126 ജിബി ഡാറ്റയുമായി ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ

|

ഇന്ത്യൻ ടെലിക്കോം വിപണിയെ മാറ്റി മറിച്ച റിലയൻസ് ജിയോ മൂന്ന് വർഷത്തിനിടെ മറ്റ് കമ്പനികളെ പിന്തള്ളി ഏറ്റവും വലിയ ടെലിക്കോം ഓപ്പോറേറ്ററായി മാറിയിരിക്കുകയാണ്. ഐയുസി ചാർജ്ജുകൾ ഉപയോക്താക്കളിൽ നിന്ന് ഈടാക്കാൻ ആരംഭിച്ച് അധികം വൈകാതെ തന്നെ താരിഫ് ചാർജ്ജുകളും ജിയോ വർദ്ധിപ്പിച്ചു. താരതമ്യേന മറ്റ് കമ്പനികളേക്കാളും നല്ല ഓഫറുകൾ നൽകികൊണ്ടാണ് ഇപ്പോഴും കമ്പനി വിപണിയിലെ മുൻ നിരയിൽ തുടരുന്നത്. താരിഫ് വർദ്ധനയ്ക്ക് ശേഷം ജിയോ അവതരിപ്പിച്ച പ്ലാനുകൾക്കൊപ്പം പുതിയൊരു പ്ലാൻ കൂടി കൂട്ടിച്ചേർക്കുകയാണ് കമ്പനി.

ജിയോ
 

ജിയോ പുതുതായി ആരംഭിച്ച പ്ലാനിന് 355 രൂപയാണ് വില വരുന്നത്. 84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ദിവസേന 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അതായത് മുഴുവൻ കാലയളവിലേക്കുമായി 126 ജിബി ഡാറ്റ ഉപയോക്താക്കൾക്ക് ലഭിക്കും. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് സൌജന്യ കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് 3000 മിനുറ്റ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസേന 100 എസ്എംഎസുകളാണ് പ്ലാനിലൂടെ ലഭിക്കുക. പ്ലാൻ 200 രൂപ ക്യാഷ്ബാക്ക് ഓഫറും നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ജിയോഫോൺ ലൈറ്റ് പുറത്തിറക്കാനൊരുങ്ങി കമ്പനി, വില 400 രൂപ?

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം ഈ പ്ലാൻ മൊബിക്വിക് ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഈ പ്ലാനിന് യഥാർത്ഥത്തിൽ 555 രൂപയാണ് വില വരുന്നത്. പക്ഷേ കമ്പനി നൽകുന്ന 200 രൂപ ക്യാഷ്ബാക്ക് കാരണം ഈ പ്ലാൻ‌ നിങ്ങൾ‌ക്ക് ഒരു രൂപ 355 രൂപയ്ക്ക് ലഭിക്കും. ജിയോ ഉപയോക്താക്കൾക്ക് മൊബിക്വിക് ഉപയോഗിച്ച് ഈ പ്ലാൻ ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. സാധാരണ ഗതിയിൽ ഈ പ്ലാനിന് 555 രൂപ നൽകേണ്ടി വരും.

മ്യൂച്വൽ ഫണ്ടുകളിലേക്ക് കടക്കാൻ ജിയോ

മ്യൂച്വൽ ഫണ്ടുകളിലേക്ക് കടക്കാൻ ജിയോ

റിലയൻസ് ജിയോ തങ്ങളുടെ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ജിയോമണി വഴി ഈ വർഷം മ്യൂച്വൽ ഫണ്ടുകളിലേക്കും മറ്റ് സാമ്പത്തിക ഉൽപ്പന്നങ്ങളിലേക്കും കടക്കാൻ സാധ്യതയുണ്ട്. പേയ്‌മെന്റുകൾ നടത്താനും പണം സ്വീകരിക്കാനും ഫിനാൻസ് മാനേജുചെയ്യാനും സഹായിക്കുന്ന ആപ്പാണ് ജിയോ മണി. "കുറച്ച് മാസങ്ങളായി റിലയൻസ് ജിയോ ഫിനാൻസ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ്. അടുത്ത വർഷം ഈ സേവനം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫിനാൻസ് സേവന വിഭാഗത്തിലെ മുതിർന്ന എക്സിക്യൂട്ടീവ് വ്യക്തമാക്കി.

കൂടുതൽ വായിക്കുക: ജിയോ ഉപയോക്താക്കൾ ശ്രദ്ധിക്കുക, ഇനി പഴയ പ്ലാനുകൾ ലഭ്യമാകില്ല

ഫിനാൻസ് സേവനങ്ങൾ
 

ഫിനാൻസ് സേവനങ്ങൾ കമ്പനി ജീവനക്കാർക്കിടയിൽ പരീക്ഷണം നടത്തിവരികയാണെന്നും ഇത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താൻ കമ്പനിയെ സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മ്യൂച്വൽ ഫണ്ട് ബിസിനസ്സിനായി ജിയോ ആളുകളെ നിയമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കമ്പനി 2018 ൽ രാജ്യത്ത് ജിയോ പേയ്‌മെന്റ് ബാങ്ക് ആരംഭിച്ചിരുന്നു. ആർ‌ഐ‌എല്ലും എസ്‌ബി‌ഐയും തമ്മിലുള്ള 70/30 സംരംഭം എയർടെൽ പേയ്‌മെന്റ് ബാങ്കിനും പേടിഎമ്മിനും കടുത്ത എതിരാളിയായ ഒന്നാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Reliance Jio has already completed three years in the country, and the company has become the largest telecom operator in terms of revenue. The firm has recently made many changes in its tariff plans, but now it has come up with a new offer to increase its subscriber base in India. The company has now launched Rs. 355 plan for its prepaid users. It includes unlimited calls to the same network and 3000 minutes to other networks. The plan also ships 1.5GB data for 84 days. This means users will get 126 GB data for the same duration. Besides, users will get 100 SMS per day. This plan also offers a cashback of Rs. 200.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X