ജിയോ 149 രൂപയുടെ ഓൾ ഇൻ വൺ പ്ലാൻ അവരിപ്പിച്ചു. എയർടെല്ലിനും വോഡാഫോണിനും വീണ്ടും വെല്ലുവിളി

|

എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ പുതിയ നിരക്കുകൾ പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെ റിലയൻസ് ജിയോയും പുതിയ ഓൾ-ഇൻ-വൺ പ്ലാനുകൾ വിപണിയിലെത്തിച്ചു. 199 രൂപ മുതൽ ആരംഭിക്കുന്ന ഈ പ്ലാനുകൾ 2019 ഡിസംബർ 6 മുതൽ പ്രാബല്യത്തിൽ വന്നു. ഇപ്പോഴിതാ അതിനേക്കാൾ വിലകുറഞ്ഞ 149 രൂപയുടെ പ്ലാൻ കൂടി അവതരിപ്പിക്കുകയാണ് ജിയോ. താരതമ്യേന കുറഞ്ഞ ചെലവിലുള്ള പ്ലാനുകൾ തിരയുന്ന വരിക്കാരെ ആകർഷിക്കുന്നതിനായാണ് കമ്പനി ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. പരിമിതമായ ആനൂകൂല്യങ്ങളാണ് പ്ലാനിലുള്ളത്.

149 ഓൾ-ഇൻ-വൺ പ്ലാൻ
 

149 ഓൾ-ഇൻ-വൺ പ്ലാൻ

റിലയൻസ് ജിയോയുടെ 149 രൂപ റീചാർജ് പ്ലാൻ ഒരു തിരിച്ചു വന്നെങ്കിലും മുമ്പ് ഉണ്ടായിരുന്ന ഡാറ്റാ ആനുകൂല്യങ്ങളും വാലിഡിറ്റിയും ഇപ്പോൾ ലഭിക്കില്ല. ഡാറ്റാ ആനുകൂല്യത്തിലും വാലിഡിറ്റിയിലും കമ്പനി കുറവ് വരുത്തിയിട്ടുണ്ട്. പുതിയ പ്ലാൻ അനുസരിച്ച് 149 രൂപ റിച്ചാർജ് ചെയ്താൽ 28 ദിവസം വാലിഡിറ്റി കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 24 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ലഭിക്കുക. പ്രതിദിനം 1 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും.

ഡാറ്റാ ആനുകൂല്യങ്ങൾ

ഡാറ്റാ ആനുകൂല്യങ്ങൾ താരതമ്യപ്പെടുത്തുമ്പോൾ, ഈ ജിയോ റീചാർജ് പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ഇത് ഓൾ ഇൻ-വൺ റീചാർജ് പ്ലാൻ ആയതിനാൽ തന്നെ ജിയോയിൽ നിന്ന് മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 300 മിനിറ്റ് കോളുകളും സൗജന്യമായി ലഭിക്കുന്നു.

കൂടുതൽ വായിക്കുക: പുതിയ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ജിയോയുടെ ഏറ്റവും മികച്ച ഓഫറുകളെ പരിചയപ്പെടാം

98 രൂപയുടെ റീചാർജ് പ്ലാൻ

98 രൂപയുടെ റീചാർജ് പ്ലാൻ

ചെറിയ തുകയ്ക്ക് വലിയ വാലിഡിറ്റി പരിധി ആവശ്യമുള്ള ഉപയോക്താക്കൾക്കായി ജിയോ അവതരിപ്പിച്ച പ്ലാനാണ് 98 രൂപയുടെ പ്ലാൻ. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ കാലയളവിലുടനീളം 2 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കുന്നു. ജിയോ നമ്പരുകളിലേക്ക് സൗജന്യ കോളുകളും മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 6 പൈസ നിരക്കിലുള്ള കോളുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതിൽ തന്നെ മറ്റ് നെറ്റ്വർക്കിലേക്കുള്ള കോളുകൾ വിളിക്കാൻ പണം നൽകാൻ താല്പര്യമില്ലാത്ത ഉപയോക്താക്കൾക്ക് 10 രൂപ റിച്ചാർജ് കൂടി ചെയ്യാവുന്നതാണ്.

മത്സരം ശക്തമാകും
 

മത്സരം ശക്തമാകും

ജിയോയുടെ 149 രൂപ പ്ലാൻ വാലിഡിറ്റി കുറച്ചാണ് തിരിച്ചെത്തിയതെങ്കിലും എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ എതിരാളികളുടെ സമാന പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ദൈനംദിന ഡാറ്റാ ആനുകൂല്യങ്ങളും സൗജന്യ ഓഫ്-നെറ്റ്‌വർക്ക് കോളിംഗ് മിനിറ്റുകളും ഉൾക്കൊള്ളുന്ന ഏറ്റവും വിലകുറഞ്ഞ 4 ജി പ്ലാനാണ് ജിയോയിൽ നിന്നുള്ള 149 പ്രീപെയ്ഡ് പ്ലാൻ.

സമാനമായ പ്ലാനുകൾ

ജിയോയുടെ എതിരാളികൾ നിന്ന് 149 രൂപയുടെ പ്ലാനുകൾക്ക് സമാനമായ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. എയർടെൽ ഇതിന് സമാനമായി അവതരിപ്പിച്ചത് 219 രൂപയുടെ പ്ലാനാണ്. പ്രതിദിനം 1 ജിബി ഡാറ്റ 28 ദിവസത്തേക്ക് വാഗ്ദാനം ചെയ്യുന്ന പ്ലാനാണ് ഇത്. ഈ പ്ലനിന്‍റെ സവിശേഷത അധിക ചാർജ് ഈടാക്കാതെ എല്ലാ നെറ്റ്വർക്കിലേക്കും സൗജന്യമായി കോളുകൾ വിളിക്കാൻ സാധിക്കും എന്നതാണ്. എന്നാൽ ഈ പ്ലാനിന് വില ജിയോയുടെ പ്ലാനിനേക്കാൾ കൂടുതലാണ്.

കൂടുതൽ വായിക്കുക: ജിയോ ഫൈബർനെറ്റിൽ സിനിമകൾ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാം, അറിയേണ്ടതെല്ലാം

ആനുകൂല്യങ്ങൾ

ജിയോയുടെ 149 രൂപ പ്ലാനിന്‍റെ ആനുകൂല്യങ്ങൾക്ക് സമാനമായ ആനുകൂല്യങ്ങൾ നൽകുന്ന വോഡാഫോണിന്‍റെ പ്ലാൻ 249 രൂപയുടെ റീചാർജ് പായ്ക്കാണ്. ദിവസേന 1.5 ജിബി ഡാറ്റയും എല്ലാ നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകളും പോലുള്ള ആനുകൂല്യങ്ങൾ ഈ പ്ലാൻ നൽകുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. ഈ പ്ലാനുകൾ താരതമ്യേന കൂടുതൽ ചെലവേറിയതാണ്. ജിയോയുടെ പ്ലാനുകളെ താരതമ്യം ചെയ്യുമ്പോൾ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് ധാരാളം വോയ്‌സ് കോളുകൾ ചെയ്യുന്നവർക്ക് മാത്രം വോഡാഫോൾ എയർടെൽ പ്ലാനുകൾ ഗുണം ചെയ്യും.

Most Read Articles
Best Mobiles in India

Read more about:
English summary
Following Airtel and Vodafone Idea, Reliance Jio also came up with the new and revised All-in-One plans. These plans came into effect starting from December 6, 2019 and start from Rs. 199. Now, Jio has relaunched the Rs. 149 All-in-One prepaid plan with limited benefits to make it attractive for subscribers looking for relatively low-cost plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X