ജിയോ ഉപയോക്താക്കൾക്ക് ഈ റീചാർജുകളിലൂടെ ദിവസവും 1.5 ജിബി ഡാറ്റ നേടാം
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യം നൽകുന്ന ധാരാളം പ്ലാനുകൾ ജിയോയ്ക്കുണ്ട്. എല്ലാ ഉപയോക്താക്കളുടെയും ആവശ്യങ്ങൾ നിറവേറ്റാനായി പലവിധത്തിലുള്ള ആനുകൂല്യങ്ങളും വില നിലവാരത്തിലുമാണ് ജിയോ പ്ലാനുകൾ നൽകുന്നത്.

ദിവസവും 1 ജിബി ഡാറ്റ മതിയാകാതെ വരുന്ന ഉപയോക്താക്കൾക്കായി ജിയോ പ്രതിദിനം 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. നാല് പ്രീപെയ്ഡ് പ്ലാനുകളിലാണ് ജിയോ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്നത്. 2121 രൂപ, 555 രൂപ, 339 രൂപ, 199 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില. ഡാറ്റ ആനുകൂല്യത്തിനൊപ്പം മറ്റ് നിരവധി ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്.

2121 രൂപ പ്ലാൻ
ജിയോയുടെ മൂന്ന് വാർഷിക പ്രീപെയ്ഡ് പ്ലാനുകളിൽ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് 2121 രൂപയുടേത്. 336 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ മൊത്തം 504 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുന്നത്. ഡാറ്റാ ആനുകൂല്യങ്ങൾ കൂടാതെ ഈ പ്രീപെയ്ഡ് പ്ലാൻ ജിയോ ടു ജിയോ അൺലിമിറ്റഡ് കോളുകളും മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 12000 മിനിറ്റ് കോളുകളും നൽകുന്നു. പ്രതിദിനം 100 എസ്എംഎസുകളും ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

555 രൂപ പ്ലാൻ
ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന ജിയോയും മൂന്ന് മാസത്തെ പ്ലാനാണ് 555 രൂപയുടേത്. 84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ മൊത്തം 126 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുന്നത്. ഡാറ്റാ ആനുകൂല്യങ്ങൾക്കൊപ്പം ഈ പ്രീപെയ്ഡ് പ്ലാൻ ജിയോ ടു ജിയോ അൺലിമിറ്റഡ് കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 മിനിറ്റ് സൌജന്യ കോളുകളും നൽകുന്നു. ജിയോ ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും പ്ലാനിലൂടെ ലഭിക്കും.

399 രൂപ പ്ലാൻ
പ്രതിദിനം 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ രണ്ട് മാസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് 399 രൂപയുടേത്. ഈ പ്രീപെയ്ഡ് പ്ലാൻ മൊത്തം 84 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. കൃത്യമായി 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഡാറ്റാ ആനുകൂല്യങ്ങൾക്കൊപ്പം ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങും മറ്റ് നെറ്റ്വർക്കിലേക്ക് 2,000 മിനിറ്റ് കോളുകളും നൽകുന്നു. ഈ പ്ലാൻ പ്രതിദിനം 100 എസ്എംഎസുകളും ജിയോ ആപ്ലിക്കേഷനുകൾക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.

199 രൂപ പ്ലാൻ
ജിയോയുടെ പ്രതിദിനം 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ ഏറ്റവും വിലകുറഞ്ഞ പ്ലാനാണ് 199 രൂപയുടേത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലുമായി 84 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ഡാറ്റാ ആനുകൂല്യങ്ങൾക്കൊപ്പം ഈ പ്ലാൻ ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് 1,000 മിനിറ്റ് കോളുകളും നൽകുന്നു. പ്രതിദിനം 100 എസ്എംഎസും ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും പ്ലാനിലൂടെ ലഭിക്കും.


Click it and Unblock the Notifications








