പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന ജിയോയുടെ മികച്ച പ്ലാനുകൾ

|

ടെലികോം ഭീമനായ റിലയൻസ് ജിയോ നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം ഉപയോക്താക്കളുള്ള ഓപ്പറേറ്ററാണ്. പ്രവർത്തനം ആരംഭിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ, റിലയൻസിന്റെ ടെലിക്കോം കമ്പനിക്ക് ദശലക്ഷക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട ഓപ്പറേറ്ററായി മറാൻ സാധിച്ചു. മികച്ച പ്രീപെയ്ഡ് പാക്കുകളും ഏത് പ്രദേശത്തും ലഭ്യമാകുന്ന തടസ്സമില്ലാത്ത സേവനങ്ങളുമാണ് ജിയോയെ ഒന്നാമനാക്കിയത്.

വോഡഫോൺ

വോഡഫോണിനേയും എയർടെലിനേയും അപേക്ഷിച്ച് ജിയോ മികച്ച ചില പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങളാണ് ജിയോ ആദ്യകാലം തൊട്ട് നൽകി വരുന്നത്. വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചതോടെ ഉപയോക്താക്കളുടെ ഡാറ്റ ഉപഭോഗവും വർദ്ധിച്ചു. ഇതിനനുസരിച്ച് ടെലിക്കോം കമ്പനികൾ നൽകുന്ന പ്രതിദിന ഡാറ്റ ലിമിറ്റും വർദ്ധിച്ചിട്ടുണ്ട്.

കൂടുതൽ ഡാറ്റ

കുറഞ്ഞ ചിലവിൽ കൂടുതൽ ഡാറ്റ നൽകുന്ന പ്ലാനുകൾക്കാണ് ഉപയോക്താക്കൾ കൂടുതൽ തിരയുന്നത്. അതുകൊണ്ട് തന്നെ ജിയോ അടക്കമുള്ള എല്ലാ ടെലിക്കോം കമ്പനികളും അവരുടെ ഡാറ്റ പ്ലാനുകളുടെ എണ്ണം വർദ്ധിപ്പിക്കുകയം പ്രതിദിനം 1 ജിബി മുതൽ ഡാറ്റ ലഭിക്കുന്ന പല വിലകളിലുള്ള പ്ലാനുകൾ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജിയോയുടെ പ്രതിദിനം 2 ജിബി ഡാറ്റ ലഭ്യമാക്കുന്ന പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

കൂടുതൽ വായിക്കുക: 50 ജിബി ഡാറ്റയുമായി ജിയോയുടെ പുതിയ വാർഷിക പ്രീപെയ്ഡ് പ്ലാൻകൂടുതൽ വായിക്കുക: 50 ജിബി ഡാറ്റയുമായി ജിയോയുടെ പുതിയ വാർഷിക പ്രീപെയ്ഡ് പ്ലാൻ

2 ജിബി ഡാറ്റ

ദിവസവും 2 ജിബി ഡാറ്റ ലഭ്യമാക്കുന്ന മൂന്ന് പ്ലാനുകളാണ് നിലവിൽ റിലയൻസ് ജിയോ ഉപയോക്താക്കൾക്കായി നൽകുന്നത്. 249 രൂപ, 555 രൂപ, 444 രൂപ എന്നീ നിരക്കുകളിലാണ് ജിയോയുടെ പ്രതിദിനം 2ജിബി ഡാറ്റ പ്ലാനുകൾ. ഈ പ്ലാനുകളിലെല്ലാം തന്നെ ഡാറ്റാ ആനുകൂല്യങ്ങൾക്ക് പുറമേ സൌജന്യ കോളുകൾ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ട്.

249 രൂപ പ്രീപെയ്ഡ് പ്ലാൻ

249 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാനണ് 249 രൂപയുടേത്. ഈ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നതിനൊപ്പം തന്നെ ജിയോ-ടു-ജിയോ സൌജന്യ കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് 1,000 മിനിറ്റ് സൌജന്യ കോളുകളും നൽകുന്നു. ഈ പ്ലാൻ പ്രതിദിനം 100 എസ്എംഎസുകളും വിവിധ വിനോദ ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും നൽകുന്നുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.

444 രൂപ പ്രീപെയ്ഡ് പ്ലാൻ

444 രൂപ പ്രീപെയ്ഡ് പ്ലാൻ

പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന മറ്റൊരു പ്ലാൻ 444 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. ഈ പ്ലാൻ ജിയോ-ടു-ജിയോ അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1,000 മിനിറ്റ് സൌജന്യ കോളുകളും നൽകുന്നു. ഈ പ്രീപെയ്ഡ് പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. വിവിധ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും പ്രതിദിനം 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: കൊറോണ വൈറസുമായി ബന്ധപ്പെട്ട കോളർടൂൺ ഒഴിവാക്കാനുള്ള വഴി ഇതാണ്കൂടുതൽ വായിക്കുക: കൊറോണ വൈറസുമായി ബന്ധപ്പെട്ട കോളർടൂൺ ഒഴിവാക്കാനുള്ള വഴി ഇതാണ്

555 രൂപ പ്രീപെയ്ഡ് പ്ലാൻ

555 രൂപ പ്രീപെയ്ഡ് പ്ലാൻ

പ്രതിദിനം 2ജിബി ലഭിക്കുന്ന പ്ലാനുകളിൽ ജിയോ വാഗ്ദാനം ചെയ്യുന്ന മൂന്നാമത്തെ പ്ലാൻ 555 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ, 100 എസ്എംഎസ്, ജിയോ-ടു-ജിയോ അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. 249 രൂപ റീചാർജിൽ നിന്നും അതേ ആനുകൂല്യങ്ങൾ 84 ദിവസത്തേക്ക് ലഭിക്കുന്ന 599 രൂപ പ്ലാനിലെത്തുമ്പോൾ ഉപയോക്താവിന് മൊത്തത്തിൽ ഏകദേശം 180 രൂപ ലാഭിക്കാൻ സാധിക്കും.

Best Mobiles in India

Read more about:
English summary
Telecom giant Reliance Jio is currently one of the most sought after operators in India. Within a few years of its inception, the Reliance-backed company became a choice of millions. But what makes it stand out from the other two telecom companies are its prepaid packs and uninterrupted services even in difficult areas. It is no secret that Jio has some really cheap prepaid plans to offer as compared to Vodafone and Airtel. And the low price doesn’t mean that they comprise in services, they offer some of the best designed prepaid plans with a host of benefits along with it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X