50 ജിബി ഡാറ്റയുമായി ജിയോയുടെ മൈഗ്രേഷൻ പ്ലാൻ

|

199 രൂപയുടെ പ്ലാൻ അവതരിപ്പിച്ചതിന് പിന്നാലെ റിലയൻസ് ജിയോ തങ്ങളുടെ ജിയോ ഫൈബർ ഉപഭോക്താക്കൾക്കായി ഒരു മൈഗ്രേഷൻ പ്ലാൻ കൂടി പുറത്തിറക്കി. ഈ പ്ലാൻ ജിയോ ഫൈബർ പ്രിവ്യൂ പ്ലാൻ ഉപയോക്താക്കളെ പേയ്ഡ് പ്ലാനിലേക്ക് മാറ്റുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. പുതുതായി പുറത്തിറക്കിയ ഈ പ്ലാൻ പ്രകാരം ഉപയോക്താക്കൾക്ക് ഏഴു ദിവസത്തേക്ക് 50 ജിബി ഡാറ്റ ലഭിക്കും. ഈ ഏഴ് ദിവസം കഴിയുന്നതോടെ സേവനങ്ങൾ‌ അവസാനിക്കും. ഉപയോക്താക്കൾ‌ പണമടച്ചുള്ള പ്ലാനുകളിലേക്ക് മാറേണ്ടി വരും.

ജിയോ ഫൈബർ മൈഗ്രേഷൻ പ്ലാൻ
 

ജിയോ ഫൈബർ മൈഗ്രേഷൻ പ്ലാൻ

ഈ വർഷം സെപ്റ്റംബറിലാണ് കമ്പനി വാണിജ്യാടിസ്ഥാനത്തിലുള്ള ജിയോ ഫൈബർ സേവനങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി കമ്പനി പ്രിവ്യൂ ഓഫറിന് കീഴിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോഴും പെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുക്കാത്ത എല്ലാ ജിയോ ഫൈബർ പ്രിവ്യൂ പ്ലാൻ ഉപയോക്താക്കൾക്കുമായി റിലയൻസ് ജിയോ ഒരു മൈഗ്രേഷൻ പ്ലാൻ നൽകുന്നുവെന്ന് ടെലികോംടോക്ക് റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട് അനുസരിച്ച്, പ്രിവ്യൂ പ്ലാൻ ഉപയോഗിക്കുമ്പോൾ തന്നെ ഈ പ്ലാൻ ആക്ടീവ് ആയിട്ടുണ്ടെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നുണ്ട്.

വേഗത

ഈ പ്ലാൻ അനുസരിച്ച് 100 എംബിപിഎസ് വേഗതയുള്ള 50 ജിബി ഡാറ്റ റിലയൻസ് ജിയോ നൽകുന്നു. കമ്പനി നൽകുന്ന 50 ജിബി നൽകിയ ഡാറ്റാ പരിധി കഴിഞ്ഞാൽ വേഗത 1Mbps ആയി കുറയും. 7 ദിവസം കാലാവധി കഴിഞ്ഞാൽ ഉപയോക്താക്കൾ‌ക്ക് അവരുടെ സേവനങ്ങൾ‌ തുടരാൻ‌ താൽ‌പ്പര്യമുണ്ടെങ്കിൽ‌ പേയ്ഡ് പ്ലാനുകൾ‌ ആക്ടീവ് ആക്കണം എന്ന കാര്യവും ശ്രദ്ധേയമാണ്.

കൂടുതൽ വായിക്കുക: ജിയോ ഫൈബറിൽ ഹോട്ട്സ്റ്റാറടക്കം നാല് പ്രീമിയം ഒടിടി ആപ്പ് സേവനങ്ങൾ സൌജന്യം

പേയ്ഡ് പ്ലാനുകൾ

പേയ്ഡ് പ്ലാനുകൾ ആരംഭിക്കുന്നത് 199 രൂപ മുതലാണ്. പ്രതിമാസം 8,499 രൂപ വരെയുള്ള പ്ലാനുകൾ നിലവിലുണ്ട്. 100 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെ വേഗതയും പ്ലാനുകൾ നൽകുന്നു. കൂടാതെ ടിവി വീഡിയോ കോളിംഗ്, കോൺഫറൻസിംഗ്, ഡിവൈസ് പ്രോട്ടക്ഷൻ, ജിയോ അപ്ലിക്കേഷനുകൾ, ഗെയിമിംഗ്, ഹോം നെറ്റ്‌വർക്ക് എന്നിവയും ഈ പ്ലാനുകളിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നു. നിലവിൽ ജിയോ ഫൈബറിന് 700,000 ഉപയോക്താക്കളുണ്ടെന്ന് ഫിച്ച് റേറ്റിംഗിലെ ഡയറക്ടർ (കോർപ്പറേറ്റ്സ്) നിതിൻ സോണി പറഞ്ഞു.

ജിയോ
 

4 ജി മൊബിലിറ്റി, ഫൈബർ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ എന്നിവ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളെയാണ് ജിയോ ലക്ഷ്യമിടുന്നത്. ഇത് ക്രോസ്-സെല്ലിംഗ് അവസരങ്ങൾ സൃഷ്ടിക്കുകയും ടെൽകോയുടെ മൊത്തത്തിലുള്ള ലാഭക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും സോണി കൂട്ടിച്ചേർത്തു.

ഒടിടി

ഹോട്ട്സ്റ്റാർ, വൂട്ട്, ജിയോ സിനിമ, സോണി ലിവ് തുടങ്ങിയ ഒടിടി ആപ്ലിക്കേഷനുകളുമായി കമ്പനി കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ ആപ്ലിക്കേഷനുകൾ ലഭിക്കാൻ ഉപയോക്താക്കൾ 849 രൂപയുടെ പ്ലാനോ അതിന് മുകളിലുള്ള പ്ലാനുകളോ തിരഞ്ഞെടുക്കണം. ജിയോ ഫൈബർ പ്ലാനുകളിൽ നിലവിൽ കമ്പനി 10 ശതമാനം ക്യാഷ്ബാക്കും നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: റിലയൻസ് ജിയോ ജിയോ ഫൈബര്‍ അപ്‌ലോഡ് വേഗത കുറയ്ക്കുന്നു: റിപ്പോർട്ട്

Most Read Articles
Best Mobiles in India

Read more about:
English summary
After launching the Rs. 199 plan, Reliance Jio is now offering a Migration plan to its JioFiber customers. The plan is specially designed to convert its Preview plan users. Under this newly launched plan, users will get 50GB data for seven days. However, services will be stopped once the plan expires and then users have to pay for the plans. Here are the details.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X