Home
News

84 ദിവസം വാലിഡിറ്റിയുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ ഉപയോക്താക്കൾക്കായി നിരവധി പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. എല്ലാത്തരം വരിക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിലാണ് ജിയോയുടെ പ്ലാനുകൾ തയ്യാറാക്കിയിരിക്കുന്നത്. ചില ഉപയോക്താക്കൾ‌ക്ക് കൂടുതൽ ഡാറ്റയായിരിക്കും ആവശ്യം. മറ്റ് ചിലർക്ക് കുറച്ച് ഡാറ്റയും കൂടുതൽ കോളിങും ആവശ്യമായിരിക്കും. ഇത്തരത്തിൽ എല്ലാ വിഭാഗത്തിലുമുള്ള ഉപയോക്താക്കലെ തൃപ്തിപ്പെടുത്തുന്ന പ്ലാനുകൾ ജിയോ നൽകുന്നുണ്ട്.

ജിയോയുടെ പ്ലാനുകൾ

ജിയോയുടെ പ്ലാനുകൾ വ്യത്യസ്ത വാലിഡിറ്റി കാലയളവിലേക്കാണ് ലഭ്യമാവുക. എല്ലാ മാസവും റീചാർജ് ചെയ്യാൻ താല്പര്യമില്ലാത്ത ഉപയോക്താക്കൾക്ക് 56 ദിവസം, 84 ദിവസം എന്നീ കാലയളവിലേക്ക് വാലിഡിറ്റിയുള്ള പ്ലാനുകൾ ജിയോ അവതരിപ്പിക്കുന്നുണ്ട്. വാലിഡിറ്റി കൂടിയ പ്ലാനുകൾ മൊത്തത്തിൽ സാമ്പത്തിക ലാഭവും നൽകുന്നുണ്ട്. ഇന്ന് നമ്മൾ പരിശോധിക്കുന്നത് ജിയോയുടെ 84 ദിവസവം വാലിഡിറ്റി നൽകന്ന പ്ലാനുകളാണ്.

555 രൂപ പ്രീപെയ്ഡ് പ്ലാൻ

555 രൂപ പ്രീപെയ്ഡ് പ്ലാൻ

84 ദിവസം വാലിഡിറ്റി നൽകുന്ന ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആദ്യത്തേത് 555 രൂപ വിലയുള്ള പ്ലാനാണ്. ദിവസവും 1.5 ജിബി ഡാറ്റയും ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും നൽകുന്ന ഈ പ്ലാൻ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 മിനിറ്റ് കോളിങും നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ ലഭിക്കുക. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും പ്ലാൻ നൽകുന്നുണ്ട്.

599 രൂപ പ്രീപെയ്ഡ് പ്ലാൻ

599 രൂപ പ്രീപെയ്ഡ് പ്ലാൻ

പട്ടികയിലെ അടുത്ത പ്ലാൻ 599 രൂപയുടെ പ്ലാനാനാണ്. 555 രൂപ പ്ലാനിനെക്കാൾ 44 രൂപ മാത്രം കൂടുതൽ നൽകി നേടാവുന്ന ഈ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങും മറ്റ് നെറ്റ്വർക്കിലേക്ക് 3,000 മിനിറ്റ് സൌജന്യ കോളുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും പ്ലാൻ നൽകുന്നുണ്ട്. 84 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിന് ഉള്ളത്.

999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

84 ദിവസം വാലിഡിറ്റി നൽകുന്ന ജിയോ പ്ലാനുകളുടെ ലിസ്റ്റിൽ അവസാനത്തേതും ഏറ്റവും വില കൂടിയതുമായ പ്ലാൻ 999 രൂപയുടെ പ്ലാനാണ്. ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് 3000 മിനിറ്റ് കോളുകളുമാണ് ഈ പ്ലാൻ നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു.

കൂടുതൽ വാലിഡിറ്റി

കൂടുതൽ വാലിഡിറ്റി ആവശ്യമുള്ളവർക്കായി ജിയോ അവതരിപ്പിച്ച 84 ദിവസം വാലിഡിറ്റിയുള്ള മൂന്ന് പ്ലാനുകളും എല്ലാവിധ ഉപയോക്താക്കലെയും തൃപ്തിപ്പെടുത്തും. ദിവസവും 1.5 ജിബി ഡാറ്റ ആവശ്യമുള്ളവർക്ക് 555 രൂപ പ്ലാൻ തിരഞ്ഞെടുക്കാം. കുറച്ച് കൂടി ഡാറ്റ ആവശ്യമാണെങ്കിൽ 44 രൂപ മാത്രം അധികം നൽകി ദിവസവും 2ജിബി ഡാറ്റ നേടാം. ഇനി വീഡിയോ സ്ട്രീമിങ്, ഓൺലൈൻ ഗെയിം, വർക്ക് ഫ്രം ഹോം എന്നീ ആവശ്യങ്ങൾക്ക് മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് 999 രൂപ നൽകി ദിവസവും 3ജിബി ഡാറ്റയും നേടാം.

More from GizBot

Best Mobiles in India

English summary
Jio has prepaid plans that are designed to suit the needs of all types of subscribers. Today we are listing out the prepaid plans by Reliance Jio that have a validity of 84 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X