Just In
- 13 hrs ago
അമാസ്ഫിറ്റ് ജിടിആർ 2ഇ, ജിടിഎസ് 2ഇ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും
- 15 hrs ago
ഷവോമി റെഡ്മി കെ 40 ഫെബ്രുവരിയിൽ അവതരിപ്പിക്കും: സവിശേഷതകൾ
- 16 hrs ago
ഇലക്ട്രോണിക്സ് ആക്സസറികൾക്ക് ഡിസ്കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയിൽ
- 16 hrs ago
ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Don't Miss
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
199 രൂപയ്ക്ക് 1ടിബി ഡാറ്റയുമായി ജിയോഫൈബർ
2020തോടെ തങ്ങളുടെ ഫൈബർ ഇന്റർനെറ്റ് സേവനം മൊത്തത്തിൽ മാറ്റി മുന്നേറാനാണ് റിലയൻസ് ജിയോയുടെ പദ്ധതി. ഇതിന്റെ ഭാഗമായി കമ്പനി പ്രീവ്യൂ പ്ലാൻ ഉപയോക്താക്കളെ പെയ്ഡ് പ്ലാനിലേക്ക് മാറ്റാനുള്ള ശ്രമങ്ങളിലാണ്. എല്ലാ ഉപയോക്താക്കളിൽ നിന്നും ജനുവരി 1 മുതൽ പണം ഈടാക്കാനാണ് കമ്പനിയുടെ തീരുമാനം. പ്രീവ്യൂ ഉപയോക്താക്കൾ പണം അടച്ചുള്ള പ്ലാനുകൾ തിരഞ്ഞെടുക്കാതെ മറ്റ് സർവ്വീസ് പ്രൊവൈഡർമാരിലേക്ക് മാറാതിരിക്കാനായി മികച്ച പ്രീവ്യൂ ഓഫറുകളും കമ്പനി നൽകുന്നുണ്ട്.

നേരത്തെ പ്രഖ്യാപിച്ച 699 രൂപ മുതലുള്ള ജിയോ ഫൈബർ പ്ലാനിന് പുറമേ മൈഗ്രേറ്റ് ചെയ്യുന്ന ഉപയോക്താക്കളെ ആകർഷിക്കാനായി ചെറിയ പ്ലാനുകളും കമ്പനി അവതരിപ്പിച്ചു. 199 രൂപ, 351 രൂപ പ്ലാനുകളാണ് കമ്പനി കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. 199 രൂപ ഒരു ടോപ്പ്-അപ്പ് വൗച്ചറാണ്, ബാധകമായ എസ്ടിവികളുമായി സംയോജിച്ച് മാത്രം ലഭ്യമാകുന്ന പ്ലാനാണ് 351 രൂപയുടെ പ്ലാൻ.

199 രൂപ ടോപ്പ്-അപ്പ് വൗച്ചർ ഏഴ് ദിവസത്തേക്ക് വെറും 100 ജിബി ഡാറ്റയാണ് നൽകിയിരുന്നത് എന്നാലിപ്പോൾ കമ്പനി ഈ പ്ലാനിൽ മാറ്റം വരുത്തി. 199 രൂപ റീചാർജ് ചെയ്താൽ ഇപ്പോൾ റിലയൻസ് ജിയോ 1 ടിബി ഡാറ്റയാണ് നൽകുന്നത്. ഏഴ് ദിവസമാണ് ഇതിന്റെ കാലാവധി. എഫ്യുപി ലിമിറ്റ് കുറവായതിനാൽ 699 രൂപ, 849 രൂപ തുടങ്ങിയ ബേസിക്ക് പ്ലാനുകളിലുള്ള ജിയോ ഫൈബർ ഉപയോക്താക്കൾക്ക് ഈ മാറ്റം വലിയ ആശ്വാസമായിരിക്കും.
കൂടുതൽ വായിക്കുക: 56 ദിവസത്തേക്ക് 246 ജിബി ഡാറ്റയുമായി എയർടെൽ

എല്ലാ പ്ലാനുകളിലെയും എഫ്‌യുപി പരിധി ജിയോ ഫൈബറിന്റെ ഉപയോക്താക്കൾക്കിടയിൽ ചെറിയ അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ട്. ഭാരതി എയർടെൽ ഹൈദരാബാദ് നഗരത്തിൽ 799 രൂപ ബ്രോഡ്ബാൻഡിനൊപ്പം അൺലിമിറ്റഡ് ഡാറ്റ നൽകുന്നുണ്ട് അതേ സമയം ജിയോ 699 രൂപ ബേസിക്ക് പ്ലാനിൽ 150 ജിബി ഡാറ്റ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 299 രൂപയുടെ അൺലിമിറ്റഡ് ഡാറ്റാ ആഡ്-ഓൺ പായ്ക്കും എയർടെൽ അവതരിപ്പിച്ചിരുന്നു. ഇത് ഉപയോക്താക്കൾക്ക് എല്ലാ മാസവും 3.3 ടിബി ഡാറ്റ നൽകുന്നു. ഈ പ്ലാൻ ബേസ് പ്ലാനിന് മുകളിലുള്ള പ്ലാനുകൾക്കൊപ്പം ആക്ടിവേറ്റ് ചെയ്യാവുന്ന പ്ലാനാണ്. നേരത്തെ 7 ദിവസത്തെ വാലിഡിറ്റിയിൽ 100 ജിബി ഡാറ്റ മാത്രം നൽകിയ ജിയയോടു പ്ലാൻ പരിഷ്കരിച്ച് 1 ടിബി ഡാറ്റ നൽകുന്നതും ഈ പശ്ചാത്തലത്തിലാണ്.

199 രൂപ വൗച്ചർ ഒരു സ്റ്റാൻഡ് എലേൺ പ്ലാനല്ല
199 രൂപ ടോപ്പ്-അപ്പ് വൗച്ചർ ഒരു സ്റ്റാൻഡ് എലോൺ പ്ലാനല്ല. ഇതൊരു ടോപ്പ് അപ്പ് വൌച്ചറാണ്. അതായത് ജിയോയുടെ 699 രൂപ മുതൽ തുടങ്ങുന്ന പ്ലാനുകളുടെ കൂടെ ചേർക്കാവുന്ന പ്ലാനാണ് ഇത്. ഉദാഹരണത്തിന് 699 രൂപ പ്ലാനിലൂടെ ലഭിക്കുന്ന 150 ജിബി ലിമിറ്റ് കഴിഞ്ഞാൽ നിങ്ങൾക്ക് ഡാറ്റ ആവശ്യമാണെങ്കിൽ 199 രൂപ വൌച്ചർ റീച്ചാർജ് ചെയ്യാം. ഇത് 7 ദിവസത്തേക്ക് 1 ടിബി ഡാറ്റ കൂടി നൽകും. ടോപ്പ് അപ്പ് റിച്ചാർജിന് 199 രൂപയാണ് വിലയെങ്കിലും അധിക ജിഎസ്ടിയും ഉണ്ടാകാൻ സാധ്യതയുണ്ട്.

ഉപയോക്താവിന്റെ ബേസ് പ്ലാൻ അവസാനിക്കുന്നതോടെ 199 രൂപ പ്ലാനിന്റെ കാലാവധിയും അവസാനിക്കും എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 199 രൂപ പ്ലാൻ 7 ദിവസത്തെ കാലാവധിയാണ് നൽകുന്നത്. ഈ 7 ദിവസം 1 ടിബി ഡാറ്റ ലഭ്യമാക്കും. എന്നാൽ ഉപയോക്താവിന്റെ ബേസ് പ്ലാൻ ഇതിനിടയിൽ അവസാനിച്ചാൽ ഈ പ്ലാനും അതോടെ അവസാനിക്കും. ഉദാഹരണത്തിന് ഉപയോക്താവ് ഡിസംബർ 25 ന് 199 രൂപ റിച്ചാർജ് ചെയ്തുവെന്നിരിക്കട്ടെ, അദ്ദേഹത്തിന്റെ ബേസ് പ്ലാൻ ഡിസംബർ 30ന് അവസാനിച്ചാൽ 199 രൂപ പ്ലാനും അസാധുവായി പോകും.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190