റിലയൻസ് ജിയോയുടെ 200 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ
ഉപയോക്താക്കൾക്കായി എല്ലാ വില നിലവാരത്തിലുമുള്ള മികച്ച പ്ലാനുകൾ നൽകുന്ന ടെലിക്കോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. ഉപയോക്താവിന് നിലവിലുള്ള പ്ലാനുകൾക്കൊപ്പം ഉപയോഗിക്കാവുന്ന ആകർഷകമായ ടോപ്പ്അപ്പ് വൌച്ചറുകൾ ജിയോ നൽകുന്നുണ്ട്. പത്ത് രൂപ മുതൽ ജിയോയുടെ ടോപ്പ്അപ്പ് വൌച്ചർ ആരംഭിക്കുന്നു. ഉപയോക്താക്കൾക്ക് നിലവിലുള്ള പ്ലാനിനൊപ്പം അധിക ആനുകൂല്യങ്ങൾക്കായി ഇവ റീചാർജ് ചെയ്യാവുന്നതാണ്.

ജിയോയയുടെ ടോപ്പ് അപ്പ് പ്ലാൻ 10 രൂപ മുതലുള്ള നിരക്കുകളിൽ ആരംഭിക്കുന്നു. 7.47 രൂപ ടോക്ക് ടൈം നൽകുന്നതിനൊപ്പം 124 മിനുറ്റ് മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള സൌജന്യ കോളുകളും ഈ ടോപ്പ്അപ്പ് വൌച്ചർ വാഗ്ദാനം ചെയ്യുന്നുണ്ട്. 1 ജിബി ഡാറ്റയും ഇതിനൊപ്പം ലഭിക്കുന്നു. 20 രൂപയുടെ ടോപ്പ്-അപ്പ് വൗച്ചർ 14.95 രൂപ ടോക്ക് ടൈമും 249 മിനുറ്റ് മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകളും നൽകുന്നതിനാപ്പം 2 ജിബി 4 ജി ഡാറ്റയും നൽകുന്നുണ്ട്.

50 രൂപയുടെ വൗച്ചർ 39.37 രൂപ ടോക്ക് ടൈമാണ് നൽകുന്നത്. ഇതിനൊപ്പം മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 656 മിനുറ്റ് സൌജന്യ കോളുകളും ഈ പ്ലാൻ നൽകുന്നുണ്ട്. 5 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുനന്നത്. 100 രൂപയുടെ ടോപ്പ്-അപ്പ് വൗച്ചർ 81.75 രൂപയാണ് ടോക്ക് ടൈം ആയി നൽകുന്നത്. അതിനൊപ്പം മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 1342 മിനിറ്റ് കോളുകളും ഈ പ്ലാൻ നൽകുന്നുണ്ട്. 10 ജിബി ഡാറ്റയാണ് 100 രൂപ ടോപ്പ്അപ്പ് വൌച്ചറിനൊപ്പം ലഭിക്കുന്നത്.

200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളുടെ നിരയിൽ 100 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിൽ കമ്പനി മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണ് നൽകുന്നത് 129 രൂപ, 149 രൂപ, 199 രൂപ നിരക്കുകളിലുള്ള ഈ പ്ലാനുകൾ മികച്ച ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. 129 രൂപ പ്ലാൻ 28 ദിവസത്തേക്ക് വാലിഡിറ്റിയുള്ള പ്ലാനാണ്. ഇതിലൂടെ ഉപയോക്താക്കൾക്ക് ജിയോ നെറ്റ്വർക്കിലേക്ക് അൺലിമിറ്റഡ് കോളിങ്, 2 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നു. മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കുന്നതിന് 1000 സൌജന്യ മിനുറ്റും കമ്പനി നൽകുന്നുണ്ട്.

149 രൂപയുടെ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ പ്രധാനപ്പെട്ടത് 1 ജിബി ഡാറ്റ 24 ദിവസത്തേക്ക് നൽകുന്നു എന്നതാണ്. മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 300 മിനിറ്റ് കോളിങും പ്ലാൻ നൽകുന്നുണ്ട്. ദിവസവും 100 മെസേജുകളും പ്ലാനിലൂടെ ലഭിക്കും. 199 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ്. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 1,000 മിനുറ്റ് കോളുകളും പ്ലാൻ നൽകുന്നുണ്ട്.

മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള സൌജന്യ ഔട്ട്ഗോയിങ് കോളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ തന്നെ കമ്പനി മറ്റ് കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ പ്ലാനുകൾ നൽകുന്നുണ്ട്. ലോക്ക്ഡൌൺ കാലത്ത് റീചാർജ് ചെയ്യാൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് പുതിയ സംവിധാനങ്ങൾ ഒരുക്കാനും കമ്പനി ശ്രദ്ധിക്കുന്നുണ്ട്.


Click it and Unblock the Notifications








