Jio Prepaid Plans: 350 ജിബി ഡാറ്റയുമായി ജിയോയുടെ പുതിയ വാർഷിക പ്രീപെയ്ഡ് പ്ലാൻ

|

കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ പ്രീപെയ്ഡ് താരിഫ് പരിഷ്കരണത്തിന് ശേഷം റിലയൻസ് ജിയോ അവരുടെ 4,999 രൂപ റീചാർജ് പ്ലാൻ നിർത്തിവച്ചിരുന്നു. കഴിഞ്ഞമാസം വാർഷിക പ്ലാനുകളായി ഉണ്ടായിരുന്ന പ്ലാനുകളുടെ വാലിഡിറ്റി 336 ദിവസമായി കമ്പനി കുറച്ചു. ഇപ്പോഴിതാ തങ്ങളുടെ പഴയ 4.999 രൂപ പ്ലാൻ വാർഷിക പ്ലാനായി 360 ദിവസത്തെ വാലിഡിറ്റിയോടെ തിരികെ കൊണ്ടുവന്നിരിക്കുകയാണ് ജിയോ.

മൂന്ന് പ്ലാനുകൾ

ജിയോയുടെ ദീർഘകാല പായ്ക്ക് ലൈനപ്പിൽ നിലവിൽ മൂന്ന് പ്ലാനുകളാണ് ഉള്ളത്. 4,999 രൂപയുടെ പ്ലാനിനൊപ്പം 1,299 രൂപ, 2,121 രൂപ പ്രീപെയ്ഡ് പ്ലാനുകളാണ് ദീർഘകാല പ്ലാനുകളായി ഉള്ളത്. ഈ രണ്ട് പ്ലാനുകളും 336 ദിവസത്തേക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ, പുതുതായി സമാരംഭിച്ച 4,999 രൂപ പ്ലാൻ 360 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഓഫ്-നെറ്റ് വോയിസ് കോളുകൾക്ക് എഫ്യുപി പരിധിയോടെയാണ് ഇത് വരുന്നത്.

360 ദിവസം

4,999 രൂപ പ്ലനിന്റെ വാലിഡിറ്റി കാലയളവായ 360 ദിവസത്തേക്കുമായി മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാനുള്ള ഓഫ്-നെറ്റ് വോയിസ് കോൾ എഫ്യുപി 12,000 മിനിറ്റാണ്. പ്ലാനിന്റെ വില കൂടുതലായതിനാൽ ജിയോയ്ക്ക് കൂടുതൽ ഓഫ്-നെറ്റ് വോയ്‌സ് മിനിറ്റുകൾ ഇതിൽ നൽകാമായിരുന്നു. താരിഫ് വില വർദ്ധനവിന് മുമ്പ് ജിയോ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്ക് ദീർഘകാല ഓഫറുകളായി 999, 1,999, 4,999, 9,999 രൂപ പ്ലാനുകൾ വാഗ്ദാനം ചെയ്തിരുന്നു.

കൂടുതൽ വായിക്കുക: 5 ജി ട്രയലുകൾ നടത്താൻ റിലയൻസ് ജിയോ സർക്കാർ അനുമതി തേടുന്നുകൂടുതൽ വായിക്കുക: 5 ജി ട്രയലുകൾ നടത്താൻ റിലയൻസ് ജിയോ സർക്കാർ അനുമതി തേടുന്നു

ജിയോയുടെ 4,999 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 4,999 രൂപ പ്രീപെയ്ഡ് പ്ലാൻ

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയ്ക്ക് അതിന്റെ ദീർഘകാല പ്ലാനുകൾ കൊണ്ട് ഒരിക്കലും വരിക്കാരെ ആകർഷിക്കാൻ സാധിച്ചിട്ടില്ല. മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്ന ദീർഘകാല പ്ലാനുകളോട് താരതമ്യം ചെയ്യുമ്പോൾ ജിയോയുടെ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ കുറവാണ്. 4999 രൂപയുടെ പുതിയ പ്ലാനും ഇതേ പതിവ് പിന്തുടരുന്നു. ജിയോ നിലവിൽ വാർഷിക പ്ലാനായി നൽകുന്ന ഒരേയൊരു പ്ലാനാണ് ഇത്.

ജിയോ-ടു-ജിയോ

4,999 രൂപ പ്ലാനിലൂടെ ജിയോ-ടു-ജിയോ അൺലിമിറ്റഡ് കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാനായി 12,000 മിനുറ്റ് നോൺ-ജിയോ എഫ്‌യുപി ലിമിറ്റ് , പ്രതിദിനം 100 എസ്എംഎസ്, 350 ജിബി ഹൈ സ്പീഡ് ഡാറ്റ എന്നിവ പ്ലാൻ നൽകുന്നു. ഇതിൽ ഡാറ്റ 350 ജിബി എന്ന ലിമിറ്റ് കഴിഞ്ഞതിന് ശേഷം 64 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ആയി ലഭിക്കും. ഈ പ്ലാനിന് 360 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 350 ജിബി ഡാറ്റയ്ക്ക് പ്രതിദിന പരിധി ഇല്ല എന്നതാണ് ശ്രദ്ധേയം.

എഫ്യുപി ലിമിറ്റ്

4,999 രൂപ പ്ലാനിന്റെ ഏറ്റവും വലിയ കുറവായി തോന്നുന്നത് മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാനായി കമ്പനി നൽകുന്ന സൌജന്യ കോളുകൾക്കുള്ള എഫ്യുപി ലിമിറ്റ് ആണ്. ജിയോയുടെ എല്ലാ പ്ലാനുകളിലും ഈ എഫ്യുപി ലിമിറ്റ് ഉണ്ടെങ്കിലും 360 ദിവസത്തെ വാലിഡിറ്റി പ്ലാനിൽ 12,000 മിനുറ്റ് എന്നത് വളരെ കുറവാണ്. 360 ദിവസം വാലിഡിറ്റിയുള്ല പ്ലനിനായി ജിയോ 4,999 രൂപ ഈടാക്കി ഓഫ്-നെറ്റ് കോളുകൾ പരിമിതപ്പെടുത്തുമ്പോൾ മറ്റ് ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ ഇപ്പോഴും എല്ലാ കോംബോ പ്ലാനിലും എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ കോളുകൾ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ഒരു ജിബി ഡാറ്റയ്ക്ക് 20 രൂപ വേണമെന്ന് ജിയോ; ഉപയോക്താക്കൾക്ക് പണി കിട്ടുമോകൂടുതൽ വായിക്കുക: ഒരു ജിബി ഡാറ്റയ്ക്ക് 20 രൂപ വേണമെന്ന് ജിയോ; ഉപയോക്താക്കൾക്ക് പണി കിട്ടുമോ

വോയിസ് കോളിംഗ്

എഫ്‌യുപി ലിമിറ്റോട് കൂടിയുള്ള വോയിസ് കോളിംഗ് ആനുകൂല്യം ജിയോ നടപ്പാക്കിയത് ഐയുസി ചാർജ്ജുകൾ ഉപയോക്താകക്കളിൽ നിന്ന് ഈടാക്കാൻ ആരംഭിച്ചത് മുതലാണ്. അടുത്ത വർഷം, ട്രായ് സീറോ-ഐ‌യു‌സി എന്ന നയം കൊണ്ടുവരുന്നതുവരെ ഇന്റർ‌കണക്ട് യൂസസ് ചാർജുകളായി ഓഫ്-നെറ്റ് കോളുകൾക്ക് മിനിറ്റിന് ആറ് പൈസ ഈടാക്കുന്നത് തുടരുമെന്ന് ജിയോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നേരത്തെ ഐയുസി ചാർജ്ജ് ഈ വർഷം ആദ്യം ഒഴിവാക്കാനായിരുന്നു തീരുമാനിച്ചത്. പിന്നീട് ഇത് ഒരുവർഷം കൂടി നീട്ടുകയായിരുന്നു.

ജിയോയുടെ മറ്റ് ദീർഘകാല പ്ലാനുകൾ

ജിയോയുടെ മറ്റ് ദീർഘകാല പ്ലാനുകൾ

മുകളിൽ സൂചിപ്പിച്ചതുപോലെ റിലയൻസ് ജിയോ ഇപ്പോൾ മൂന്ന് ദീർഘകാല പ്ലാനുകളാണ് ഉപയോക്താക്കൾക്കായി നൽകുന്നത്. ഇതിൽ ഏറ്റവും പുതിയത് 4,999 രൂപയുടെ പ്ലാനാണ്. ഇതിന് തൊട്ട് താഴെയായിട്ടുള്ളത് 2,121 രൂപയുടെ പ്ലാനാണ്. ഈ പ്ലാൻ കഴിഞ്ഞ മാസമാണ് ജിയോ അവതരിപ്പിച്ചത്. ജിയോ-ടു-ജിയോ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 12,000 ജിയോ ഇതര എഫ്‌യുപി മിനിറ്റ്, പ്രതിദിനം 100 എസ്എംഎസ്, 336 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവ ഉൾക്കൊള്ളുന്ന പ്ലാനാണ് ഇത്.

അൺലിമിറ്റഡ് കോളുകൾ

ജിയോയുടെ മറ്റൊരു ദീർഘകാല പ്ലാൻ 1,299 രൂപയുടെ പ്ലാനാണ്. ജിയോ-ടു-ജിയോ അൺലിമിറ്റഡ് കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് 12000 സൌജന്യ മിനിറ്റ്, 24 ജിബി ഹൈ സ്പീഡ് ഡാറ്റ, 3600 എസ്എംഎസ് എന്നിവയാണ് പ്ലാനിലൂടെ ലഭിക്കുക. 24 ജിബി ഹൈ-സ്പീഡ് ഡാറ്റ ഉപയോഗിച്ച ശേഷം വേഗത 64 കെബിപിഎസ് ആയി കുറയും. മുമ്പ്, ഈ പായ്ക്ക് 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വന്നിരുന്നത്. എന്നാൽ 2,121 രൂപയുടെ പ്ലാൻ അവതരിപ്പിക്കുന്നതിനൊപ്പം ഈ പ്ലാനിന്റെ വാലിഡിറ്റി 336 ദിവസമായി ചുരുക്കി.

കൂടുതൽ വായിക്കുക: ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ഏറ്റവും ലാഭകരമായ പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ഏറ്റവും ലാഭകരമായ പ്ലാനുകൾ

റിലയൻസ് ജിയോ

റിലയൻസ് ജിയോ അതിന്റെ ദീർഘകാല പ്ലാനുകളിൽ മാറ്റം വരുത്തുകയും 365 ദിവസം വാലിഡിറ്റി നൽകുന്നതിന് പകരം 336 ദിവസത്തെ വാലിഡിറ്റി നൽകുന്ന 12 മാസത്തെ പ്ലാനുകൾ നൽകുകയും ചെയ്യുന്നു. പ്രീപെയ്ഡ് പ്ലാനുകളുടെ ഒരുമാസം ആയി കണക്കാക്കുന്നത് 28 ദിവസമാണ് എന്നും ഇത്തരത്തിൽ 28 ദിവസങ്ങൾ ചേർന്ന 12 മാസത്തേക്കാണ് 1,299, 2,121 രൂപ പ്ലാനുകളുടെ ആനുകൂല്യങ്ങൾ ലഭിക്കുകയെന്നും ജിയോ വിശദീകരിച്ചു.

Best Mobiles in India

Read more about:
English summary
Reliance Jio suddenly discontinued their Rs 4,999 long-term recharge plan in December last year after the prepaid tariff revision. And now, Jio brought back this plan again as their long-term option. If you look at their long-term pack lineup, three packs are starting from Rs 1,299 and ending at Rs 4,999. While the Rs 1,299 and Rs 2,121 prepaid plans offer benefits for 336 days, the newly launched Rs 4,999 pack comes with 360 days validity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X