Home
News

ജിയോ ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ 102 ജിബി വരെ ഡാറ്റയും സൌജന്യ കോളുകളും നേടാം

ഇന്ത്യയിലെ ടെലിക്കോം വിപണിയുടെ തലവര മാറ്റിയ കമ്പനിയാണ് റിലയൻസ് ജിയോ. ജിയോയുടെ വരവോടെ ദിവസനും ജിബി കണക്കിന് ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഉപയോക്താക്കൾക്ക് വളരെ കുറഞ്ഞ നിരക്കുകളിൽ ലഭ്യമായി തുടങ്ങി. ഇപ്പോൾ മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകൾക്ക് കമ്പനി പരിധി നിശ്ചയിച്ചിട്ടുണ്ട എങ്കിലും മറ്റ് ഓപ്പറേറ്റർമാരുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച ഡാറ്റ ആനുകൂല്യങ്ങളുള്ള പ്ലാനുകൾ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.

കോംബോ പ്ലാനുകൾ

കോംബോ പ്ലാനുകൾക്ക് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള കാലമാണിത്. ദിവസവും ഒരു ജിബിയിൽ കുറയാത്ത ഡാറ്റയും സൌജന്യ കോളിങ് ആനുകൂല്യങ്ങളും നൽകുന്ന ഈ കോംബോ പ്ലാനുകളുടെ പോരായ്മ ദിവസേനയുള്ള ഡാറ്റ പരിധി കഴിഞ്ഞാൽ അടുത്ത ദിവസം ആകാതെ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കില്ല എന്നാണ്. ഇതിന് പരിഹാരമായി ചില വൌച്ചർ പ്ലാനുകളും ജിയോ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

ഡാറ്റ ലിമിറ്റ്

ദിവസേനയുള്ള ഡാറ്റ ലിമിറ്റ് കഴിഞ്ഞും ഡാറ്റ ആവശ്യമുള്ളവർക്ക് ജിയോ നൽകുന്ന 4 ജി ഡാറ്റ വൗച്ചർ പ്ലാനുകൾ ഉപയോഗിക്കാം. കുറഞ്ഞ നിരക്കിൽ ആവശ്യത്തിന് ഡാറ്റ നൽകുന്ന പ്ലാനുകളാണ് ഡാറ്റ വൌച്ചറിൽ ഉള്ളത്. ഡാറ്റ വൌച്ചറുകൾക്കൊപ്പം സൌജന്യ കോളുകളും ജിയോ നൽകുന്നുണ്ട്. നിലവിലുള്ള ജിയോയുടെ 4 ജി വൗച്ചർ പ്ലാനുകൾ 11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ, 251 രൂപ നിരക്കുകളിലാണ് ലഭ്യമാവുക. ഈ വൗച്ചറുകൾ മറ്റ് നെറ്റ്‌വർക്കുകളിൽ വിളിക്കുന്നതിന് 1,000 മിനിറ്റ് കോളും 102 ജിബി വരെ ഡാറ്റയും നൽകുന്നു.

ജിയോ 4 ജി വൗച്ചറുകൾ: വിശദാംശങ്ങൾ

ജിയോ 4 ജി വൗച്ചറുകൾ: വിശദാംശങ്ങൾ

ജിയോയുടെ 4 ജി വൗച്ചർ പ്ലാനുകൾ ആരംഭിക്കുന്നത് 11 രൂപ മുതലാണ്. 800 എംബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. അത്യാവശ്യ ഘട്ടത്തിൽ ഡാറ്റ ആവശ്യമുള്ളവർക്ക് ഈ വൗച്ചർ ഏറെ സഹാ.കമാണ്. ഈ വൗച്ചറിൽ ഡാറ്റ ആനുകൂല്യത്തിനൊപ്പം തന്നെ മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 75 മിനിറ്റ് ഓഫ് നെറ്റ് കോളുകളും കമ്പനി നൽകുന്നുണ്ട്.

21 രൂപ വൗച്ചർ

ജിയോയുടെ 21 രൂപ വൗച്ചർ 2 ജിബി ഡാറ്റയും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 200 മിനിറ്റ് കോളുകളും നൽകുന്നു. മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 500 മിനിറ്റ് സൌജന്യ കോൾ നൽകുന്ന 51രൂപയുടെ വൌച്ചറും ജിയോയ്ക്ക് ഉണ്ട്. ഇതിലൂടെ 6 ജിബി ഡാറ്റയാണ് കമ്പനി നൽകുന്നത്. 101 രൂപയുടെ വൌച്ചറിൽ 12 ജിബി ഡാറ്റയാണ് ജിയോ നൽകുന്നത്. മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1000 മിനിറ്റും ഈ ഡാറ്റ വൌച്ചർ നൽകുന്നു. നേരത്തെ ഈ പ്ലാൻ 6 ജിബി ഡാറ്റയും 500 മിനിറ്റ് സൌജന്യ കോളുകളും മാത്രമേ നൽകിയിരുന്നുള്ളു.

251 രൂപ

ജിയോയുടെ ഡാറ്റ വൌച്ചറുകളിൽ ഏറ്റവും വില കൂടിയ വൌച്ചർ 251 രൂപയുടേതാണ്. ഈ പ്ലാൻ 51 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 102 ജിബി ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു. ലോക്ക്ഡൗൺ കാരണം വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർക്ക് ഉപയോഗിക്കാവുന്ന പ്ലാനാണ് ഇത്.

കോംബോ പ്ലാനുകൾ

251 രൂപയുടെ വൌച്ചർ ഒഴികെ മറ്റെല്ലാ വൌച്ചറുകളും നിലവിലുള്ള പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി കഴിയുന്നത് വരെ ഉപയോഗിക്കാവുന്ന പ്ലാനുകളാണ്. കോംബോ പ്ലാനുകൾക്കൊപ്പം അധികം ഡാറ്റ ആവശ്യമുള്ള ആളുകൾക്ക് ഈ വൌച്ചറുകൾ പ്രയോജനപ്പെടും. 251 രൂപ പ്ലാനിന്റ പ്രാധാന്യം ഇത് നിലവിലെ ലോക്ക്ഡൌൺ കാലയളവിൽ ആളുകൾക്ക് പ്രയോജനപ്പെടുന്നു എന്നതാണ്.

More from GizBot

Best Mobiles in India

English summary
Today we will give you a complete list of all those 4G data vouchers plans by Reliance Jio, where you can get extra data on the existing plans. The 4G voucher plans are priced at Rs. 11, Rs. 21, Rs. 51, Rs. 101, and Rs. 251. These vouchers are providing data up to 102GB along with 1,000 minutes for calling on other networks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X