Reliance Jio UPI: ഗൂഗിൾ പേയ്ക്ക് വെല്ലുവിളിയായി ജിയോയുടെ യുപിഐ പേയ്മെന്റ് സേവനം വരുന്നു

|

റിലയൻസ് ജിയോ യുപിഐ പിന്തുണയിൽ പ്രവർത്തിക്കുന്ന പേയ്‌മെന്റ് സേവനം ആരംഭിക്കുന്നതായി റിപ്പോർട്ട്. കമ്പനി തങ്ങളുടെ മൈജിയോ അപ്ലിക്കേഷനിൽ ഒരു ഓപ്ഷൻ കൊണ്ടുവന്നിട്ടുണ്ടെന്നും തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. യു‌പി‌ഐ പേയ്‌മെന്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മുൻ നിര ആപ്പുകളായ ഗൂഗിൾ പേയെയും മറ്റ് ആപ്ലിക്കേഷനുകളെയും ഇന്ത്യൻ വിപണിയിൽ നേരിടാനാണ് ജിയോ ലക്ഷ്യമിടുന്നത്.

 

ജിയോ യുപിഐ പേയ്‌മെന്റ്സ്

ജിയോ യുപിഐ പേയ്‌മെന്റ്സ്

തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ടെലികോം ഒരു വെർച്വൽ പേയ്‌മെന്റ് വിലാസമോ യുപിഐ ഹാൻഡിൽ @ ജിയോ എന്ന് ടാഗുചെയ്യുന്ന വിപിഎയോ നൽകുന്നുണ്ടെന്ന് എൻട്രാക്കറിന്റെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. മൈജിയോ ആപ്ലിക്കേഷനിലൂടെ യുപിഐ പേയ്മെന്റുകൾ സുഗമമാക്കുന്നതിന് ആക്സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകളുമായി കമ്പനി ചർച്ച നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അധികം വൈകാതെ ജിയോയുടെ യുപിഐ പേയ്മെന്റ് സംവിധാനം നിലവിൽ വരുമെന്നാണ് കരുതുന്നത്.

കൂടുതൽ വായിക്കുക: ടെലിക്കോം കമ്പനികൾ ഇനിയും റീച്ചാർജ് നിരക്കുകൾ വർദ്ധിപ്പിച്ചേക്കുംകൂടുതൽ വായിക്കുക: ടെലിക്കോം കമ്പനികൾ ഇനിയും റീച്ചാർജ് നിരക്കുകൾ വർദ്ധിപ്പിച്ചേക്കും

സ്ക്രീൻഷോട്ടുകൾ

എൻട്രാക്കറിന്റെ റിപ്പോർട്ടിനൊപ്പം പുറത്തുവിട്ട ചില സ്ക്രീൻഷോട്ടുകൾ നിലവിലുള്ള സേവനങ്ങളായ ജിയോഎംഗേജ്, ജിയോസിനിമ, ജിയോസാവ്ൻ എന്നിവയിലേക്കുള്ള ആക്‌സസ്സിനൊപ്പം കൂട്ടിച്ചേർത്ത പുതിയ ഓപ്ഷൻ വെളിപ്പെടുത്തുന്നു. പേയ്‌മെന്റ് ഫീച്ചറിനായി ഉപയോക്താവ് സൈൻ അപ്പ് ചെയ്യുമ്പോൾ യുപിഐ ഹാൻഡിൽ @ ജിയോ ഉൾപ്പെടുന്ന ഒരു വിപിഎ കൂടി ലഭിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

സൈൻ അപ്പ്
 

ഉപയോക്താക്കൾ സൈൻ അപ്പ് ചെയ്യുമ്പോൾ അവരുടെ യുപിഐ ഐഡിയുമായി ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നു. സൈൻ അപ്പ് ചെയ്യുമ്പോൾ മൊബൈൽ നമ്പർ, ബാങ്ക് അക്കൌണ്ടിലേക്ക് അറ്റാച്ചുചെയ്തിരിക്കുന്ന ഡെബിറ്റ് കാർഡ് നമ്പർ, മറ്റ് വിശദാംശങ്ങൾ എന്നിവ നൽകേണ്ടതുണ്ട്. എല്ലാ വിശദാംശങ്ങളും നൽകി കഴിഞ്ഞാൽ പിന്നീടുള്ള ഇടപാടുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന യുപിഐ പിൻ ജനറേറ്റ് ചെയ്യും.

കൂടുതൽ വായിക്കുക: ജിയോ, വോഡാഫോൺ, എയർടെൽ എന്നിവയുടെ 450 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, വോഡാഫോൺ, എയർടെൽ എന്നിവയുടെ 450 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

മത്സരം ഗൂഗിൾ പേയുമായി

മത്സരം ഗൂഗിൾ പേയുമായി

മൈജിയോ അപ്ലിക്കേഷനിലെ യുപിഐ പേയ്‌മെന്റുകൾക്കായുള്ള മുഴുവൻ സജ്ജീകരണ പ്രക്രിയയും ഗൂഗിൾ പേ, പേടിഎം മുതലായ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ ഉള്ള സെറ്റിങ്സുകളോട് സാമ്യമുള്ളവയാണ്. നിലവിൽ ഇന്ത്യയിൽ ജിയോയ്ക്ക് ധാരാളം ഉപയോക്താക്കളുണ്ട്. ഏകദേശം 36.9 കോടിയിലധികം മൊബൈൽ വരിക്കാരാണ് ജിയോയ്ക്ക് ഉള്ളത്. ഇതിനകം തന്നെ ഇന്ത്യയിലെ ജനപ്രിയ ടെലികോം കമ്പനിയായി ജിയോ മാറിക്കഴിഞ്ഞു. ഗൂഗിൾ പേയിൽ നിരവധി ഓഫറുകളും സ്ക്രാച്ച് കാർഡുകളും ഉണ്ടെങ്കിലും ജിയോയുടെ ജനപ്രീതി കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ ഗൂഗിൾ പേയ്ക്ക് വെല്ലുവിളിയാകാൻ ജിയോയുടെ പുതിയ പേയ്മെന്റ് സംവിധാനത്തിന് സാധിക്കും.

ജിയോ യുപിഐ

ജിയോ യുപിഐ പേയ്‌മെന്റുകൾ ആരംഭിക്കുന്നത് ഡിജിറ്റൽ ഇന്ത്യ എന്ന പദ്ധതിക്ക് പ്രയോജനപ്പെടും എന്നതിൽ തർക്കമില്ല. ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റുകൾ വർദ്ധിക്കാൻ ജിയോയുടെ യുപിഐ പേയ്മെന്റുകൾക്ക് സാധിക്കും. നിലവിൽ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) 1.3 ബില്ല്യൺ ഇടപാടുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. 2019 ഡിസംബറിൽ മാത്രം 2 ട്രില്യൺ ഇടപാടുകൾ രജിസ്റ്റർ ചെയ്തു. ജിയോ യുപിഐ പേയ്മെന്റ് രാജ്യമെമ്പാടും വ്യാപിച്ചുകഴിഞ്ഞാൽ ഇത് ഡിജിറ്റലൈസേഷൻ എന്ന സ്വപ്നപദ്ധതിയിലേക്ക് നയിക്കും.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ വൈഫൈ കോളിങ് സേവനങ്ങൾ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ വൈഫൈ കോളിങ് സേവനങ്ങൾ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ

Best Mobiles in India

Read more about:
English summary
Reliance Jio is reportedly launching UPI supported payments service. A report suggests are the company has introduced an option on its MyJio app and is being tested with select users. From the looks of it, Jio is aiming to counter the likes of Google Pay and other apps enabled with UPI payments.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X