Home
News

ജിയോ ഫൈബർ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം സബ്ക്രിപ്ഷൻ സൌജന്യമായി നേടാം

എല്ലാ ബ്രോഡ്ബാന്റ് സേവനദാതാക്കളും ഉപയോക്താക്കളെ ആകർഷിക്കാൻ നൽകുന്ന അധിക ആനുകൂല്യങ്ങളിലൊന്നാണ് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൌജന്യ ആക്സസ്. അധിക ചിലവില്ലാത്തെ ഒടിടി കണ്ടന്റുകൾ സ്ട്രീം ചെയ്യാൻ സാധിക്കുന്ന പ്ലാനുകൾ ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്നുമുണ്ട്. ഈ അവസരത്തിൽ ജിയോ ഫൈബർ ഉപയോക്താക്കൾക്കായി ആമസോൺ പ്രൈം സേവനം സൌജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചു.

ജിയോഫൈബർ

ആമസോൺ പ്രൈമിന്റെ ഒരുവർഷത്തെ സബ്ക്രിപ്ഷനാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. സാധാരണനിലയിൽ ആമസോൺ പ്രൈമിന്റെ ഒരുവർഷത്തെ ചാർജ് 999 രൂപയാണ്. ജിയോഫൈബറിന്റെ തിരഞ്ഞെടുത്ത പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് സൌജന്യമായിതന്നെ പ്രൈം സേവനം ലഭിക്കും. ജിയോ ഫൈബറിന്റെ ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം, ടൈറ്റാനിയം പ്ലാനുകൾ ഉപയോഗിക്കുന്നവർക്കാണ് ആമസോൺ പ്രൈം അംഗത്വം ലഭ്യമാകുകയെന്ന് കമ്പനി അറിയിച്ചു.

ആമസോൺ പ്രൈം

ആമസോൺ പ്രൈം മെമ്പർഷിപ്പ് ഒടിടി പ്ലാറ്റ്ഫോമിലേക്കുള്ള ആക്സസ് മാത്രമല്ല നൽകുന്നത്. ഇതിലൂടെ ഇന്ത്യയിലെ 180 ലധികം നഗരങ്ങളിലേക്ക് 400 ദശലക്ഷത്തിലധികം ഉൽ‌പ്പന്നങ്ങളുടെ പട്ടികയിൽ നിന്നുള്ള സാധനങ്ങൾ ഒന്നോ രണ്ടോ ദിവസത്തിനകം ആമസോൺ ഡെലിവറി ചെയ്യുന്നു. ഒരു വർഷത്തേക്ക് പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ, പ്രൈം മ്യൂസിക് സബ്സ്ക്രിപ്ഷൻ, പ്രൈം റീഡിംഗ് സബ്സ്ക്രിപ്ഷൻ, പ്രൈം ഗെയിമിംഗ് തുടങ്ങിയ ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ആക്സസ്

ആമസോൺ പ്രൈമിലൂടെ ആമസോണിൽ നടക്കുന്ന സെയിലുകളിലേക്ക് ആദ്യം തന്നെ ആക്സസ് ലഭിക്കുകയും ചെയ്യും. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആമസോണിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ 5 ശതമാനം റിവാർഡ് പോയിന്റുകളും നേടാം. ജിയോ ഫൈബർ പ്ലാനുകൾ ബ്രൌൺസ്, സിൽവർ, ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം, ടൈറ്റാനിയം എന്നിങ്ങനെ വിവിധ തലങ്ങളിൽ ലഭ്യമാണ്.

പ്ലാനുകൾ

ആമസോൺ പ്രൈം അംഗത്വം നൽകുന്നത് ഗോൾഡ് പ്ലാനും അതിന് മുകളിലുള്ള പ്ലാനുകളുമാണ്. 250 എം‌ബി‌പി‌എസ് വേഗതയിൽ 1,750 ജിബി ഡാറ്റ നൽകുന്ന ഗോൾഡ് പ്ലാനിന് പ്രതിമാസം 1,299 രൂപയാണ് വില. ജിയോഫൈബർ ഡയമണ്ട് പ്ലാനിന് പ്രതിമാസം 2,499 രൂപയാണ് വില വരുന്നത്. ഈ പ്ലാനിലൂടെ 4000 ജിബി ഡാറ്റ 500 എംബിപിഎസ് വേഗതയിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നു. പ്ലാറ്റിനം പ്ലാൻ 7,500 ജിബി ഡാറ്റ 1 ജിബിപിഎസ് വേഗതയിൽ നൽകുന്ന പ്ലാനാണ്. പ്രതിമാസം 3,999 രൂപയാണ് ഈ പ്ലാനിന്റെ വില. 15,000 ജിബി ഡാറ്റ 1 ജിബിപിഎസ് വേഗതയിൽ നൽകുന്നൊരു 8,499 രൂപയുടെ ടൈറ്റാനിയം പ്ലാനും ജിയോ നൽകുന്നുണ്ട്.

പ്രൈം അംഗത്വം

ജിയോ ഫൈബർ നേരത്തെ തന്നെ ദീർഘകാലത്തേക്ക് പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈം അംഗത്വം സൗജന്യമായി നൽകുന്നുണ്ട്. മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നീ കാലയളവിലേക്കായി പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്കായാണ് ജിയോ പ്രൈം സബ്ക്രിപ്ഷൻ നൽകിയിരുന്നത്. പ്രതിമാസ പ്ലാനുകളിൽ ഈ ഓഫർ നൽകിയിരുന്നില്ല. നിലവിൽ ആമസോൺ പ്രൈം മെമ്പർഷിപ്പ് ഉള്ള ഉപയോക്താക്കൾക്ക് ഇത് ലഭിക്കില്ല.

പ്രീപെയ്ഡ്

തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകളിൽ റിലയൻസ് ജിയോ അടുത്തിടെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ സൗജന്യമായി നൽകാൻ ആരംഭിച്ചിരുന്നു. 401 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ സൌജന്യ മെമ്പർഷിപ്പിനൊപ്പം 90 ദിവസത്തേക്ക് 3 ജിബി ഡാറ്റയും ജിയോ നൽകുന്നുണ്ട്. 2,599 രൂപ വാർഷിക പ്ലാനിലൂടെയും ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി മെമ്പർഷിപ്പ് ലഭിക്കും. 612 രൂപ മുതൽ ആരംഭിക്കുന്ന ആഡ്-ഓൺ വൗച്ചറുകളിലും ഈ ആനുകൂല്യം ലഭ്യമാണ്.

Best Mobiles in India

English summary
Reliance Jio Friday announced the Jio Fiber Amazon Prime offer is rolling out to customers. The latest benefit from the company began showing up for users some days back but the company is addressing it officially now.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X