ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വെട്ടികുറച്ചു, മറ്റ് കമ്പനികളും വാലിഡിറ്റി കുറച്ചേക്കും

|

ഉപയോക്താക്കളെ ആകർഷിക്കുന്ന പ്ലാനുകളും മികച്ച സേവനവും കൈമുതലാക്കി ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായി മാറിയ റിലയൻസ് ജിയോ തങ്ങളുടെ പ്ലാനുകളിൽ നിരന്തരം മാറ്റങ്ങൾ വരുത്താറുണ്ട്. കഴിഞ്ഞ ദിവസം ജിയോ പോർട്ട്ഫോളിയോയിലെ വാർഷിക പ്ലാനിന്റെ വാലിഡിറ്റി കുറച്ചു. പുതുതായി ആരംഭിച്ച 2,121 രൂപയുടെ പ്ലാൻ വന്നതിന് ശേഷമാണ് വാർഷിക പ്ലാനായ 1,299 രൂപ പ്ലാനിന്റെതടക്കമുള്ള വാലിഡിറ്റി കുറച്ചത്.

 

ഒരു മാസം

പ്രീപെയ്ഡ് പ്ലാനുകളിൽ പറയുന്ന ഒരു മാസമെന്നത് 28 ദിവസം മാത്രമാണെന്നും അതുകൊണട് തന്നെ 12 മാസത്തെ പ്ലാൻ എന്ന വാലിഡിറ്റി കാലയളവിലേക്ക് ലഭ്യമാക്കുന്ന പ്ലാനുകൾ കൃത്യം 336 ദിവസത്തെ വാലിഡിറ്റിയാണ് നൽകുകയെന്നും കമ്പനി വ്യക്തമക്കി. അതേസമയം പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് അതത് മാസത്തെ ദിവസത്തിനനുസരിച്ചായിരിക്കും ദിവസം കണക്കാക്കുക.

2,121 രൂപയുടെ പുതിയ പ്ലാൻ

2,121 രൂപയുടെ പുതിയ പ്ലാൻ 12 മാസത്തെ പ്ലാനായിട്ടാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. നിലവിലുള്ള 1,299 രൂപയുടെ പ്ലാനും ഇതേ വാലിഡിറ്റി നൽകുന്ന പ്ലാനാണ്. ഈ വാർഷിക പ്ലാനുകൾ 28 ദിവസം അടങ്ങുന്ന 12 മാസങ്ങളിലേക്ക് വാലിഡിറ്റി നൽകും. അതായത് 336 ദിവസം മാത്രമേ വാലിഡിറ്റി ലഭിക്കുകയുള്ളു. ഉപയോക്താവിന് വർഷം തീരാൻ പിന്നെയും 28 ദിവസത്തെ മറ്റൊരു പ്ലാൻ റീചാർജ് ചെയ്യേണ്ടി വരും.

കൂടുതൽ വായിക്കുക: ജിയോ, വോഡാഫോൺ, എയർടെൽ എന്നിവയുടെ 100 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, വോഡാഫോൺ, എയർടെൽ എന്നിവയുടെ 100 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

വാർഷിക പ്ലാനുകൾ
 

നിലവിൽ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ബി‌എസ്‌എൻ‌എൽ എന്നിവ അവരുടെ വാർഷിക പ്ലാനുകളിൽ 365 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ജിയോ കൂടുതൽ ലാഭം നേടാനായി സ്വീകരിച്ച പുതിയ തന്ത്രം അധികം വൈകാതെ മറ്റ് ഓപ്പറേറ്റർമാരും സ്വീകരിച്ചേക്കും. ഇതോടെ വാർഷിക പ്ലാൻ എന്നത് 11 മാസം വാലിഡിറ്റിയുള്ള പ്ലാനായി മാറും.

ജിയോയുടെ 12 മാസം വാലിഡിറ്റി നൽകുന്ന പ്ലാനുകൾ

ജിയോയുടെ 12 മാസം വാലിഡിറ്റി നൽകുന്ന പ്ലാനുകൾ

2019 ഡിസംബറിലെ താരിഫ് വർദ്ധനയ്ക്ക് ശേഷം റിലയൻസ് ജിയോ രണ്ട് ദീർഘകാല/വാർഷിക പ്ലാനുകളാണ് പുറത്തിറക്കിയത്. ആദ്യത്തേത് 2,199 രൂപയുടെ പ്ലാനാണ് (2020 മുതൽ 2,020 രൂപയ്ക്കാണ് ഈ പ്ലാൻ നൽകുന്നത്) രണ്ടാമത്തേത് 1,299 രൂപയുടെ പ്ലാൻ. ഈ രണ്ട് പ്ലാനുകളും റീചാർജ് ചെയ്ത തീയതി മുതൽ 365 ദിവസത്തേക്ക് ആനുകൂല്യങ്ങൾ നൽകിയിരുന്ന പ്ലാനാണ്.

റിലയൻസ് ജിയോ

റിലയൻസ് ജിയോ 2,199 രൂപയുടെ വാർഷിക പ്ലാൻ പിൻവലിക്കുകയും പകരം 2,121 രൂപയുടെ മറ്റൊരു പ്ലാൻ ഉപയോക്താക്കൾക്ക് നൽകുകയും ചെയ്തു. 1,299 രൂപയുടെ വാർഷിക പായ്ക്ക് ജിയോ പൂർണ്ണമായും എടുത്ത് മാറ്റിയില്ലെങ്കിലും വാലിഡിറ്റി 336 ദിവസമായി പരിഷ്കരിച്ചു. 29 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി കുറച്ചത്. ജിയോയുടെ ദീർഘകാല പ്ലാനുകളായ 2,121 രൂപ, 1,299 രൂപ പ്ലാനുകൾ ഇപ്പോൾ 336 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്.

കൂടുതൽ വായിക്കുക: ജിയോഫോൺ ഉപയോക്താക്കൾക്കായി ജിയോയുടെ പുതിയ പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോഫോൺ ഉപയോക്താക്കൾക്കായി ജിയോയുടെ പുതിയ പ്ലാനുകൾ

1,299 രൂപ

1,299 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ജിയോ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 24 ജിബി 4 ജി ഡാറ്റ, അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളിംഗ്, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 12,000 മിനിറ്റ് സൌജന്യം, 3600 സൌജന്യ എസ്എംഎസ് എന്നിവ 336 ദിവസത്തേക്ക് ഈ പ്ലാൻ നൽകുന്നു. പ്രതിദിനം 1.5 ജിബി ഡാറ്റ, 12,000 നോൺ-ജിയോ എഫ്‌യുപി മിനിറ്റ്, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് ജിയോ ടു ജിയോ കോളിങ് എന്നിവ അതേ 336 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ് 2,121 രൂപയുടേത്.

12 മാസത്തെ സാധുതയുള്ള ദീർഘകാല ഓഫറുകൾ

റിലയൻസ് ജിയോ നിലവിൽ 1,299 രൂപ, 2,121 രൂപ പ്ലാനുകൾ വാർഷിക പ്ലാനുകളായിട്ടല്ല വിപണിയിൽ എത്തിക്കുന്നത്. കമ്പനി 12 മാസത്തെ സാധുതയുള്ള ദീർഘകാല ഓഫറുകളെന്ന നിലയിലാണ് ഇത് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത്. പ്രീപെയ്ഡ് പ്ലാനുകളുടെ ഒരു മാസം എന്നത് 28 ദിവസമാണെന്നും അത്തരത്തിലുള്ള 12 മാസങ്ങൾക്കായുള്ള പ്ലാനാണ് ഇതെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

എയർടെലും വോഡഫോൺ ഐഡിയയും വാലിഡിറ്റി കുറയ്ക്കുമോ

എയർടെലും വോഡഫോൺ ഐഡിയയും വാലിഡിറ്റി കുറയ്ക്കുമോ

റിലയൻസ് ജിയോയ്ക്ക് സമാനമായി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയ്ക്ക് നിലവിലെ രണ്ട് ദീർഘകാല ഓഫറുകൾ ഉണ്ട്. എയർടെല്ലിന്റെ വാർഷിക പ്ലാനുകൾ 2,398 രൂപയും 1,498 രൂപയും വിലയുള്ളവയാണ്. വോഡഫോൺ ഐഡിയ 2,399 രൂപയുടെയും 1,499 രൂപയുടെയും വാർഷിക പ്ലാനുകളാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

കൂടുതൽ വായിക്കുക: എയർടെൽ ബ്രോഡ്ബാന്റിൽ 500 ജിബി വരെ അധിക ഡാറ്റകൂടുതൽ വായിക്കുക: എയർടെൽ ബ്രോഡ്ബാന്റിൽ 500 ജിബി വരെ അധിക ഡാറ്റ

ദീർഘകാല പ്ലാനുകൾ

വോഡാറോണിന്റെയും എയർടെല്ലിന്റെയും ദീർഘകാല പ്ലാനുകൾ ‘ആനുവൽ'(വാർഷിക) പ്ലാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ 365 ദിവസത്തെ വാലിഡിറ്റി ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. പക്ഷേ ജിയോ വാർഷിക പ്ലാനുകളുടെ വാലിഡിറ്റി 336 ദിവസമായി കുറച്ചതോടെ ഭാരതി എയർടെലും വോഡഫോൺ ഐഡിയയും തങ്ങളുടെ പ്ലാനുകളുടെ വാലിഡിറ്റിയും കുറയ്ക്കാൻ സാധ്യതയുണ്ട്.

Most Read Articles
Best Mobiles in India

English summary
Last week, Reliance Jio made a major move and reduced the validity of its yearly plan to 336 days. Jio’s newly launched Rs 2,121 prepaid plan is now being marketed as the one with 12 months validity, and why not, because telecom operators always stated that a month for prepaid users would be 28 days and not like postpaid users. It can also be noticed that Reliance Jio has reduced the validity of the existing Rs 1,299 yearly prepaid plan to 336 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X