ജിയോ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ
റിലയൻസ് ജിയോ ഉപയോക്താക്കൾക്കായി നിരവധി പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ വിലനിലവാരത്തിലും വാലിഡിറ്റി കാലയളവിലുമുള്ള ഓഫറുകൾ ജിയോ നൽകുന്നുണ്ട്. കൂടുതലായി ഡാറ്റ ഉപയോഗിക്കുന്ന ഉപയോക്താക്കളെയും, കൂടുതൽ കോളുകൾ വിളിക്കുന്ന ഉപയോക്താക്കളെയുമെല്ലാം പരിഗണിച്ചുകൊണ്ട് വ്യത്യസ്ത ആനുല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് ജിയോ തങ്ങളുടെ പ്രീപെയ്ഡ് റീചാർജ്ജ് പ്ലാനുകൾ തയ്യാറാക്കുന്നു.

മിക്ക ഉപയോക്താക്കളും ഒരു തവണത്തെ റീചാർജിനായി 500 രൂപയിൽ താഴെ മാത്രം ചിലവഴിക്കുന്ന ആളുകളാണ്. അതുകൊണ്ട് തന്നെ ഈ വില നിലവാരത്തിൽ മികച്ച കുറച്ച് പ്ലാനുകളും ജിയോ ലഭ്യമാക്കുന്നുണ്ട്. 500 രൂപയിൽ താഴെ വിലയുള്ള നാല് പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഈ പ്ലാനുകളെല്ലാം സൌജന്യ കോളുകളും ഡാറ്റ ആനുകൂല്യങ്ങളും നൽകുന്ന പ്ലാനുകളാണ്. മറ്റ് നെറ്റ്വർക്കിലേക്കുള്ള കോളുകൾക്കായി മാന്യമായ എഫ്യുപി മിനുറ്റുകളും ഈ പ്ലാനുകൾ നൽകുന്നുണ്ട്.

199 രൂപയുടെ പ്ലാൻ
ജിയോയുടെ ഏറ്റവു വില കുറഞ്ഞ കോംബോ പ്ലാനുകളുലൊന്നാണ് 199 രൂപയുടെ പ്ലാൻ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് ദിവസവും 1.5 ജിബി ഡാറ്റ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 42 ജിബി ഡാറ്റയാണ് ലഭിക്കുക. മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 1,000 മിനുറ്റ് കോളുകളും ഈ പ്ലാൻ നൽകുന്നുണ്ട്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസ്, ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളാണ്.

249 രൂപയുടെ പ്ലാൻ
റിലയൻസ് ജിയോയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ ആദ്യത്തേതാണ് 249 രൂപയുടെ പ്ലാൻ. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. അൺലിമിറ്റഡ് ജിയോ ടു ജിയോ കോളുകളും മറ്റ് നെറ്റ്വർക്കുകളിലേക്ക് 1,000 മിനുറ്റ് സൌജന്യ കോളുകളും ഈ പ്ലാൻ നൽകുന്നു. പ്രതിദിനം 100 എസ്എംഎസ്, എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ എന്നീ ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നുണ്ട്.

399 രൂപയുടെ പ്ലാൻ
ജിയോയുടെ 399 രൂപ പ്രീപെയ്ഡ് പ്ലാൻ ഏറ്റവും ജനപ്രിയമായ പ്ലാനുകളിൽ ഒന്നാണ്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ജിയോ നമ്പരുകളിലേക്ക് സൌജന്യ കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 2,000 മിനുറ്റ് കോളുകൾ, ദിവസവും 100 എസ്എംഎസ്, ജിയോ അപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളാണ്.

444 രൂപയുടെ പ്ലാൻ
444 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് 56 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദിവസവും 2 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നെറ്റ്വർക്കുകളിലേക്ക് 2,000 മിനിറ്റ് കോളുകളും ലഭിക്കും. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങളാണ്.


Click it and Unblock the Notifications








