Home
News

ജിയോയുടെ 222 രൂപ റീചാർജിനൊപ്പം ഒരുവർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ സൌജന്യം

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്‌സ്‌ക്രിപ്‌ഷൻ സൌജന്യമായി നൽകുന്ന ഒരു വാർഷിക പ്ലാൻ അവതരിപ്പിച്ചിരുന്നു. ഈ പ്ലാൻ അതരിപ്പിക്കുന്നതിന് മുമ്പ് വാർ‌ഷിക പ്ലാൻ റീചാർജ് ചെയ്ത ഉപയോക്താക്കൾ‌ക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നതിനായി പുതിയൊരു പ്ലാനുമായി എത്തിയിരിക്കുകയാണ് ജിയോ. 222 രൂപ റീചാർജിലൂടെ ഉപയോക്താക്കൾക്ക് വാർഷിക പ്ലാനിനൊപ്പം വിഐപി സബ്ക്രിപ്ഷനും നേടാം.

ജിയോയുടെ 222 പ്ലാൻ

ജിയോയുടെ 222 പ്ലാൻ

15 ജിബി ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനാണ് 222 രൂപയുടേത്. ഉപഭോക്താക്കളുടെ ബേസ് പ്ലാനിന്റെ വാലിഡിറ്റിക്ക് സമാനമായ വാലിഡിറ്റിയാണ് ഈ പ്ലാനിനും ഉള്ളത്. ഈ പ്ലാനിനൊപ്പം ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്‌സ്‌ക്രിപ്‌ഷനും കമ്പനി നൽകുന്നുണ്ട്. ഈ പ്ലാൻ എല്ലാ ഉപയോക്താക്കൾക്കും ലഭിക്കില്ല. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക എന്നാണ് റിപ്പോർട്ടുകൾ.

ഡിസ്നി + ഹോട്ട്സ്റ്റാർ

222 രൂപ പ്ലാനിനൊപ്പമുള്ള ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നതിനായി ഡിസ്നി + ഹോട്ട്സ്റ്റാർ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. തുടർന്ന് ഡിസ്നി + ഹോട്ട്സ്റ്റാർ അപ്ലിക്കേഷനിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പർ നൽകുക. ഈ നമ്പരിലേക്ക് ഒരു ഒടിപി ലഭിക്കും. ഈ ഒടിപി നൽകിയാൽ നിങ്ങൾക്ക് ലോഗിൻ ചെയ്യാൻ സാധിക്കും. കമ്പനിയുടെ വെബ്‌സൈറ്റിലും മൊബൈൽ അപ്ലിക്കേഷനിലും പുതിയ 222 രൂപ പ്ലാൻ ഇതുവരെ വന്നിട്ടില്ല. വൈകാതെ ഈ പ്ലാൻ എല്ലാവർക്കുമായി ലഭ്യമാക്കിയേക്കും.

ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന ജിയോ പ്ലാനുകൾ

ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന ജിയോ പ്ലാനുകൾ

റിലയൻസ് ജിയോ നിരവധി പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നുണ്ട്. ഈ പ്ലാനുകളിൽ കോളിംഗും ഡാറ്റ ആനുകൂല്യവും നൽകുന്ന രണ്ട് പായ്ക്കുകൾ ഉണ്ട്. ആദ്യത്തേത് 401 രൂപയുടെ പായ്ക്കാണ്. 28 ദിവസത്തെ വാലിഡിറ്റിയും 90 ജിബി ഡാറ്റയും ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിംഗും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1000 എഫ്യുപി മിനിറ്റുകളും നൽകുന്നു.

വാർഷിക പ്ലാൻ

ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന മറ്റൊരു പ്ലാൻ 2,599 രൂപയുടേതാണ്. ഇതൊരുു വാർഷിക പ്ലാനാണ്. 365 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയും ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും ലഭിക്കും. മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 12,000 മിനുറ്റ് സൌജന്യ കോളുകളും ഈ പ്ലാൻ നൽകുന്നുണ്ട്.

ഡാറ്റ ആഡ്-ഓൺ

ജിയോയുടെ നാല് ഡാറ്റ ആഡ്-ഓൺ പായ്ക്കുകളും ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് നൽകുന്നുണ്ട്. 612 രൂപ, 1,004 രൂപ, 1,206 രൂപ, 1,208 രൂപ ഡാറ്റ ആഡ്ഓണുകളിലാണ് ജിയോ മികച്ച ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നത്. ഇതിൽ 612 രൂപ പ്ലാൻ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 6000 എഫ്യുപി മിനിറ്റ് നൽകുന്നു. 1,004 രൂപ, 1,206 രൂപ, 1,208 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്കുകൾ ഡാറ്റാ ആനുകൂല്യങ്ങൾ മാത്രമാണ് നൽകുന്നത്.

More from GizBot

Best Mobiles in India

English summary
Reliance Jio is the number one telecom operator in India. Just a few days back, the telco announced its new plans which come with the Disney+ Hotstar VIP annual subscription.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X