ജിയോഫൈയിലൂടെ സൌജന്യമായി 5 മാസത്തേക്ക് ഡാറ്റയും കോളുകളും നേടാം
അഞ്ച് മാസം വരെ സൌജന്യ 4 ജി ഡാറ്റയും കോംപ്ലിമെന്ററി ജിയോ-ടു-ജിയോ ഫോൺ കോളുകളുമായി റിലയൻസ് ജിയോയുടോ പുതിയ ഓഫർ. ജിയോഫി 4 ജി വയർലെസ് ഹോട്ട്‌സ്പോട്ട് വാങ്ങുന്നവർക്കായി പ്രത്യേക സ്വാതന്ത്ര്യദിന ഓഫറായിട്ടാണ് സൌജന്യ ഡാറ്റയും കോളുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോഫി ഹോട്ട്‌സ്‌പോട്ടിന് 1,999 രൂപയാണ് വില. ഈ ജിയോഫൈ വാങ്ങി ജിയോഫൈയ്ക്കുള്ള കണക്ഷൻ പ്ലാനുകളിലൊന്ന് തിരഞ്ഞെടുത്താൽ ഉപയോക്താക്കൾക്ക് സ്വാതന്ത്ര ദിന ഓഫർ നേടാം.

റിലയൻസ് ഡിജിറ്റൽ സ്റ്റോറിൽ നിന്ന് ജിയോഫൈ ഹോട്ട്സ്പോട്ട് വാങ്ങി ജിയോ സിം ആക്ടിവേറ്റ് ചെയ്യുക. ഇതിനായി ഉപയോക്താക്കൾക്ക് ഡിവൈസ് ആക്ടിവേറ്റ് ചെയ്യാൻൻ ലഭ്യമായ മൂന്ന് ജിയോഫൈ പ്ലാനുകളിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം. ഇത് ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാൽ തിരഞ്ഞെടുത്ത പ്ലാനിലെ ആനുകൂല്യങ്ങൾ അരമണിക്കൂറിൽ ലഭിച്ച് തുടങ്ങും. പ്ലാനിന്റെ വിവരങ്ങളും ഡാറ്റ ഉപഭോഗവുമെല്ലാം ഉപയോക്താക്കൾക്ക് മൈജിയോ ആപ്പിലൂടെ അറിയാം. ഓൺലൈനായും ജിയോഫൈ സ്വന്തമാക്കാം.

ജിയോഫൈ പ്ലാനുകൾ
ജിയോഫൈയുടെ ഏറ്റവും വിലകുറഞ്ഞ പ്ലാൻ 199 രൂപയുടേതാണ്. ഈ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തേക്ക് വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. ഈ പ്ലാനിനൊപ്പം 99 രൂപ കൂടി ചിലവഴിച്ചാൽ ജിയോ പ്രൈം മെമ്പർഷിപ്പ് ലഭിക്കും. ഈ പ്ലാൻ എല്ലാ ദിവസവും 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് ജിയോ ടു ജിയോ കോളുകൾ, 28 ദിവസത്തേക്ക് മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1000 മിനിറ്റ് കോളുകൾ. 140 ദിവസത്തേക്ക് 100 നാഷണൽ എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ലഭിക്കും.

രണ്ടാമത്തെ പ്ലാൻ 249, രൂപയുടെ പ്ലാനാണ്. 28 ദിവസത്തേക്ക് 2 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിനൊപ്പവും 99 രൂപ അധികമായി നൽകിയാൽ ജിയോ പ്രൈം മെമ്പർഷിപ്പ് ലഭിക്കും. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് ജിയോ ടു ജിയോ കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1000 മിനിറ്റ് കോളുകൾ. 28 ദിവസത്തെ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 112 ദിവസത്തേക്ക് 100 നാഷണൽ എസ്എംഎസും ഈ പ്ലാൻ നൽകുന്നു.

മൂന്നാമത്തെ പ്ലാൻ 349 രൂപയുടെ പ്ലാനാണ്. 28 ദിവസത്തേക്ക് നിങ്ങൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. മറ്റ് പ്ലാനുകൾക്ക് സമാനമായി 99 രൂപ അധികമായി നൽകിയാൽ ജിയോ പ്രൈം മെമ്പർഷിപ്പ് ലഭിക്കും. ദിവസവും 3 ജിബി ഡാറ്റയും അൺലിമിറ്റഡ് ജിയോ ടു ജിയോ കോളുകളും, മറ്റ് നെറ്റ്വർക്കിലേക്ക് 1,000 മിനിറ്റ് കോളുകളും 28 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ് ഇത്. 84 ദിവസത്തേക്ക് 100 നാഷണൽ എസ്എംഎസുകളും ലഭിക്കും.


Click it and Unblock the Notifications








