ട്രായ് പുറത്തിറക്കിയ വേഗതയുടെ പട്ടികയിൽ ഒന്നാം സ്ഥാനം കൈവിടാതെ ജിയോ

|

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഇൻറർനെറ്റ് വേഗതയുട പട്ടികയിൽ റിലയൻസ് ജിയോ ഒന്നാം സ്ഥാനം നിലനിർത്തി. കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ റിലയൻസ് ജിയോയുടെ ഏറ്റവും കൂടിയ ശരാശരി ഡൌൺലോഡ് വേഗത 21 എംബിപിഎസ് ആണ്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള എയർടെലിന്റെയും വോഡഫോൺ ഐഡിയയുടെയും ഇരട്ടിയിലധികം വേഗതയാണ് ജിയോ ഉപയോക്താക്കൾക്ക് നൽകുന്നത്.

 

എയർടെൽ, വോഡഫോൺ

സെപ്റ്റംബറിൽ എയർടെൽ, വോഡഫോൺ, ഐഡിയ എന്നിവ യഥാക്രമം 8.3 എംബിപിഎസ്, 6.9 എംബിപിഎസ്, 6.4 എംബിപിഎസ് ഡൗൺലോഡ് വേഗത രേഖപ്പെടുത്തി. വോഡഫോണും ഐഡിയയും ലയിച്ചെങ്കിലും ട്രായ് യുടെ വേഗതാ പട്ടികയിൽ ഇവയെ രണ്ടായി തന്നെയാണ് പരിഗണിക്കുന്നത്. കഴിഞ്ഞമാസം ട്രായ് പുറത്തിറക്കിയ ഓഗസ്റ്റിലെ വേഗതയുടെ പട്ടികയിൽ ജിയോയ്ക്ക് 21.3 എംബിപിഎസ് വേഗതയാണ് ഉണ്ടായിരുന്നത്. ഇതുവച്ച് നോക്കുമ്പോൾ ജിയോയുടെ 4 ജി ഡൗൺലോഡ് വേഗതയിൽ കുറവാണ് ഉണ്ടായിരിക്കുന്നത്.

എയർടെൽ

ഓഗസ്റ്റിൽ എയർടെൽ 8.2 എംബിപിഎസിൽ വേഗതയാണ് ഉപയോക്താക്കൾക്ക് നൽകിയതെങ്കിൽ സെപ്റ്റംബറിൽ അത് 8.3 എംബിപിഎസ് ആയി ഉയർന്നു. വോഡഫോണിന്റെ ഡൌൺ‌ലോഡ് വേഗത ഓഗസ്റ്റിൽ 7.7 എം‌ബി‌പി‌എസ് ആയിരുന്നു, സെപ്റ്റംബറെത്തിയപ്പോൾ അത് 6.9 എം‌ബി‌പി‌എസായി കുറഞ്ഞു. അപ്ലോഡിങ് സ്പീഡ് പരിഗണിക്കുമ്പോൾ 5.4 എം‌ബി‌പി‌എസ് വേഗതയോടെ ഐഡിയ പട്ടികയിൽ ഒന്നാമതാണ്. അതേസമയം 5.2 എം‌ബി‌പി‌എസ് വേഗതയുമായി വോഡഫോൺ രണ്ടാം സ്ഥാനത്തുണ്ട്. എയർടെൽ, റിലയൻസ് ജിയോ എന്നിവ യഥാക്രമം 4.2, 3.1 എംബിപിഎസ് വേഗതയാണ് അപ്ലോഡിങ് സ്പീഡ് നൽകുന്നത്.

കൂടുതൽ വായിക്കുക : ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 108 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം 1ജിബി ഡാറ്റയുംകൂടുതൽ വായിക്കുക : ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 108 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം 1ജിബി ഡാറ്റയും

ബി‌എസ്‌എൻ‌എൽ
 

അതേസമയം പൊതുമേഖലയിലെ ടെലികോം ഓപ്പറേറ്ററായ ബി‌എസ്‌എൻ‌എൽ സെപ്റ്റംബറിൽ 3 ജി വേഗതയിൽ 2.7 എംബിപിഎസ് വേഗത രേഖപ്പെടുത്തി. ബി‌എസ്‌എൻ‌എല്ലിന് പിന്നാലെ വോഡഫോൺ ഐഡിയ 1.9 എം‌ബി‌പി‌എസും എയർടെൽ നെറ്റ്‌വർക്ക് 3 ജി ഡൌൺ‌ലോഡ് വേഗത 1.5 എം‌ബി‌പി‌എസും രേഖപ്പെടുത്തി. ട്രായ് അതിന്റെ മൈസ്പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് എല്ലാ മാസവും ശരാശരി ഡൌൺലോഡ് വേഗത കണക്കാക്കുന്നത്.

ഓപ്പൺ‌സിഗ്‌നൽ

എയർടെൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡൌൺ‌ലോഡ് വേഗത നൽകുന്നുണ്ടെന്ന് സ്വകാര്യ മൊബൈൽ ഡാറ്റ അനലിറ്റിക്സ് സ്ഥാപനമായ ഓപ്പൺ‌സിഗ്‌നൽ ചൂണ്ടിക്കാട്ടി. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ രാജ്യത്തുടനീളം 97 ശതമാനം 4 ജി വേഗത വാഗ്ദാനം ചെയ്യുന്നു. എയർടെൽ ശരാശരി 9.6 എംബിപിഎസ് ഡൌൺലോഡ് വേഗത വാഗ്ദാനം ചെയ്യുന്നു. വോഡഫോൺ, ഐഡിയ എന്നിവ യഥാക്രമം 7.9 എംബിപിഎസ്, 7.6 എംബിപിഎസ് എന്നീ വേഗതയോടെ എയർടെലിന് പിന്നിലുണ്ട്. റിലയൻസ് ജിയോ 6.7 എംബിപിഎസ് വേഗതയാണ് നൽകുന്നതന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

വീഡിയോ എക്സ്പീരിയൻസ്

നിലവിൽ എയർടെൽ ഇന്ത്യയിലെ മികച്ച വീഡിയോ അനുഭവം നൽകുന്നുണ്ടെന്നും ഓപ്പൺസിഗ്നൽ അഭിപ്രായപ്പെട്ടു. വീഡിയോ എക്സ്പീരിയൻസിൻറെ കാര്യത്തിൽ വോഡഫോൺ, ഐഡിയ, ജിയോ എന്നിവർ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് ഓപ്പറേറ്റർമാരും യഥാക്രമം 48, 47.1, 46 പോയിന്റുകളാണ് നേടിയത്. ട്രായ് യുടെ വേഗതാ പട്ടികയിൽ നിന്നും വ്യത്യസ്തമായ കണക്കുകളാണ് ഓപ്പൺ സിഗ്നൽ പുറത്ത് വിട്ടതെന്നത് ശ്രദ്ധേയമാണ്. ട്രായ് യുടെ കണക്കിലെ ജിയോയുടെ വേഗതയുമായി വളരെ വ്യത്യാസമാണ് ഓപ്പൺസിഗ്നലിൻറെ റിപ്പോർട്ടിലുള്ളത് എന്നതും ശ്രദ്ധേയമാണ്.

കൂടുതൽ വായിക്കുക : വൺ ഡാറ്റ ഓഫറുമായി എയർടെലിൻറെ 558 രൂപ പ്രീപെയ്ഡ് പ്ലാൻകൂടുതൽ വായിക്കുക : വൺ ഡാറ്റ ഓഫറുമായി എയർടെലിൻറെ 558 രൂപ പ്രീപെയ്ഡ് പ്ലാൻ

ട്രായ്

ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ശേഖരിക്കുന്ന റിയൽടൈം ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ട്രായ് ടെലിക്കോം കമ്പനികളുടെ മാസാമാസമുള്ള പട്ടിക പ്രസിദ്ധീകരിക്കുന്നത്. പട്ടിക ലഭ്യമാകുന്ന മൈ സ്പീഡ് ആപ്പിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന 4ജി നെറ്റ്വർക്ക് സ്പീഡും അറിയാൻ സാധിക്കും ഇതിനായി പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ മൈ സ്പീഡ് ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ഇൻറർനെറ്റ് വേഗത

ടെലിക്കോം കമ്പനികളെല്ലാം തന്നെ ഇന്ന് മിതമായ നിരക്കിൽ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. മിക്ക പ്ലാനുകളിലും സൌജന്യ കോളുകളും ലഭ്യമാകുന്നുണ്ട്. എന്നാൽ എല്ലാവർക്കും ഇന്ന് കോളുകളെ പോലെ തന്നെ അത്യാവശ്യമായ കാര്യമാണ് ഇൻറർനെറ്റ് വേഗതയും. കമ്പനികൾ പുതിയ പ്ലാനുകൾ അവതരിപ്പിക്കാൻ കാണിക്കുന്ന ശ്രദ്ധ ഇൻറർനെറ്റ് വേഗതയുടെ കാര്യത്തിലും കാണിക്കേണ്ടത് ആവശ്യമാണ്.

Best Mobiles in India

English summary
According to data released by the Telecom Regulatory Authority of India (TRAI), Reliance Jio has posted the highest average download speed in September at 21Mbps. That is more than double the speeds of Airtel and Vodafone Idea.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X