Home
News

Jio Data Offers: ജിയോയുടെ എല്ലാ ബ്രോഡ്‌ബാൻഡ് പ്ലാനുകളിലും ഇരട്ടി ഡാറ്റ

റിലയൻസ് ജിയോ തങ്ങളുടെ എല്ലാ ജിയോ ഫൈബർ ഉപഭോക്താക്കൾക്കുമായി ഇരട്ടി ഡാറ്റാ ഓഫർ ലഭ്യമാക്കാൻ ആരംഭിച്ചു. ഇതിനൊപ്പം ഇന്ത്യയിലെ ചില പ്രദേശങ്ങൾക്കായുള്ള സൌജന്യ അടിസ്ഥാന ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി പ്ലാനും ഇപ്പോൾ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. നിലവിലുള്ള എല്ലാ ജിയോഫൈബർ ഉപയോക്താക്കൾക്കും നിലവിലുള്ള റീചാർജുകളിൽ അധിക ഡാറ്റ ലഭ്യമാക്കുമെന്ന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചിട്ടുണ്ട്.

ഉപയോക്താക്കൾ

ഉപയോക്താക്കൾക്ക് 10 എം‌ബി‌പി‌എസ് പരിധിയിലുള്ള അടിസ്ഥാന ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ലോക്ക്ഡൌൺ സമയത്ത് എല്ലാവരേയും കണക്ട് ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണ് അടിസ്ഥാന ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി. കൊറോണ വൈറസ് സാഹചര്യത്തിലെ കമ്പനിയുടെ സംരംഭങ്ങളുടെ ഭാഗമായി മാർച്ച് 23 നാണ് ഇരട്ടി ഡാറ്റാ ഓഫറും അടിസ്ഥാന ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റിയും പ്രഖ്യാപിച്ചത്.

ജിയോ ഫൈബർ ഇരട്ടി ഡാറ്റ ഓഫർ

ജിയോ ഫൈബർ ഇരട്ടി ഡാറ്റ ഓഫർ

649 രൂപ വിലയുള്ള അടിസ്ഥാന ബ്രൌൺസ് പ്ലാൻ മുതൽ 8,499 രൂപ വിലയുള്ള ടൈറ്റാനിയം പ്ലാൻ വരെയുള്ള ജിയോ ഫൈബർ ഉപയോക്താക്കൾക്ക് ഇരട്ടി ഡാറ്റ ഓഫർ ബാധകമാണ്. കമ്പനിയുടെ ബ്രൌൺസ് പ്ലാൻ ഉപയോക്താക്കൾക്ക് ഇപ്പോൾ 100 ജിബി ഡാറ്റയ്ക്ക് പകരം 200 ജിബി ഡാറ്റ ലഭിക്കും. സിൽവർ പ്ലാൻ ഉപയോക്താക്കൾക്ക് 200 ജിബി ഡാറ്റയാണ് നേരത്തെ ലഭ്യമാക്കിയിരുന്നതെങ്കിൽ ഇപ്പോൾ 400 ജിബി ഡാറ്റയാണ് ലഭ്യമാവുക.

ഗോൾഡ് പ്ലാൻ

ഗോൾഡ് പ്ലാൻ നേരത്തെ 500 ജിബി ഡാറ്റയാണ് നൽകിയിരുന്നത് എങ്കിൽ ഇപ്പോൾ 1000 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഡയമണ്ട് പ്ലാൻ ഉപയോക്താക്കൾക്ക് 1250 ജിബി ഡാറ്റയാണ് നൽകിയിരുന്നത് പുതിയ ഓഫറിന്റെ ഭാഗമായി ഇപ്പോൾ 2500 ജിബി ഡാറ്റ ലഭിക്കും. അതുപോലെ കമ്പനിയുടെ പ്ലാറ്റിനം, ടൈറ്റാനിയം പ്ലാനുകളും മാറ്റിയിട്ടുണ്ട്. ഈ പ്ലാനുകൾ ഇപ്പോൾ യഥാക്രമം 2500 ജിബി, 5000 ജിബി ഡാറ്റയാണ് നൽകിയിരുന്നത് എങ്കിൽ ഇപ്പോൾ 5000 ജിബി, 10000 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

അധിക ഡാറ്റ

അധിക ഡാറ്റ ഓഫർ ജിയോയുടെ വെബ്‌സൈറ്റിലും കമ്പനിയുടെ മൊബൈൽ അപ്ലിക്കേഷനിലും ജിയോ ഫൈബറിന്റെ പ്ലാൻ സെക്ഷനിൽ കാണാൻ കഴിയും. ഇതിനൊപ്പം 10 എം‌ബി‌പി‌എസ് വേഗത നൽകുന്ന അടിസ്ഥാന ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി പ്ലാൻ ഭൂമിശാസ്ത്രപരമായി സാധ്യമാകുന്നിടത്ത് സേവന നിരക്കുകളൊന്നുമില്ലാതെ ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ പറഞ്ഞു.

എഫ്യുപി ലിമിറ്റ്

സബ്-പാർ എഫ്യുപി ലിമിറ്റ് കാരണം ധാരാളം ഉപഭോക്താക്കളെ ആകർഷിക്കാൻ ജിയോ ഫൈബറിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ പുതിയ മാറ്റത്തിലൂടെ ധാരാളം ആളുകൾ റിലയൻസ് ജിയോയിൽ നിന്ന് വയർഡ് ബ്രോഡ്‌ബാൻഡ് സേവനം തിരഞ്ഞെടുക്കും. ഇന്ത്യയിലെ ലോക്ക്ഡൗൺ സാഹചര്യങ്ങളിൽ ഉപയോക്താക്കളെ വീട്ടിൽ നിന്ന് ജോലിചെയ്യാനും ജിയോ ഫൈബർ തിരഞ്ഞെടുക്കാനും പ്രോത്സാഹിപ്പിക്കുന്നതിനാണ് കമ്പനി പുതിയ പ്ലാനുകളുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ഥിതിഗതികൾ പഴയ രീതിയിലായാൽ അധിക ആനുകൂല്യങ്ങൾ പിൻവലിക്കും.

799 രൂപ

799 രൂപയിൽ ആരംഭിക്കുന്നതും 100 എംബിപിഎസ് വേഗത നൽകുന്നതുമായ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ എയർടെൽ എക്‌സ്ട്രീം ഫൈബറും നൽകുന്നു. എന്നാൽ കേവലം 299 രൂപ വിലയുള്ള പരിധിയില്ലാത്ത ഡാറ്റ ആഡ്-ഓണിന്റെ രൂപത്തിൽ എയർടെൽ എക്ട്രീം ഫൈബർ ഉപയോക്താക്കൾക്ക് ഒരു അധിക നേട്ടം ലഭിക്കുന്നുണ്ട്. നിലവിലുള്ള ജിയോ ഫൈബർ ഉപയോക്താക്കൾക്ക് ഇരട്ടി ഡാറ്റ ആനുകൂല്യം നേടാൻ കഴിയും. പുതിയ ഉപയോക്താക്കൾക്ക് 50% കൂടുതൽ ഡാറ്റ ആനുകൂല്യവും ലഭിക്കും.

ജിയോ ഫൈബർ

നിലവിലുള്ള ഉപയോക്താക്കൾക്കായുള്ള അടിസ്ഥാന ജിയോ ഫൈബർ 699 രൂപ പ്ലാൻ 200 ജിബി ഡാറ്റാ ബെനിഫിറ്റ് വാഗ്ദാനം ചെയ്യുന്നു, എന്നാൽ പുതിയ ഉപയോക്താക്കൾക്ക് ഇതിനൊപ്പം 50 ജിബി കൂടുതൽ ഡാറ്റയും കമ്പനി നൽകുന്നു. അതുകൊണ്ട് തന്നെ പുതിയ ജിയോഫൈബർ ഉപയോക്താക്കൾക്ക് ലഭിക്കുന്ന മൊത്തത്തിലുള്ള ഡാറ്റ ആനുകൂല്യം 250 ജിബിയിയാണ്.

Best Mobiles in India

English summary
Reliance Jio has announced that its double data offer for all its JioFiber customers and its free basic broadband connectivity plan for certain regions in India are now live. The Mukesh Ambani-owned company said it would be offering double data to all its existing JioFiber users with the additional data available on existing recharges as well.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X