Home
News

റിലയൻസ് ജിയോയും റീചാർജ് നിരക്കുകൾ വർധിപ്പിച്ചേക്കും

പുതിയ ഉപയോക്താക്കളെ ആകർഷിക്കുന്നതിന് റിലയൻസ് ജിയോ എയർടെലിനേക്കാളും വിഐയേക്കാളും 7 മുതൽ 20 ശതമാനം വരെ വിലകുറഞ്ഞ പ്ലാനുകൾ നൽകുക എന്ന രീതിയാണ് പിന്തുടരുന്നത്. ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം വർധിപ്പിക്കുന്നതിന് പകരം ഉപയോക്താക്കളുടെ എണ്ണം വർധിപ്പിച്ച് ലാഭമുണ്ടാക്കുക എന്നതാണ് ജിയോ ലക്ഷ്യമിടുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 2023 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ജിയോ താരിഫ് നിരക്കുകൾ 10 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് സൂചനകൾ.

റിലയൻസ് ജിയോ

റിലയൻസ് ജിയോ വരിക്കാരെ കൂടുതലായി ആകർഷിക്കാൻ ശ്രമിക്കുന്നതിനാൽ നിലവിൽ താരിഫ് നിരക്കുകൾ വർധിപ്പിക്കാൻ സാധ്യതയില്ല. ജിയോയുടെ വരിക്കാരിൽ 75 ശതമാനവും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരാമ്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിൽ ജിയോ വലിയ നിരക്ക് വർധനയൊന്നും കൊണ്ടുവരാൻ ഇടയില്ല. പുതിയ ഉപയോക്താക്കളെ ചേർക്കുന്ന കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ ജിയോ. ഒന്നം സ്ഥാനം നേടാൻ എയർടെൽ, വിഐ എന്നിവയെക്കാളും 7 മുതൽ 20 ശതമാനം വരെ നിരക്ക് കുറച്ച് നൽകകുക എന്നതായിരിക്കും ജിയോയുടെ ലക്ഷ്യം.

ഫീച്ചർ ഫോണുകൾ

റിപ്പോർട്ടുകൾ അനുസരിച്ച് ഉപയോക്താക്കളുടെ മൂന്ന് വർഷത്തെ കരാർ അവസാനിക്കുമെന്നതിനാൽ റിലയൻസ് ജിയോ ഉപയോക്താക്കളെ നിലനിർത്തുന്നതിനായി ഫീച്ചർ ഫോണുകളുടെ വിലയും കുറച്ചിട്ടുണ്ട്. പഴയ ഉപയോക്താക്കളെ നിലനിർത്താൻ കമ്പനി ആഗ്രഹിക്കുന്നുവെന്നും അതിനാലാണ് മൂന്ന് പ്ലാനുകളുള്ള ഒരു പുതിയ ഫീച്ചർ ഫോൺ പുറത്തിറക്കിയതെന്നുമാണ് റിപ്പോർട്ടുകൾ നൽകുന്നത്. ഈ പ്ലാനുകൾ ഇതിനകം തന്നെ വിപണിയിൽ ലഭ്യമാണ്. 1,999 രൂപ, 1,499 രൂപ, 749 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത്.

ജിയോയുടെ എആർപിയു വർധന

ജിയോയുടെ എആർപിയു വർധന

റിലയൻസ് ജിയോ തങ്ങളുടെ എആർപിയു (ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 159 രൂപയായി വർദ്ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. സ്മാർട്ട്‌ഫോണുകൾക്കും ഫീച്ചർ ഫോണുകൾക്കുമായുള്ള താരിഫ് പ്ലാനുകളിലൂടെ വില വർധനയിലൂടെ 2023 സാമ്പത്തിക വർഷത്തിലായിരിക്കും എആർപിയു വർധിപ്പിക്കുന്നത്. സെക്ടർ തലത്തിൽ സിമ്മുകളുടെ ഏകീകരണം, ചില മേഖലകളിലെ നെറ്റ്‌വർക്ക് കൻജക്ഷൻ, ജിയോഫോൺ ഉപയോക്താക്കൾക്കിടയിലെ അസ്വസ്ഥത എന്നിവ താരിഫ് നിരക്കിനെ ബാധിക്കുന്ന ഘടകങ്ങളാണ്.

വിപണി വിഹിതം

റിലയൻസ് ജിയോ 500 ദശലക്ഷം ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ്. ഇ-കൊമേഴ്‌സ്, ഡിജിറ്റൽ സേവനങ്ങളിൽ അവസരങ്ങൾ സൃഷ്ടിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോർട്ട് അനുസരിച്ച് റിലയൻസ് ജിയോയ്ക്ക് വരിക്കാരുടെ വിഹിതം 492 ദശലക്ഷമായി ഉയർത്താൻ 76 ദശലക്ഷം വരിക്കാരെ കൂടി ചേർക്കേണ്ടതുണ്ട്. ഈ നേട്ടങ്ങൾക്കായി റിലയൻസ് ജിയോ നിലവിലെ 35 ശതമാനത്തിൽ നിന്ന് വിപണി വിഹിതം 40 ശതമാനമായി ഉയർത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Best Mobiles in India

English summary
To attract new customers, Reliance Jio is offering 7 to 20 per cent cheaper plans than Airtel and Vi. But in 2023, Reliance Jio may also increase recharge rates.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X