ജിയോ റീചാർജ് പ്ലാനുകളുടെ വില വർധിപ്പിക്കും: റിപ്പോർട്ട്

|

ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ താരിഫ് നിരക്കുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ടെലിക്കോം കമ്പനി അതിന്റെ പ്രീപെയ്ഡ് പ്ലാനുകളുടെ വില ഉയർത്തുമെന്നാണ് വിശകലന വിദഗ്ധർ കരുതുന്നത്. ജിയോ പ്ലാറ്റ്‌ഫോമുകൾ കഴിഞ്ഞ സാമ്പത്തിക പാദത്തിൽ നേടിയ ലാഭത്തിന്റ കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഇത്തരമൊരു നിഗമനം. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നലാം പാദത്തിൽ റിലയൻസ് ജിയോയുടെ അറ്റദായം 3,508 കോടി രൂപയായിരുന്നു.

 

സാമ്പത്തിക പാദം

കഴിഞ്ഞ സാമ്പത്തിക പാദത്തിൽ കമ്പനി 15.2 ദശലക്ഷം ഉപഭോക്താക്കളെയാണ് തങ്ങളുടെ നെറ്റ്വർക്കിലേക്ക് ചേർത്തത്. ഇത് നേരത്തെ നടത്തിയ താരിഫ് വർധയ്ക്ക് മുമ്പ് ചേർത്ത ഉപയോക്താക്കളുടെ എണ്ണത്തേക്കാൾ കുറവാണ്. 25 ദശലക്ഷം ഉപയോക്താകതാക്കളെയാണ് 2019 ഡിസംബറിന് മുമ്പുള്ള പാദത്തിൽ ജിയോ നെറ്റവർക്കിലേക്ക് ചേർത്തത്. പിന്നീട് ഇത് കുറയുകയായിരുന്നു. എആർപിയു 138 രൂപയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 151 രൂപയായിരുന്നു എആർപിയു.

കൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വിഐ എന്നിവയുടെ മികച്ച വർക്ക് ഫ്രം ഹോം പോസ്റ്റ്പെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വിഐ എന്നിവയുടെ മികച്ച വർക്ക് ഫ്രം ഹോം പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

കഴിഞ്ഞ സാമ്പത്തിക പാദത്തിൽ റിലയൻസ് ജിയോ

കഴിഞ്ഞ സാമ്പത്തിക പാദത്തിൽ റിലയൻസ് ജിയോ

റിലയൻസ് ജിയോ ജിയോഫോണിനായി പുതിയ പ്ലാനുകൾ അവതരിപ്പിച്ചതിന് ശേഷമുള്ള കണക്കുകളാണ് ഈ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ വരുന്നത്. ഈ പാദത്തിൽ 15 മില്ല്യൺ ഉപയോക്താക്കളെ മാത്രമേ ജിയോയ്ക്ക് നെറ്റ്വർക്കിലേക്ക് കൂട്ടിചേർക്കാൻ സാധിച്ചിട്ടുള്ളു. ജിയോഫോണിനായി ആരംഭിച്ച പുതിയ പ്ലാനുകളുടെ ഫലമായിരിക്കാം ഇതെന്നാണ് അമ്പിറ്റ് ക്യാപിറ്റലിൽ നിന്നുള്ള വിശകലന വിദഗ്ധർ വ്യക്തമാക്കിയത്.

ഡോലാത്ത് ക്യാപിറ്റൽ
 

കമ്പനി മന്ദഗതിയിൽ മാത്രം സഞ്ചരിച്ച പാദങ്ങളിലൊന്നാണിതെന്ന് ഡോലാത്ത് ക്യാപിറ്റൽ എന്ന മറ്റൊരു ധനകാര്യ സ്ഥാപനത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. റിലയൻസ് ജിയോയുടെ എപിആർയു വളരെ കുറവാണെന്ന് കമ്പനി വ്യക്തമാക്കുന്നു. അവസാന പാദത്തിൽ 142 രൂപയായിരുന്നു ഇത്. കമ്പനി അതിന്റെ റിസൾട്ട് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതുമുതൽ റിലയൻസ് ജിയോയ്ക്ക് റവന്യൂ രംഗത്ത് നിരവധി കാര്യങ്ങൾ നഷ്ടമായതായി ഐസിഐസിഐ സെക്യൂരിറ്റീസ് പറഞ്ഞു.

കൂടുതൽ വായിക്കുക: ഇന്ത്യയിൽ 5ജി എത്തിക്കാനൊരുങ്ങി റിലയൻസ് ജിയോകൂടുതൽ വായിക്കുക: ഇന്ത്യയിൽ 5ജി എത്തിക്കാനൊരുങ്ങി റിലയൻസ് ജിയോ

സാമ്പത്തിക വർഷം

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിലെ വരുമാനത്തിൽ കുറവുണ്ടായതിനാൽ റിലയൻസ് ജിയോയ്ക്ക് ഈ സാമ്പത്തിക വർഷം വരുമാനം ഗണ്യമായി കുറയുമെന്നാണ് കരുതുന്നത് എന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോർട്ട് പറയുന്നു. വരുമാന വളർച്ചാ വേഗത നിലനിർത്താൻ കമ്പനിക്ക് താരിഫ് വർധനവ് ആവശ്യമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വരുമാനം കുറയുന്നത് തടയാനായി ജിയോ താരിഫ് നിരക്ക് ഉയർത്തും എന്ന് തന്നെയാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

റിലയൻസ് ജിയോയുടെ ഭാവി പദ്ധതികൾ

റിലയൻസ് ജിയോയുടെ ഭാവി പദ്ധതികൾ

കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ റിലയൻസ് ജിയോ ഭാവി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മിതമായ നിരക്കിൽ സ്മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി. ഈ പ്രൊഡക്ടുകൾ കൂടുതൽ ഉപയോക്താക്കളെ റിലയൻസ് ജിയോയുടെ പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതേ സമയം പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളുമായി ചേർന്ന് എയർടെൽ ഒരു ബണ്ടിൽ ഓഫർ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ക്രെഡിറ്റ് സ്യൂസിലെ അനലിസ്റ്റുകൾ പറഞ്ഞു.

കൂടുതൽ വായിക്കുക: എയർടെല്ലും റിലയൻസും ജിയോയും റീചാർജ് നിരക്ക് വർധിപ്പിക്കില്ല: റിപ്പോർട്ട്കൂടുതൽ വായിക്കുക: എയർടെല്ലും റിലയൻസും ജിയോയും റീചാർജ് നിരക്ക് വർധിപ്പിക്കില്ല: റിപ്പോർട്ട്

വോഡഫോൺ-ഐഡിയ

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള വോഡഫോൺ-ഐഡിയ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുന്ന തീരുമാനത്തിലേക്ക് കടക്കില്ലെന്നാണ് റിപ്പോർട്ട്. റിലയൻസ് ജിയോയുടെ നാലാം പാദ ഫലം ടെലികോം ഓപ്പറേറ്ററെ താരിഫ് വർധിപ്പിക്കുന്ന തീരുമാനത്തിലേക്ക് എത്തിച്ചേക്കും. വരും ദിവസങ്ങളിലോ അടുത്ത പാദങ്ങളിലോ ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനമായ എആർപിയു വർദ്ധിപ്പിക്കാനായി ജിയോ താരിഫ് നിരക്കുകൾ ഉയർത്തിലേക്കും.

Best Mobiles in India

English summary
Reliance Jio, India's leading telecom company, is reportedly preparing to raise tariffs. Analysts expect the telecom company to raise the price of its prepaid plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X