ഡിസംബര്‍ 28ന് റിലയന്‍സ് ജിയോയുടെ ആ വലിയ പ്രഖ്യാപനവും കാത്ത്!

Written By:

റിലയന്‍സ് ജിയോയുടെ വെല്‍ക്കം ഓഫറിനെ കുറിച്ചാണ് ഇപ്പോള്‍ എല്ലാവരുടേയും സംസാര വിഷയം. വെല്‍ക്കം ഓഫറുകളെ കുറിച്ച് പല റിപ്പോര്‍ട്ടുകളും ഇറങ്ങിയിട്ടുണ്ട്. ഡിസംബര്‍ 31 വരെ മാത്രമാണ് വെല്‍ക്കം ഓഫര്‍ ഉണ്ടായിരിക്കുന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്.

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ ബില്‍ 27,000 രൂപ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആ വലിയ പ്രഖ്യാപനം

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാദാക്കളായ റിലയന്‍സ് ജിയോയുടെ ആ വലിയ പ്രഖ്യാപനം കാത്തിരിക്കുകയാണ് കോടിക്കണക്കിനും ജിയോ ഉപഭോക്താക്കള്‍.

ബിഎസ്എന്‍എല്‍ ജോബ് ഓഫര്‍: 80,000 രൂപ പ്രതിമാസ ശമ്പളം!

 

അംബാനിയുടെ ജന്മദിനം

റിലയന്‍സ് ജിയോയുടെ സ്ഥാപകനായ ധിരൂഭായ് അംബാനിയുടെ ജന്മദിനമാണ് ഡിസംബര്‍ 28-ാം തീയതി. അന്നാണ് റിലയന്‍സ് ജിയോയെക്കുറിച്ചുളള ആ വലിയ പ്രഖ്യാപനം വരുന്നത്.

വേഗമാകട്ടേ! ബിഎസ്എന്‍എല്‍ 1ജിബി 3ജി ഡാറ്റ വെറും 56 രൂപയ്ക്ക്!

വെല്‍ക്കം ഓഫര്‍ നീട്ടുമോ?

4ജി മേഖലയില്‍ ഈ കുറഞ്ഞ കാലയളവില്‍ തന്നെ വന്‍ നേട്ടം കൈവരിച്ച റിലയന്‍സ് ജിയോ 4ജിയുടെ വെല്‍ക്കം ഓഫര്‍ മാര്‍ച്ച് വരെ നീട്ടുമോ എന്നതാണ് എല്ലാവരും കാത്തിരിക്കുന്നത്. മാര്‍ച്ച് വരെ നീട്ടുമെന്ന് പല റിപ്പോര്‍ട്ടുകളും പറഞ്ഞിരുന്നു, എന്നാല്‍ ഇതിനെ സംബന്ധിച്ച് ഒരു പ്രതികരണവും റിലയന്‍സ് ജിയോ തന്നിരുന്നില്ല.

ജിയോ,എയര്‍ടെല്‍,ആര്‍കോം, വോഡാഫോണ്‍, ബിഎസ്എന്‍എല്‍: മിക്കച്ച അണ്‍ലിമിറ്റഡ് കോള്‍ പ്ലാന്‍ ഏത്?

ബിസിനസ്സ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട്

ലഭ്യമായ പല സൂചനകള്‍ പ്രകാരം വെല്‍ക്കം ഓഫര്‍ മൂന്നു മാസത്തേക്കു കൂടി നീട്ടുമെന്നാണ് കരുതുന്നതെന്ന് ബിസിനസ് ഇന്‍സൈഡര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുതിയ വരിക്കാര്‍ക്കും 2017 മാര്‍ച്ച് വരെ ഫ്രീ വെല്‍ക്കം ഓഫര്‍ നല്‍കുമെന്നും കൂടുതല്‍ വരിക്കാരെ ചേര്‍ക്കാന്‍ സാധിക്കുമെന്നുമാണ് റിലയന്‍സ് ജിയോ കരുതുന്നത്.

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് പണമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാം!

വെല്‍ക്കം ഓഫര്‍ 2

ജിയോ വെല്‍ക്കം ഓഫര്‍ കഴിഞ്ഞാല്‍ 'വെല്‍ക്കം ഓഫര്‍ 2' 90 ദിവസത്തെ കാലാവധിയോടു കൂടി വരുമെന്നും റിപ്പോര്‍ക്കുകള്‍ പറയുന്നു. ട്രായിയുടെ നിയമം അനുസരിച്ച് എല്ലാ ടെലികോം കമ്പനികള്‍ക്കും അതിലെ സൗജന്യ ഓഫര്‍ മൂന്നു മാസത്തേക്കു മാത്രമേ നല്‍കാന്‍ അനുവാദമുളളൂ. അതിനാലാണ് ആദ്യ വെല്‍ക്കം ഓഫര്‍ കഴിയുന്നതിന്റെ അന്നു തന്നെ ' വെല്‍ക്കം ഓഫര്‍ 2' കൊണ്ടു വരാന്‍ പോകുന്നത്‌. 10 കോടി വരിക്കാരാണ് ഇപ്പോള്‍ റിലയന്‍സ് ജിയോയുടെ ലക്ഷ്യം.

ആകര്‍ഷകമായ സംഗീതാനുഭവവുമായി സീബ്രോണിന്റെ പോര്‍ട്ടബിള്‍ ഇന്‍ഡക്ഷന്‍ സ്പീക്കര്‍!


 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

എയര്‍ടെല്‍ ഓഫര്‍: സൗജന്യ 2ജിബി 4ജി ഡാറ്റ ഒരു മിസ് കോളിളിലൂടെ!

എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍:ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായി ലഭിക്കുന്നു!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There has been a debate and a lot of discussions going on regarding whether Reliance Jio will end or extend its "Welcome Offer."

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot