Home
News

Jio Data Offer: ജിയോയുടെ ഒരുമാസം വാലിഡിറ്റിയുള്ള മികച്ച ഡാറ്റ പ്ലാനുകൾ

സേവനം ആരംഭിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ, ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി മാറിയ റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് മികച്ച പ്ലാനുകളും സേവനങ്ങളും നൽകാൻ പരിശ്രമിക്കുന്ന ടെലിക്കോം ഓപ്പറേറ്ററണ്. ഇന്ത്യൻ വിപണിയിലെ വലിയൊരു വിഭാഗം മാർക്കറ്റ് ഷെയറും ജിയോയുടേതാണ്. എല്ലാ നിരക്കുകളിലും മികച്ച ആനുകൂല്യങ്ങളുള്ള പ്ലാനുകൾ നൽകുന്നുവെന്നതാണ് ജിയോയെ ഉപയോക്താക്കളുടെ പ്രീയപ്പെട്ട ടെലിക്കോം ഓപ്പറേറ്ററായി നില നിർത്തുന്നത്.

പ്രീപെയ്ഡ് പ്ലാനുകൾ

ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ മറ്റ് ടെലിക്കോം ഓപ്പറേറ്റർമാരുടെ പ്ലാനുകൾക്ക് സമാനമായി 28, 56, 84 ദിവസങ്ങൾ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇവയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകളിൽ തന്നെ ലഭിക്കുന്ന ഡാറ്റയിൽ മാറ്റം ഉണ്ട്. ദിവസേന 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളും 1.5 ജിബി ഡാറ്റയോ 1 ജിബി ഡാറ്റയോ നൽകുന്ന പ്ലാനുകളുമെല്ലാം ജിയോയുടെ പ്രീപെയ്ഡ് റീചാർജ് പോർട്ട്ഫോളിയോയിൽ ഉണ്ട്.

349 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

349 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ധാരളം ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് വേണ്ടി ജിയോ നൽകുന്ന പ്രീപെയ്ഡ് പ്ലാനാണ് 349 രൂപയുടെ പ്ലാൻ. പ്രതിദിനം 3 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ 3ജിബി എന്ന പ്രതിദിന ഡാറ്റ പരിധി അവസാനിച്ചുകഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാക്കും.

ജിയോ

ജിയോയുടെ 349 രൂപ പ്ലാൻ ഡാറ്റ ആനുകൂല്യങ്ങൾക്കൊപ്പം തന്നെ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1000 മിനിറ്റ് കോളിങും ജിയോ നൽകുന്നുണ്ട്. എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് സൌജന്യ കോളുകളാണ് പ്ലാൻ നൽകുന്നത്.

249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എല്ലാ ഉപയോക്താക്കൾക്കും ദിവസേന 3 ജിബി ഡാറ്റ എന്ന വലിയ ഡാറ്റ ആനുകൂല്യം ആവശ്യം ഉള്ളവരായിരിക്കില്ല. ചില ആളുകൾക്ക് 2ജിബി ഡാറ്റ തന്നെ ധാരാളമായിരിക്കും. അത്തരം ആളുകൾക്കായി ജിയോ നൽകുന്ന 249 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. പ്ലാനിൽ ദിവസേന 2ജിബി ഡാറ്റ ആനുകൂല്യം ആസ്വദിക്കുന്നതിനൊപ്പം തന്നെ നിങ്ങൾക്ക് മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1000 മിനിറ്റ് സൌജന്യ കോളുകളും കമ്പനി നൽകുന്നുണ്ട്.

2ജിബി

ദിവസേനയുള്ള 2ജിബി ഡാറ്റ ലിമിറ്റ് കഴിഞ്ഞാലും ഉപയോക്താക്കൾക്ക് 64 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും. ഈ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും കമ്പനി നൽകുന്നുണ്ട്. ഇതിനൊപ്പം പ്രതിദിനം 100 എസ്എംഎസുകളും ജിയോ നമ്പറിലേക്ക് അൺലിമിറ്റഡ് സൌജന്യ കോളുകളും ജിയോ വാഗ്ദാനം ചെയ്യുന്നു.

199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

അധികം പണം മുടക്കാൻ പറ്റാത്ത ഉപയോക്താക്കൾക്ക് ദിവസവും ഡാറ്റയും കോളിങ് ആനുകൂല്യവും നൽകാനായി ജിയോ അവതരിപ്പിച്ച പ്ലാനാണ് 199 രൂപയുടെ കോംബോ പ്ലാൻ. ഇതിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയിൽ ദിവസേന 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 1.5 ജിബി കഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റും ഉപയോക്താക്കൾക്ക് ലഭ്യമാകും.

എസ്എംഎസുകൾ

ഈ പ്ലാനിലൂടെയും മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 1000 മിനിറ്റ് സൌജന്യമായി ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും, പ്ലാൻ ആക്ടിവേറ്റ് ചെയ്താൽ എല്ലാ ജിയോ അപ്ലിക്കേഷനുകൾക്കും സൌജന്യ സബ്‌സ്‌ക്രിപ്‌ഷനും ജിയോ നൽകുന്നുണ്ട്. മറ്റെല്ലാ ജിയോ പ്ലാനുകളെയും പോലെ ജിയോ-ടു-ജിയോ കോളുകൾ ഈ പ്ലാനിലും അൺലിമിറ്റഡും സൌജന്യവുമാണ്.

ജിയോയുടെ വൌച്ചറുകൾ

ജിയോയുടെ വൌച്ചറുകൾ

മുകളിൽ കൊടുത്തിരിക്കുന്ന പ്ലാനുകളിൽ ഏതെങ്കിലും പ്ലാൻ ഉപയോഗിക്കുന്ന ആളുകൾക്ക് പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞുപോയാൽ ഡാറ്റ വൌച്ചറുകൾ ഉപയോഗിച്ച് കുറഞ്ഞ നിരക്കുകളിൽ അധിക ഡാറ്റ നേടാൻ സാധിക്കും. ഇത് കൂടാതെ മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാനുള്ള സൌജന്യ കോളുകൾ അവസാനിച്ചാലും ഉപയോക്താക്കൾക്ക് ഐയുസി ടോപ്പ് അപ്പുകളിലൂടെ അധിക സൌജന്യ കോളുകൾ നേടാനാകും.

More from GizBot

Best Mobiles in India

English summary
Reliance Jio has captured a significant market share in the telecom industry. In the span of a few years, the company has outgrown most of the major telecom companies of India. It is now considered as one of the most valuable companies in India. Jio has been able to keep its customers happy with the cheap plans it offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X