ജിയോ ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ ദിവസവും 2 ജിബി ഹൈസ്പീഡ് ഡാറ്റ നേടാം

|

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ കഴിഞ്ഞ ദിവസം പുതിയ കുറച്ച് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കമ്പനി അതിന്റെ വാർഷിക പ്ലാനുകളുടെ പട്ടികയിലേക്ക് പുതിയൊരു പ്ലാൻ കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ലോക്ക്ഡൌൺ കാലത്ത് ഉപയോക്താക്കൾക്കായി മികച്ച ആനുകൂല്യങ്ങളാണ് ജിയോ നൽകുന്നത്.

ഡാറ്റ

വീടുകളിലിരുന്ന് ജോലി ചെയ്യുന്നതിനും വിനോദത്തിനുമായി ഉപയോക്താക്കൾ ധാരാളം ഡാറ്റ ഉപയോഗിക്കുന്ന ഈ സന്ദർഭത്തിൽ മിക്കവാറും ആളുകൾക്ക് ദിവസേന 1 ജിബി, 1.5 ജിബി ഡാറ്റ മതിയാകാതെ വരും. ഇത്തരത്തിൽ ധാരാളം ഡാറ്റ ഉപയോഗിക്കുന്ന മിക്കവാറും ഉപയോക്താക്കൾക്കും ദിവസവും 2ജിബി ഡാറ്റ തികയാറുണ്ട്. ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ നൽകുന്നു. ഈ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

2599 രൂപ പ്ലാൻ
 

2599 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 2599 രൂപ വിലയുള്ള പുതിയ വാർ‌ഷിക പ്ലാൻ ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന പ്ലാനുകളുടെ പട്ടികയിലെ ഏറ്റവും വില കൂടിയ പ്ലാനാണ്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളിംഗ്, മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 12,000 മിനിറ്റ് സൌജന്യ കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുക. ദിവസവും 2 ജിബി ഡാറ്റ നൽകുന്നതിനൊപ്പം അധികമായി 10 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. 399 രൂപ വിലമതിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷനും ഇതിനൊപ്പം സൌജന്യമായി ലഭിക്കും.

കൂടുതൽ വായിക്കുക: ജിയോയുടെ വർക്ക് ഫ്രം ഹോം പായ്ക്കുകളാണോ ഡാറ്റ വൌച്ചറുകളാണോ ലാഭകരം; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ജിയോയുടെ വർക്ക് ഫ്രം ഹോം പായ്ക്കുകളാണോ ഡാറ്റ വൌച്ചറുകളാണോ ലാഭകരം; അറിയേണ്ടതെല്ലാം

2399 രൂപ പ്ലാൻ

2399 രൂപ പ്ലാൻ

ജിയോയുടെ മറ്റൊരു വാർഷിക പ്ലാനാണ് 2399 രൂപയുടേത്. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെയും ലഭിക്കുന്നത്. ഇതിനൊപ്പം ജിയോ ടു ജിയോ അൺലിമിറ്റഡ് കോളിങ്, മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 12,000 മിനിറ്റ് സൌജന്യ കോളുകൾ എന്നിവയാണ് ഈ പ്ലാനിന്റെ ആനുകൂല്യങ്ങൾ. പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ജിയോ ആപ്ലിക്കേഷനുകൾക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു.

599 രൂപ പ്ലാൻ

599 രൂപ പ്ലാൻ

ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ജിയോയുടെ മറ്റൊരു പ്ലാനാണ് 599 രൂപയുടേത്. 84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ഡാറ്റാ ആനുകൂല്യങ്ങൾക്കൊപ്പം ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങും മറ്റ് നെറ്റ്വർക്കിലേക്ക് 3,000 മിനിറ്റ് സൌജന്യ കോളുകളും നൽകുന്നു. ദിവസവും 100 എസ്എംഎസും ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

444 രൂപയുടെ പ്ലാൻ

444 രൂപയുടെ പ്ലാൻ

റിലയൻസ് ജിയോയുടെ 444 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെയും ദിവസവും 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 2,000 മിനിറ്റ് സൌജന്യ കോളുകൾ എന്നിവയ്ക്കൊപ്പം ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 56 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ജിയോ ആപ്ലിക്കേഷനുകൾക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ലഭിക്കും.

കൂടുതൽ വായിക്കുക: ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനും ഡാറ്റ ആനുകൂല്യവും നൽകുന്ന പുതിയ നാല് പ്ലാനുകളുമായി ജിയോകൂടുതൽ വായിക്കുക: ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനും ഡാറ്റ ആനുകൂല്യവും നൽകുന്ന പുതിയ നാല് പ്ലാനുകളുമായി ജിയോ

249 രൂപയുടെ പ്ലാൻ

249 രൂപയുടെ പ്ലാൻ

ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ജിയോയുടെ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 249 രൂപയുടേത്. ഇതേ വിലയിൽ മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്ന ഡാറ്റ ആനുകൂല്യങ്ങളെക്കാൾ കൂടുതൽ ആനുകൂല്യം ഈ പ്ലാനിലൂടെ ജിയോ നൽകുന്നുണ്ട്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങ്, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ1,000 മിനിട്ട് കോളുകൾ, ദിവസവും 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഇതിനൊപ്പം അധിക ആനുകൂല്യമായി ജിയോ അപ്ലിക്കേഷനുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

Best Mobiles in India

Read more about:
English summary
In this article, we would talk about all the plans by Jio that offer 2GB high-speed data per day. Reliance Jio has a total of five plans that offer 2GB data with different validities.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X