ഒരു ജിബി ഡാറ്റയ്ക്ക് 20 രൂപ വേണമെന്ന് ജിയോ; ഉപയോക്താക്കൾക്ക് പണി കിട്ടുമോ

|

വിപണിയിലെ കടുത്ത മത്സരവും വൻതോതിലുള്ള എ‌ജി‌ആർ‌ കുടിശ്ശികയും കാരണം ടെലികോം വ്യവസായം സാമ്പത്തിക പ്രശ്നങ്ങൾ നേരിടുകയാണ്. അതുകൊണ്ട് തന്നെ ട്രായ് പ്ലാനുകൾക്ക് അടിസ്ഥാന നിരക്ക് നിശ്ചയിക്കാൻ ഒരുങ്ങുകയാണ്. റിലയൻസ് ജിയോ ട്രായിയോട് അടിസ്ഥാന വിലയിലെ വർദ്ധനവ് ക്രമേണ നടപ്പാക്കുകയും ജിബിക്ക് 15 രൂപയായി നിശ്ചയിക്കുകയും ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു.

അടിസ്ഥാനവില
 

അടിസ്ഥാനവില ക്രമേണ ഉയർത്തി ആറ് മുതൽ ഒമ്പത് മാസം വരെയുള്ള കാലളവ് കൊണ്ട് ജിബിക്ക് 20 രൂപയിലേക്ക് വർദ്ധിപ്പിക്കണമെന്നാണ് ജിയോയുടെ ആവശ്യം. വയർലെസ് ഡാറ്റ നിരക്കുകൾ ഉപഭോക്താക്കളുടെ ഡാറ്റാ ഉപഭോഗത്തിലുണ്ടാകുന്ന വളർച്ചയെ ആശ്രയിച്ചിരിക്കും എന്ന് ജിയോ വ്യക്തമാക്കി. വോയ്‌സ് താരിഫ് മുമ്പത്തെപ്പോലെ തന്നെ തുടരണമെന്നും ഇതിൽ മാറ്റം വരുത്തുന്നത് വിപണിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്നും റിലയൻസ് ജിയോ ട്രായിയെ അറിയിച്ചു.

ടെലികോം

ടെലികോം സേവനങ്ങളിലെ താരിഫ് പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ട്രായിയുടെ കൺസൾട്ടേഷൻ പേപ്പറിൽ ജിയോ നടത്തിയ പ്രസ്താവന പ്രകാരം ഇന്ത്യൻ ഉപഭോക്താക്കൾ ഉയർന്ന വില സെൻ‌സിറ്റീവ് ആണെന്ന് വ്യക്തമാക്കുന്നു. ഫ്ലോർ‌ വിലകൾ‌ വർദ്ധിപ്പിക്കുന്നതിന് ടാർ‌ഗെറ്റ് ഫ്ലോർ‌ വില 2 മുതൽ 3 ട്രാൻ‌ചുകളായി മാറ്റണം. ഇതിലൂടെ വർദ്ധിപ്പിച്ച താരിഫ് മൂലം ഉപയോക്താക്കൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: ജനാധിപത്യ ഇന്ത്യയിലെ ഇന്റർനെറ്റ് നിരോധനത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നത്

താരിഫ്

നിലവിലുള്ള എല്ലാ താരിഫുകളിലും ബാധകമായ സെഗ്‌മെന്റുകളിലും ടാർഗെറ്റ് ഫ്ലോർ വില ഒരുപോലെ അവതരിപ്പിക്കണമെന്നും അതിൽ വ്യക്തികളും കോർപ്പറേറ്റുകളും ഉൾപ്പെടണമെന്നും ജിയോ അറിയിച്ചു. ടാർഗെറ്റുചെയ്‌ത ഡാറ്റാ ഫ്ലോർ വില വ്യക്തമായി നിർവചിക്കപ്പെട്ട ഘടകങ്ങളുള്ള എല്ലാ താരിഫുകളെയും ഉൾക്കൊള്ളുന്നതാവണമെന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി അഭിപ്രായപ്പെട്ടു.

ഫ്ലോർ വില ടെലികോം മേഖലയെ പുനരുജ്ജീവിപ്പിക്കും
 

ഫ്ലോർ വില ടെലികോം മേഖലയെ പുനരുജ്ജീവിപ്പിക്കും

ടെൽകോ ഭീമന്മാർക്കുള്ള എജിആർ കുടിശ്ശിക കാരണം ടെലികോം വ്യവസായം ഈയിടെയായി വലിയ സാമ്പത്തിക ബാധ്യത നേരിടുന്നുണ്ട്. വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവയ്ക്ക് യഥാക്രമം 53,000 കോടി രൂപയും 35,000 കോടി രൂപയും എജിആർ കുടിശ്ശികയുണ്ട്. ടാർഗെറ്റ് ഫ്ലോർ വില നിശ്ചയിച്ചുകഴിഞ്ഞാൽ അത് ടെലികോം വ്യവസായത്തിനെ പുനരുജ്ജീവിപ്പിക്കുമെന്ന് റിലയൻസ് ജിയോ അഭിപ്രായപ്പെട്ടു.

ട്രായ് ഫ്ലോർ വില

ട്രായ് ഫ്ലോർ വില നിശ്ചയിച്ചാൽ ടെലിക്കോം കമ്പനികൾക്കെല്ലാം സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് സാവധാനം രക്ഷപ്പെടാൻ സാധിക്കും. സർക്കാരിൽ നിന്ന് ഇടക്കാല ദുരിതാശ്വാസ നടപടികളൊന്നുമില്ലാതെ വൻതോതിൽ സാമ്പത്തികമായി തകർന്ന കമ്പനികളുടെ നിലവിലെ സാഹചര്യത്തെ അതിജീവിക്കാനും വിപണിയിൽ കമ്പനികളെ സജീവമായി നില നിർത്തുന്നതിനും ഫ്ലോർ വില സഹായിക്കും.

കൂടുതൽ വായിക്കുക:ദിവസവും 5 ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ

സ്വകാര്യ ടെലിക്കോം കമ്പനി

ഡിസംബറിൽ സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം തങ്ങളുടെ താരിഫ് നിരക്കുകൾ വർദ്ധിപ്പച്ചതിനെ തുടർന്ന് ആ മാസത്തിൽ ജിയോ ഉപയോക്താക്കളെ ചേർക്കുന്നതിൽ പിന്നിലായി. ഡിസംബറിലെ കണക്കുകൾ പ്രകാരം താരിഫ് വില വർദ്ധിപ്പിക്കാത്ത ബിഎസ്എൻഎല്ലാണ് ഏറ്റവും കൂടുതൽ ഉപയോക്താക്കളെ ചേർത്തത്. 4ജി സേവനങ്ങളില്ലാതെയാണ് ബിഎസ്എൻഎൽ ഈ നേട്ടം കൈവരിച്ചത് എന്നതിനാൽ താരിഫ് നിരക്കുകൾക്ക് ഇന്ത്യയിലെ ഉപയോക്താക്കൾ നൽകുന്ന പ്രാധാന്യം വ്യക്തമാണ്.

താരിഫ് വർദ്ധന

ഡിസംബറിലെ താരിഫ് വർദ്ധനയ്ക്ക് ശേഷവും സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് പ്രതീക്ഷിച്ച എആർപിയു നേടാൻ സാധിച്ചില്ല. ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് കമ്പനികളുടെ ലക്ഷ്യം. ഇത് വർദ്ധിച്ചാൽ മാത്രമേ നിലവിലെ സാമ്പത്തിക പ്രശ്നങ്ങളെ കമ്പനികൾക്ക് അതിജീവിക്കാൻ സാധിക്കുകയുള്ളു.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട കോംബോ പ്ലാനുകൾ

Most Read Articles
Best Mobiles in India

Read more about:
English summary
Trai has been planning to fix floor prices from a long time now as the telecom industry is facing substantial financial distress because of massive AGR burden. Recently, Reliance Jio addressed Trai and suggested that increase in floor prices must be done gradually and fixed at Rs 15 per GB which must eventually increase to Rs 20 per GB after a period of six to nine months.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X