ജിയോ പ്രീപെയ്ഡ് റീചാർജിനൊപ്പം ഐപിഎൽ ലൈവ് സ്ട്രീം സൌജന്യമായി നേടാം

|

ഐപിഎൽ ലൈവ് സ്ട്രീം കാണാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കുന്ന പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. ജിയോയുടെ ചില പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഐപിഎൽ ലൈവ് സ്ട്രീം കാണാൻ സാധിക്കും. നേരത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന പ്ലാനുകളും ജിയോ അവതരിപ്പിച്ചിരുന്നു. ഈ സബ്സ്ക്രിപ്ഷനിലേക്ക് ആക്സസുള്ള ഉപയോക്താക്കൾക്ക് ഡിസ്നി+ ഹോട്ട്സ്റ്റാറിൽ നിന്ന് ഐപിഎൽ 2020 തത്സമയം സ്ട്രീം ചെയ്യാൻ സാധിക്കും.

 

ജിയോ ഫൈബർ

റിലയൻസ് ജിയോ ജിയോ ഫൈബർ ഉപഭോക്താക്കൾക്ക് ഐപിഎല്ലിന്റെ ലൈവ് സ്ട്രീം സൌജന്യമായി നൽകുന്നുണ്ട്. ഡിസ്നി + ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രൈബുചെയ്യാത്തതോ സൌജന്യ ആക്‌സസ് ഇല്ലാത്തതോ ആയ ജിയോ ഉപഭോക്താക്കൾക്ക് ഐപിഎൽ 2020 സ്ട്രീമിംഗ് വെറും അഞ്ച് മിനിറ്റായി പരിമിതപ്പെടുത്തും. ജിയോയുടെ ഐപിഎൽ സ്ട്രീമിങ് സൌജന്യമായി ലഭിക്കുന്ന പ്ലാനുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ജിയോയുടെ 401 രൂപ പ്ലാൻ

ജിയോയുടെ 401 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 401 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 90 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റ നൽകുന്നു. ദിവസേനയുള്ള 3 ജിബി ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി അധികമായി നൽകുന്ന 6 ജിബി ഡാറ്റയും ഉപയോക്താക്കൾക്ക് ഉപയോഗിക്കാം.

കൂടുതൽ വായിക്കുക: 84 ദിവസം വാലിഡിറ്റിയുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: 84 ദിവസം വാലിഡിറ്റിയുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ
 

401 രൂപ പ്ലാൻ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് എഫ്‌യുപി ലിമിറ്റോടെയുള്ള കോളിങ്, ദിവസവും 100 എസ്എംഎസ്, ജിയോ സിനിമ, ജിയോ ടിവി, ജിയോ ന്യൂസ് എന്നിവപോലുള്ള പ്രീമിയം ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി ആക്സസ് എന്നിവ നൽകുന്നുണ്ട്. ജിയോ നമ്പരുകളിലേക്ക് സൌജന്യ കോളിംഗും ഈ പ്ലാനിലൂടെ ലഭിക്കും. ഡിസ്നി + ഹോട്ട്സ്റ്റാർ സൌജന്യ സബ്ക്രിപ്ഷൻ നൽകുന്ന ജിയോയുടെ വിലകുറഞ്ഞ പ്ലാനാണ് ഇത്.

ജിയോയുടെ 2,599 രൂപ പ്ലാൻ

ജിയോയുടെ 2,599 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ വാർഷിക പ്ലാനാണ് 2,599 രൂപയുടേത്. ഈ വാർഷിക പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത് 365 ദിവസവത്തെ വാലിഡിറ്റിയുള്ള പ്ലാൻ ദിവസേനയുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ അധികമായി മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 10 ജിബി അധിക ഡാറ്റയും ലഭിക്കുന്നു. 365 ദിവസത്തേക്ക് മൊത്തത്തിൽ 740 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്.

2,599 രൂപ

2,599 രൂപയുടെ പ്ലാൻ നൽകുന്ന ഏറ്റവും ആകർഷകമായ ആനുകൂല്യം ഡിസ്നി + ഹോട്ട്സ്റ്റാറിലേക്കുള്ള ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനാണ്. ജിയോ നമ്പരുകളിലേക്ക് സൌജന്യ കോളിങും ഈ പ്ലാനിലൂടെ ലഭിക്കും. മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 12,000 മിനിറ്റ് സൌജന്യ കോളുകളാണ് എഫ്‌യുപി ലിമിറ്റായി ജിയോ നൽകുന്നത്. ദിവസവും 100 എസ്എംഎസ്, ജിയോ സിനിമ, ജിയോ ടിവി, ജിയോ ന്യൂസ് തുടങ്ങിയ ജിയോ പ്രീമിയം കണ്ടന്റുകളിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷനും ഇതിനൊപ്പം ലഭിക്കും.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾ

ഐപിഎൽ സ്ട്രീമിങ് നൽകുന്ന ജിയോ ഫൈബർ പ്ലാനുകൾ

ഐപിഎൽ സ്ട്രീമിങ് നൽകുന്ന ജിയോ ഫൈബർ പ്ലാനുകൾ

ഐ‌പി‌എൽ ലൈവ് സ്ട്രീമിംഗ് നൽകുന്ന ചില ഫൈബർ പ്ലാനുകളും ജിയോയ്ക്ക് ഉണ്ട്. ജിയോഫൈബറിന്റെ 849 രൂപയ്ക്ക് മുകളിലുള്ള എല്ലാ ജിയോ ഫൈബർ പ്ലാനുകൾക്കൊപ്പവും ഐ‌പി‌എൽ 2020 ലൈവ് സ്ട്രീം ലഭിക്കും. ഈ പ്ലാനുകളെല്ലാം ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി കണ്ടന്റിലേക്ക് കോംപ്ലിമെന്ററി സബ്ക്രിപ്ഷൻ നൽകുന്നുണ്ട്. ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനാണ് ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ

ഡിസ്നി + ഹോട്ട്സ്റ്റാർ ഒരുമാസത്തേക്കോ ഒരു വർഷത്തേക്കോ സബ്‌സ്‌ക്രൈബ് ചെയ്യാൻ സാധിക്കും. ഉപയോക്താക്ക് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമുണ്ടെങ്കിൽ ഒരു വർഷത്തേക്ക് അവർക്ക് 1499 രൂപയാണ് ചിവവഴിക്കേണ്ടി വരിക. ഒരു മാസത്തെ സബ്ക്രിപ്ഷന് 299 രൂപയാണ് നൽകേണ്ടി വരിക. ഡിസ്നി + ഹോട്ട്സ്റ്റാറിൽ പ്രീമിയം സബ്ക്രിപ്ഷൻ കൂടാതെ വിഐപി സബ്സ്ക്രിപ്ഷനും ലഭ്യമാണ്. ഇതിനായി ഒരു വർഷത്തേക്ക് 399 രൂപ നൽകേണ്ടത്. രണ്ട് പ്ലാനുകളും ഉപയോക്താക്കൾക്ക് ഐപിഎൽ 2020 ലൈവ് സ്ട്രീം ലഭ്യമാക്കും.

കൂടുതൽ വായിക്കുക: ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Jio introduced Disney+ Hotstar subscription on select plans some time ago and now customers with access to the subscription will be able to live-stream IPL 2020 on Disney+ Hotstar.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X