ്വദിക്കാൻ സാധിക്കും.

നെറ്റ്ഫ്ലിക്സ്

എല്ലാ ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകളിലൂടെയും ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ, ജിയോയുടെ സ്വന്തം ആപ്ലിക്കേഷനുകളായ ജിയോ ടിവി, ജിയോ സിനിമാ എന്നിവയടക്കമുള്ളവ ലബിക്കും. ഈ പ്ലാനുകൾക്കൊപ്പം വില കൂടിയ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നത് ഏറെ ആകർഷകമായ ഒരു ഓഫറാണ്.

ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് കണക്ഷൻ എങ്ങനെ ലഭിക്കും

ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് കണക്ഷൻ എങ്ങനെ ലഭിക്കും

നിങ്ങൾക്ക് ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് കണക്ഷൻ വേണമെന്നുണ്ടെങ്കിൽ അത് വീട്ടുമുറ്റത്ത് എത്തിച്ച് തരുന്നതിനുള്ള സംവിധാനം ജിയോ തയ്യാറാക്കിയിട്ടുണ്ട്. റിലയൻസ് ജിയോയുടെയോ മറ്റ് നെറ്റ്‌വർക്കുകളിലെയോ നിലവിലുള്ള പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾ വാട്ട്‌സ്ആപ്പിൽ 8850188501 എന്ന നമ്പറിലേക്ക് ‘എച്ച്ഐ' എന്ന മെസേജ് അയച്ചാൽ കമ്പനി പുതിയ സിം കാർഡ് നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കും. നിങ്ങൾ ഒരു ഫാമിലി പ്ലാനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ എല്ലാ സിം കാർഡുകളും ഇതുപോലെ വീട്ടിലെത്തിച്ച് നൽകും.

പ്രീപെയ്ഡ്

ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് കണക്ഷൻ വേണമെന്നുള്ള പ്രീപെയ്ഡ് ഉപയോക്താക്കൾക്കും മുകളിലുള്ള രീതിയിൽ മെസേജ് അയച്ച് സിം കാർഡ് നേടാം. അതല്ലെങ്കിൽ 1800 88998899 എന്ന നമ്പറിലേക്ക് വിളിക്കാം. പോസ്റ്റ്പെയ്ഡിലേക്ക് മാറുന്ന പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 100% റീഫണ്ട് ചെയ്യുന്ന ഡെപ്പോസിറ്റിലൂടെ അവരുടെ ക്രെഡിറ്റ് ലിമിറ്റഡ് അൺലോക്ക് ചെയ്യാമെന്നും ജിയോ അറിയിച്ചു.

Most Read Articles
Best Mobiles in India

Read more about:
English summary
Reliance Jio, the dominant player in the Indian telecom market, has unveiled its new plans. This time the attractive plans are presented in the Jio postpaid category. Plans called 'Jiopostpaid Plus' start from Rs 399.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X