Home
News

84 ദിവസത്തേക്ക് പ്രതിദിനം 3ജിബി ഡാറ്റയുമായി ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ തങ്ങളുടെ ഉപയോക്തൃ അടിത്തറ വികസിപ്പിക്കാനുള്ള തന്ത്രങ്ങൾ തുടരുകയാണ്. മറ്റ് കമ്പനികളെ ബഹുദൂരം പിന്നിലാക്കാനായി ഏറെ ആകർഷകമായ പ്ലാനുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. ജനുവരിയിൽ 6.5 ദശലക്ഷം പുതിയ ഉപയോക്താക്കളെയാണ് കമ്പനി ചേർത്തത്. ഇപ്പോഴിതാ ജിയോ പുതിയ പ്ലാനുമായി രംഗത്തെത്തിയിരിക്കുയാണ്. ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന പുതിയ പ്ലാൻ 999 രൂപയ്ക്കാണ് ലഭ്യമാവുക.

പുതിയ പ്ലാൻ

999 രൂപയുടെ പുതിയ പ്ലാനിലൂടെ ഡാറ്റ ആനുകൂല്യത്തിന് പുറമേ മറ്റ് അനവധി ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ട്. 84 ദിവസത്തെ വാലിഡിറ്റിയാണ് പുതിയ പ്ലാനിനുള്ളത്. 84 ദിവസം വാലിഡിറ്റിയുള്ള രണ്ട് പ്ലാനുകൾ കമ്പനി നേരത്തെ തന്നെ നൽകുന്നുണ്ടെങ്കിലും ആ പ്ലാനുകളിൽ പുതിയ പ്ലാനിലൂടെ ലഭിക്കുന്ന അത്രയും ഡാറ്റ ലഭിക്കില്ല. മികച്ച വേഗതയിൽ ദിവസവും മൂന്ന് ജിബി ഡാറ്റ ലഭിക്കുന്ന പ്ലാൻ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും മൊബൈലിൽ വീഡിയോ സ്ട്രീം ചെയ്യുന്നവർക്കും ഏറെ ഉപകാരപ്രദമായിരിക്കും.

999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ദീർഘകാല വാലിഡിറ്റിയും അതിവേഗ ഡാറ്റയും ആവശ്യമുള്ള ഉപഭോക്താക്കൾക്കായാണ് റിലയൻസ് ജിയോ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. 999 രൂപ വില വരുന്ന ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 84 ദിവസത്തേക്ക് എല്ലാ ദിവസവും 3 ജിബി ഡാറ്റ ലഭിക്കും. ഡാറ്റ പരിധി അവസാനിച്ചുകഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും.

കോളിങ് ആനുകൂല്യങ്ങൾ

പുതിയ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ജിയോ-ടു-ജിയോ കോളിംഗാണ് ലഭിക്കുന്നത്. അതിനൊപ്പം മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 3,000 മിനിറ്റ് സൌജന്യ കോളുകളും കമ്പനി നൽകുന്നുണ്ട്. പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ജിയോ ഉപയോക്താക്കൾക്ക് നൽകും. ജിയോ ടിവി, ജിയോ സിനിമാ തുടങ്ങിയ ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും പുതിയ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

84 ദിവസം വാലിഡിറ്റിയുള്ള മറ്റ് പ്ലാനുകൾ

84 ദിവസം വാലിഡിറ്റിയുള്ള മറ്റ് പ്ലാനുകൾ

ജിയോ 84 ദിവസം വാലിഡിറ്റിയുള്ള മറ്റ് രണ്ട് പ്ലാനുകൾ കൂടി ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്.
555 രൂപ, 599 രൂപ പ്ലാനുകളിലാണ് കമ്പനി 84 ദിവസം വാലിഡിറ്റി നൽകുന്നത്. 555 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ ദിവസവും 1.5 ജിബി ഹൈ സ്പീഡ് ഡാറ്റയും അൺലിമിറ്റഡ് ജിയോ-ടു-ജിയോ കോളിംഗും ലഭിക്കും. മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കുന്നതിനായി 3,000 മിനിറ്റ് സൌജന്യ കോളുകളാണ് ഈ പ്ലാനിലൂടെ നൽകുന്നത്. ദിവസവും 100 എസ്എംഎസും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

599 രൂപ പ്ലാൻ

599 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് 84 ദിവസത്തേക്ക് എല്ലാ ദിവസവും 2 ജിബി അതിവേഗ ഡാറ്റ ലഭിക്കും. കൂടാതെ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 മിനിറ്റ് കോളുകളും ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ജിയോ നമ്പറിലേക്ക് അൺലിമിറ്റഡ് കോളുകളാണ് നൽകുന്നത്. 84 ദിവസത്തെ വാലിഡിറ്റിയുള്ള മറ്റ് പ്ലാനുകൾക്ക് സമാനമായി ജിയോ ടിവി, ജിയോ സിനിമ തുടങ്ങിയ ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ കമ്പനി നൽകുന്നുണ്ട്.

ജിയോയുടെ പുതിയ വാർഷിക പ്ലാൻ

ജിയോയുടെ പുതിയ വാർഷിക പ്ലാൻ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിലയൻസ് ജിയോ ഉപയോക്കാക്കൾക്കായി പുതിയ വാർഷിക പ്ലാൻ അവതരിപ്പിച്ചിരുന്നു. 2399 രൂപ വിലയുള്ള പുതിയ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുക. ഈ വാർഷിക പ്ലാനിനൊപ്പം കമ്പനി മൂന്ന് ഡാറ്റ ആഡ്-ഓൺ പായ്ക്കുകളും അവതരിപ്പിച്ചിട്ടുണ്ട്. മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിനേക്കാൾ 33 ശതമാനം കൂടുതൽ മൂല്യം നൽകുന്ന പ്ലാനാണ് പുതുതായി അവതരിപ്പിച്ച വാർഷിക പ്ലാനെന്നാണ് കമ്പനിയുടെ അവകാശവാദം.

More from GizBot

Best Mobiles in India

English summary
Reliance Jio has recently launched a new plan of Rs 999 which will offer 84 days validity to customers. Not only this, but Jio customers will also get various benefits under the offer. Reliance Jio also has two different plans which offer validity of 84 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X