റിലയൻസ് ജിയോ റീചാർജ് പ്ലാനുകൾ പരിഷ്കരിച്ചു, ആനുകൂല്യങ്ങൾ കുറച്ചു

|

കുറഞ്ഞ കാലാത്തേക്ക് മാത്രം വാലിഡിറ്റി ഉണ്ടായിരുന്ന പ്ലാനുകളെല്ലാം നീക്കം ചെയ്ത ശേഷം തങ്ങളുടെ പ്ലാനുകളിൽ മറ്റൊരു മാറ്റം കൂടി വരുത്തിയിരിക്കുകയാണ് റിലയൻസ് ജിയോ. ഐ‌എസ്‌ഡി, ഇന്റർനാഷണൽ റോമിംഗ് പ്ലാനുകളിലാണ് ഇത്തവണ ജിയോ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽ വരുന്ന ആനുകൂല്യങ്ങൾ കുറയ്ക്കുകയാണ് ജിയോ ചെയ്തിരിക്കുന്നത്.

ഐഎസ്ഡി പ്ലാൻ

കഴിഞ്ഞ മാസം ജിയോ 501 രൂപയുടെ ഐഎസ്ഡി പ്ലാനും മറ്റ് ചില അന്താരാഷ്ട്ര പ്ലാനുകളും പരിഷ്കരിച്ചിരുന്നു. ജിയോയുടെ 501 രൂപ പ്ലാൻ 28 ദിവസത്തേക്ക് 551 രൂപ ടോക്ക്ടൈം, 50 എം‌ബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ നൽകിയിരുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ഇപ്പോൾ 424.4 രൂപയുടെ ടോക്ക്ടൈം മാത്രമേ ലഭിക്കുകയുള്ളു. വാലിഡിറ്റിയിലും ഡാറ്റ ആനുകൂല്യത്തിലും മാറ്റം വരുത്തിയിട്ടില്ല.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ, വോഡഫോൺ എന്നിവയുടെ ഒരു വർഷത്തേക്കുള്ള പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ, വോഡഫോൺ എന്നിവയുടെ ഒരു വർഷത്തേക്കുള്ള പ്ലാനുകൾ

501 രൂപ പ്ലാൻ

റിലയൻസ് ജിയോ 501 രൂപ പ്ലാനിന്റെ ടോക്ക്ടൈം വെട്ടിച്ചുരുക്കുന്നതിനൊപ്പം തന്നെ മറ്റ് രണ്ട് പായ്ക്കുകൾ കൂടി പുതുക്കി. 1,201 രൂപ, 1,101 രൂപ നിരക്കുകളിലുള്ള ഇന്റർനാഷണൽ പ്ലാനുകളിലാണ് ജിയോ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 1,201 രൂപ പ്ലാൻ 170 രാജ്യങ്ങളിൽ ബാധകമായ പ്ലാനാണ്. ഈ പ്ലാനിലൂടെ ഇപ്പോൾ 1,017.8 രൂപ ടോക്ക്ടൈമാണ് ലഭിക്കുന്നത്.

1,201 രൂപ പ്ലാൻ
 

1,201 രൂപ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. നേരത്തെ ഈ പ്ലാൻ 1,321 രൂപ ടോക്ക്ടൈം ആണ് നൽകിയിരുന്നത്. 100ൽ അധികം രാജ്യങ്ങളിൽ ലഭ്യമായ 1,101 രൂപ പ്ലാൻ ഇപ്പോൾ 933.05 രൂപ ടോക്ക്ടൈം ആണ് നൽകുന്നത്. നേരത്തെ ഇത് 1,211 രൂപ ടോക്ക് ടൈം നൽകിയിരുന്നു.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾ

റിലയൻസ് ജിയോ ഇന്റർനാഷണൽ പായ്ക്കുകൾ

റിലയൻസ് ജിയോ ഇന്റർനാഷണൽ പായ്ക്കുകൾ

ജിയോയുടെ പ്രധാനപ്പെട്ട ഇന്റർനാഷണൽ പായ്ക്കുകൾ പരിശോധിച്ചാൽ, ഈ പട്ടികയിലെ ആദ്യ പ്ലാൻ‌ നിങ്ങൾ‌ക്ക് 575 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ ജിയോ അൺലിമിറ്റഡ് ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് വോയ്‌സ് കോളുകൾ, ഡാറ്റ, എസ്എംഎസ് സൗകര്യം എന്നിവ ഒരു ദിവസത്തേക്ക് മാത്രം നൽകുന്നു. ഓസ്‌ട്രേലിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ജർമ്മനി, ഇന്തോനേഷ്യ, ഇറ്റലി, സിംഗപ്പൂർ തുടങ്ങി 22 രാജ്യങ്ങളിൽ ഈ പായ്ക്ക് ബാധകമാണ്.

2,875 രൂപ

രണ്ടാമത്തെ ഇന്റർനാഷണൽ പ്ലാൻ 2,875 രൂപ വിലയുള്ള പ്ലാനാണ്. ഏഴ് ദിവസത്തേക്ക് മാത്രം വാലിഡിറ്റിയുള്ള ഈ പ്ലാൻ ഇന്ത്യയിലേക്കും അതത് രാജ്യത്തിലേക്കും ഔട്ട്‌ഗോയിംഗ് കോളുകൾക്കായി പ്രതിദിനം 100 മിനിറ്റ് സൌജന്യ കോളുകളും, 64 കെബിപിഎസ് വേഗതയിൽ 250 എംബി ഹൈ സ്പീഡ് ഡാറ്റയും പ്രതിദിനം 100 മെസേജുകളും നൽകുന്നു. ഈ പ്ലാൻ 22 രാജ്യങ്ങളിൽ ബാധകമാണ്.

കൂടുതൽ വായിക്കുക: ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

ജിയോ ഇന്റർനാഷണൽ പ്ലാൻ

മറ്റൊരു ജിയോ ഇന്റർനാഷണൽ പ്ലാൻ 5,751 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 30 ദിവസം വാലിഡിറ്റിയാണ് ലഭിക്കുക. ഇന്ത്യ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഔട്ട്‌ഗോയിംഗ് കോളുകൾക്കായി 1500 മിനിറ്റ് സൌജന്യ കോളുകളാണ് ഈ പ്ലാൻ നൽകുന്നത്. സൌജന്യ ഇൻകമിംഗ് കോളുകൾ, 64 കെബിപിഎസ് വേഗതയിൽ 5 ജിബി ഡാറ്റ, 1,500 മെസേജുകൾ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. 22 രാജ്യങ്ങളിൽ ഈ പ്ലാൻ ബാധകമാണ്.

Best Mobiles in India

Read more about:
English summary
Reliance Jio Revised its ISD and international roaming plans. Last month, the operator revised Rs. 501 ISD packs along with other international plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X