വീട്ടിലിരിക്കുന്നവർക്കായി ജിയോയുടെ ദിവസവും 2ജിബി ഡാറ്റ ലഭിക്കുന്ന മികച്ച പ്ലാനുകൾ

|

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർമാരിൽ ഒന്നായ റിലയൻസ് ജിയോ അടുത്തിടെ "ജിയോ ഡാറ്റാ പായ്ക്ക്" എന്ന ഒരു സൌജന്യ ഡാറ്റ പായ്ക്ക് ഉപയോക്താക്കൾക്ക് നൽകിയിരുന്നു. 2 ജിബി അധിക ഡാറ്റ സൌജന്യമായി 2020 ഏപ്രിൽ 1 വരെയാണ് ജിയോ നൽകിയിരുന്നത്. ഉപയോക്താക്കൾക്ക് ലോക്ക് ഡൌൺ കാലത്ത് ഏറെ ഉപകാരപ്രദമായ പ്ലാനായിരുന്നു ജിയോ ഡാറ്റാ പായ്ക്ക്.

ഡാറ്റാ പ്ലാൻ
 

കഴിഞ്ഞ ദിവസം സൌജന്യ അതിവേഗ ഡാറ്റാ പ്ലാൻ അവസാനിച്ചതോടെ പല ഉപയോക്താക്കളും സമാന ആനുകൂല്യം നൽകുന്ന പണം നൽകി നേടാവുന്ന പ്ലാനുകൾ അന്വേഷിക്കുന്നുണ്ട്. പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന മൂന്ന് പ്ലാനുകൾ റിലയൻസ് ജിയോയുടെ ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഈ പ്ലാനുകൾ 249 രൂപ മുതലുള്ള നിരക്കുകളിലാണ് ലഭിക്കുക. ഈ പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾക്കൊപ്പം നാല് 4 ജി ഡാറ്റ ആഡ് ഓൺ പായ്ക്കുകളും കമ്പനി നൽകുന്നുണ്ട്.

ജിയോയുടെ ദിവസവും 2 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ

ജിയോയുടെ ദിവസവും 2 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ

പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന മൂന്ന് പാക്കുകളാണ് റിലയൻസ് ജിയോ നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള 249 രൂപ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റ നൽകുന്നു. ജിയോ ഇതര നമ്പറുകളിലേക്ക് 1000 മിനിറ്റ് കോളിംഗും ജിയോ നമ്പറിലേക്ക് അൺലിമിറ്റഡ് കോളിംഗും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ജിയോ അപ്ലിക്കേഷനുകളിലേക്ക് ഒരു കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

കൂടുതൽ വായിക്കുക: ബാങ്ക് എടിഎം വഴി നിങ്ങളുടെ ജിയോ നമ്പർ റീചാർജ് ചെയ്യാം

449 രൂപ

ജിയോയുടെ 449 രൂപയുടെയും 599 രൂപയുടെയും പ്ലാനുകൾ 249 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും യഥാക്രമം 56 ദിവസം, 84 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനുകൾ നൽകുന്നത്. 449 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 112 ജിബി ഡാറ്റയും 2000 മിനിറ്റ് മറ്റ് നെറ്റ്വർക്കിലേക്കുള്ള കോളിങും നൽകുന്നു.

2 ജിബി
 

2 ജിബി പ്രതിദിന ഡാറ്റ നൽകുന്ന ഏറ്റവും വില കൂടിയ പ്ലാനായ 599 രൂപ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 168 ജിബി ഡാറ്റയാണ് നൽകുന്നത്. മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3000 മിനിറ്റ് കോളിങും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. പ്രതിദിനം 2 ജി പരിധി കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് 64 കെബിപിഎസ് വേഗതയിലുള്ള ഇന്റർനറ്റ് ലഭിക്കും ബ്രൌസ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള വേഗത തന്നെയാണ് ഇത്.

ജിയോയുടെ 4 ജി ഡാറ്റ ആഡ്-ഓൺ പായ്ക്കുകൾ

ജിയോയുടെ 4 ജി ഡാറ്റ ആഡ്-ഓൺ പായ്ക്കുകൾ

കൊറോണ വൈറസ് കാരണം ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന അവസരക്കിൽ റിലയൻസ് ജിയോ തങ്ങളുടെ 4 ജി ഡാറ്റ വൗച്ചറുകളിൽ ഇരട്ടി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ജിയോ ഒരു സ്റ്റാൻ‌ഡലോൺ 251 രൂപ ഡാറ്റാ പായ്ക്കും നാല് ഡാറ്റ ആഡ്-ഓൺ പായ്ക്കുകളുമാണ് വാഗ്ദാനം ചെയ്യുന്നത്. 251 രൂപ ഡാറ്റ പായ്ക്ക് 51 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കായി 102 ജിബി ഡാറ്റയും പ്രതിദിനം 2 ജിബി എന്ന ലിമിറ്റും ഈ പ്ലാനിനുണ്ട്.

കൂടുതൽ വായിക്കുക: ജിയോഫോൺ ഉപയോക്താക്കൾക്ക് 100 മിനിറ്റ് ടോക്ക് ടൈമും മെസേജുകളും സൌജന്യം

ഡാറ്റ ആഡ് ഓൺ

ജിയോയുടെ ഡാറ്റ ആഡ് ഓൺ പ്ലാനുകൾ 11 രൂപയിൽ ആരംഭിക്കുന്നു. ഉപയോക്താക്കൾക്ക് 800MB ഡാറ്റയും 75 മിനിറ്റ് മറ്റ് നെറ്റ്വർക്കിലേക്കുള്ള കോളിംഗും വാഗ്ദാനം ചെയ്യുന്ന പ്ലാനാണ് ഇത്. 21 രൂപ ആഡ്-ഓൺ പായ്ക്കിൽ 2 ജിബി ഡാറ്റയും 200 മിനിറ്റ് നോൺ ജിയോ കോളിംഗും ലഭിക്കുമ്പോൾ 51 രൂപ പ്ലാനിൽ 6 ജിബി ഡാറ്റയും 500 മിനിറ്റ് നോൺ ജിയോ കോളുകളും ലഭിക്കുന്നുണ്ട്.

12 ജിബി

12 ജിബി ഡാറ്റയും 1000 മിനിറ്റ് ഓഫ്-നെറ്റ് കോളിംഗും വാഗ്ദാനം ചെയ്യുന്ന 101 രൂപ പ്ലാനും ജിയോ ഡാറ്റ ആഡ് ഓൺ പ്ലാനുകളിൽ ഉണ്ട്. സ്റ്റാൻ‌ഡലോൺ ഡാറ്റാ പായ്ക്കിന് പുറമെ മറ്റ് നെറ്റ്വർക്കിലേക്കുള്ള കോളുകൾ വാഗ്ദാനം ചെയ്യുന്ന ഐയുസി വൗച്ചറുകൾക്ക് ഒപ്പവും കമ്പനി ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ഡാറ്റ ആഡ് ഓൺ പ്ലാനുകൾ നിലവിലുള്ള പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി കാലയളവ് വരെ വാലിഡിറ്റിയുള്ള പ്ലാനുകളാണ്.

കൂടുതൽ വായിക്കുക: ജിയോയുടെ എല്ലാ ബ്രോഡ്‌ബാൻഡ് പ്ലാനുകളിലും ഇരട്ടി ഡാറ്റ

Most Read Articles
Best Mobiles in India

Read more about:
English summary
Reliance Jio, one of the largest telecom operators in India recently offered its users 2GB of additional data under “Jio Data Pack” free of charge valid until April 1, 2020. However, with the free high speed data plan now done and dusted, users might be on the hunt for similar paid data plans. For those users who are looking at new data plans, it has to be noted that Reliance Jio does offer three 2GB per day data plans beginning at Rs 249. Further, the 2GB per day data plans can also be combined with the four 4G data add-on packs that would provide users with even more additional data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X