Home
News

ജിയോ വീണ്ടും സൌജന്യമായി പ്രതിദിനം രണ്ട് ജിബി ഡാറ്റ നൽകുന്നു

റിലയൻസ് ജിയോ കഴിഞ്ഞ മാസം 'ജിയോ ഡാറ്റ പായ്ക്ക്' എന്ന പേരിൽ ഒരു പുതിയ സൌജന്യ ഡാറ്റ പായ്ക്ക് അവതരിപ്പിച്ചിരുന്നു. വളരെ കുറച്ച് ദിവസം മാത്രം ലഭ്യമായിരുന്ന ഈ പായ്ക്ക് മാർച്ച് അവസാനമാണ് ഒരു അറിയിപ്പും കൂടാതെ ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തത്. നാല് ദിവസത്തെ വാലിഡിറ്റിയുള്ള ഈ പായ്ക്ക് രണ്ട് ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. അതേ ഡാറ്റ ആനുകൂല്യത്തോടെ പായ്ക്ക് വീണ്ടും കൊണ്ടുവന്നിരിക്കുകയാണ് ജിയോ.

റിലയൻസ് ജിയോ

റിലയൻസ് ജിയോ ചില ഉപയോക്താക്കളുടെ പ്രീപെയ്ഡ് അക്കൗണ്ടിലേക്ക് വീണ്ടും ‘ജിയോ ഡാറ്റ പായ്ക്ക്' ക്രെഡിറ്റ് ചെയ്യുന്നു. നിലവിലുള്ള പാക്കിന്റെ ഡാറ്റാ ആനുകൂല്യത്തിന് പുറമേ 2 ജിബി അധിക ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് മൈജിയോ മൊബൈൽ അപ്ലിക്കേഷനിലെ ‘മൈ പ്ലാൻസ്' എന്ന സെക്ഷൻ തിരഞ്ഞെടുത്ത് അവരുടെ മൊബൈൽ നമ്പറിൽ ജിയോ ഡാറ്റ പായ്ക്കിന്റെ ലഭിക്കുമോ എന്ന് പരിശോധിക്കാൻ കഴിയും. ജിയോ ഏപ്രിൽ 27 മുതലാണ് ജിയോ ഡാറ്റ പായ്ക്ക് ക്രെഡിറ്റ് ചെയ്യാൻ തുടങ്ങിയത്.

മൊത്തം 8ജിബി ഡാറ്റ

മൊത്തം 8ജിബി ഡാറ്റ

ജിയോ സേവനം ആരംഭിച്ച് ഒരു വർഷം പൂർത്തിയായ അവസരത്തിൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് സൌജന്യമായി 2 ജിബി ഡേറ്റാ ബെനിഫിറ്റ് നൽകിയിരുന്നു. മൂന്ന് മാസത്തേക്ക് മൊത്തത്തിൽ കമ്പനി 8 ജിബി ഡാറ്റാ ആനുകൂല്യങ്ങളാണ് ഉപയോക്താക്കൾക്ക് നൽകിയത്. ഇപ്പോഴിതാ വീണ്ടും പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഡാറ്റ ആനുകൂല്യങ്ങൾ സൌജന്യമായി നൽകുകയാണ് ജിയോ. സൌജന്യ സേവനങ്ങളിലൂടെ ഇന്ത്യയിൽ ചുവടുറപ്പിച്ച് ഏറ്റവും വലിയ കമ്പനിയായി മാറിയ ജിയോ ഇന്ത്യൻ ടെലിക്കോ വിപണിയുടെ സ്വഭാവം തന്നെ ഇത്തരം ആനുകൂല്യങ്ങളിലൂടെ മാറ്റിയെടുത്തിട്ടുണ്ട്.

പ്രീപെയ്ഡ്

ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ദിവസവും 2 ജിബി സൌജന്യ ഡാറ്റ നൽകുന്ന ‘ജിയോ ഡാറ്റ പായ്ക്ക്'ഏതൊക്കെ ഉപയോക്താക്കൾക്കാണ് ലഭിക്കുക എന്ന് പറയാനാകില്ല. ജിയോ ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന നമ്പരുകളിലേക്കാണ് ഈ ഓഫർ ക്രഡിറ്റ് ചെയ്യുന്നത്. അതിനാൽ ഈ ഓഫർ നിങ്ങൾക്ക് ലഭിക്കാനുള്ള ചെറിയ സാധ്യതകൾ മാത്രമേ ഉള്ളു. മൈ ജിയോ ആപ്ലിക്കേഷൻ വഴി ജിയോ ഡാറ്റ പായ്ക്ക് നിങ്ങളുടെ നമ്പരിൽ ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കാം.

ഡാറ്റ ഓഫർ

റിലയൻസ് ജിയോ തങ്ങളുടെ ഡാറ്റ ഓഫർ ചില ഉപയോക്താക്കൾക്ക് ഏപ്രിൽ 27 നും ചിലർക്ക് ഏപ്രിൽ 28 നും ക്രെഡിറ്റ് ചെയ്തിരുന്നു. ക്രെഡിറ്റ് തീയതി മുതൽ നാല് ദിവസമാണ് ഈ പ്ലാനുകളുടെ വാലിഡിറ്റി. ഇന്നും ജിയോ ഡാറ്റ പായ്ക്ക് ചിലരുടെ അക്കൌണ്ടിൽ ക്രഡിറ്റ് ചെയ്തിട്ടുണ്ട്. ഇവർക്ക് മെയ് 3 വരെ വാലിഡിറ്റി ലഭിക്കും. ഓഫർ കാലയളവിൽ, ജിയോ ഉപഭോക്താക്കൾക്ക് അവരുടെ നിലവിലുള്ള പ്ലാനിന്റെ ഡാറ്റാ ആനുകൂല്യം കൂടാതെ ദിവസവും 2 ജിബി അധിക ഡാറ്റ ഉപയോഗിക്കാം.

ജിയോ വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുന്നു

ജിയോ വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുന്നു

നിലവിൽ റിലയൻസ് ജിയോ വരിക്കാർക്ക് സൌജന്യ ഡാറ്റ നൽകുന്നതിനുള്ള പ്രധാന കാരണം ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനാണ്. ലോക്ക്ഡൌൺ കാലയളവിൽ ആളുകൾ വീടുകളിൽ തന്നെ ഇരിക്കാനും ജോലി ആവശ്യങ്ങൾക്കും മറ്റ് വിനോദങ്ങൾക്കുമായി ആവശ്യത്തിന് ഡാറ്റ ലഭ്യമാക്കാനുമാണ് ജിയോ ഈ അവസരത്തിൽ ഡാറ്റ പായ്ക്ക് ഉപയോഗിക്കുന്നത്. ലഎല്ലാവർക്കും അറിയാവുന്നതുപോലെ, മെയ് 3 വരെ ഇന്ത്യ പൂർണമായും പൂട്ടിയിരിക്കുകയാണ്, എന്നാൽ രാജ്യത്ത് കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇത് നീണ്ടുനിൽക്കും.

Best Mobiles in India

English summary
Reliance Jio introduced a new free data pack called ‘Jio Data Pack‘ last month with 2GB daily data benefit on offer. The limited period pack was credited to users’ account without any intimation at the end of March. The same pack is back again with the same data benefit. Yes, Reliance Jio is again crediting ‘Jio Data Pack’ to some users’ prepaid account with four days validity. It allows users to consume 2GB additional data on top of their existing pack’s data benefit.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X