Jio Data plans: 504 ജിബി ഡാറ്റയുമായി ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ

|

സേവനം ആരംഭിച്ച് വെറും മൂന്ന് വർഷത്തിനിടെ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായി മാറിയ കമ്പനിയാണ് റിലയൻസ് ജിയോ. മികച്ച പ്രീപെയ്ഡ് പ്ലാനുകൾ തന്നെയാണ് കമ്പനിയുടെ ജനപ്രീതിക്ക് കാരണം. ജിയോ അടുത്തിടെയായി നിരവധി താരിഫ് പ്ലാനുകൾ ആരംഭിക്കുകയും പലതും നിർത്തലാക്കുകയും ഭേദഗതികൾ വരുത്തുകയും ചെയ്യുന്നുണ്ട്.

റിലയൻസ് ജിയോ

റിലയൻസ് ജിയോ പുതുതായി ആരംഭിച്ച പ്രീപെയ്ഡ് പ്ലാൻ 2,121 രൂപ വിലയുള്ള പ്ലാനാണ്. ഇതൊരു വാർഷിക പ്ലാനായിട്ടാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 336 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാൻ നൽകുന്നത്. ദിവസേന 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദീർഘകാല പ്ലാനുകൾ തിരയുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കമ്പനി ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

2,121 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: ആനുകൂല്യങ്ങൾ

2,121 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: ആനുകൂല്യങ്ങൾ

ജിയോ പുതുതായി ആരംഭിച്ച 2,121 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ഇതിനൊപ്പം ജിയോ നെറ്റ്‌വർക്കിലേക്ക് പരിധിയില്ലാത്ത കോളിംഗും പ്രതിദിനം 100 മെസേജുകളും പ്ലാൻ നൽകുന്നു. ഈ പ്ലാനിലൂടെ ഉപയോക്താവിന് മുഴുവൻ കാലയളവിലുമായി ലഭിക്കുന്നത് 504 ജിബി ഡാറ്റയാണ്. ഇതിനൊപ്പം അധിക ആനുകൂല്യങ്ങളും ജിയോ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ ദിവസേന 3ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ ദിവസേന 3ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ

2,121 രൂപ പ്ലാൻ

2,121 രൂപ പ്ലാനിലൂടെ ജിയോ ടിവി, ജിയോ ന്യൂസ്, ജിയോ സിനിമാ തുടങ്ങിയ ആപ്ലിക്കേഷനുകളിലേക്ക് കമ്പനി കോംപ്ലിമെന്ററി ആക്സസ് വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ ഇതിനകം കമ്പനിയുടെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. പേടിഎം, ഗൂഗിൾ പേ പോലുള്ള മൂന്നാം കക്ഷി ആപ്ലിക്കേഷനുകളിലും ഈ പ്ലാൻ ലിസ്റ്റുചെയ്തിട്ടുണ്ടെന്ന് ടെലികോംടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

പുതിയ പ്ലാൻ

പുതിയ പ്ലാൻ ആരംഭിക്കുന്നതിനൊപ്പം തന്നെ ജിയോ തങ്ങളുടെ 2,020 രൂപ പ്രീപെയ്ഡ് പ്ലാൻ നിർത്തലാക്കി. ഈ ഹാപ്പി ന്യൂ ഇയർ പ്ലാൻ ഡിസംബറിലാണ് ആരംഭിച്ചത്. ഈ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റയും ജിയോ നെറ്റ്‌വർക്കിലേക്ക് പരിധിയില്ലാത്ത കോളുകളും നൽകുന്നു. 365 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിലൂടെ ലഭിക്കുക. 100 മെസേജുകളും ഈ വാലിഡിറ്റി കാലയളവിലേക്കായി ലഭിക്കുന്നു.

സമാനമായ പ്ലാനുകൾ വോഡാഫോൺ, എയർടെൽ എന്നിവയിൽ നിന്നും

സമാനമായ പ്ലാനുകൾ വോഡാഫോൺ, എയർടെൽ എന്നിവയിൽ നിന്നും

റിലയൻസ് ജിയോയുടെ പുതിയ പ്ലാൻ മറ്റ് കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്താൽ സമാനമായ പ്ലാൻ വോഡഫോണിനും എയർടെല്ലിനും ഉണ്ട്. വോഡാഫോണിന്റെ പ്ലാൻ 2,121 രൂപ തന്നെ വിലവരുന്നതാണ്. എയർടെല്ലിന്റെ പ്ലാൻ 2,399 രൂപ വിലവരുന്ന പ്ലാനാണ്. ഈ പ്ലാനുകൾ ജിയോ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. അത് കൂടാതെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൌജന്യ കോളിംഗ് സൗകര്യവും വോഡാഫോണും എയർടെല്ലും നൽകുന്നു.

കൂടുതൽ വായിക്കുക: ജിയോയുടെ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട മികച്ച ഡാറ്റ പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോയുടെ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട മികച്ച ഡാറ്റ പ്ലാനുകൾ

എയർടെൽ

എയർടെല്ലിന്റെ 2399 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 100 എസ്എംഎസുകളും OTT പ്ലാറ്റ്ഫോമായ ZEE5 ലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും. വോഡഫോണിന്റെ 2,121 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് വോഡഫോൺ പ്ലേയിലേക്ക് ആക്സസ് ലഭ്യമാക്കുന്നു. ജിയോ നൽകാത്ത മറ്റ്നെറ്റ്വർക്കുകളിലേക്കുള്ള സൌജന്യ അൺലിമിറ്റഡ് കോളുകൾ നൽകുന്നുവെന്നതാണ് ഈ രണ്ട് ഓപ്പറേറ്റർമാരുടെയും വാർഷിക പ്ലാനിന്റെ സവിശേഷത.

പ്രതിമാസ പ്ലാനുകൾ

ജിയോയുടെ പ്രതിമാസ പ്ലാനുകളെക്കാൾ മികച്ചതാണ് ഈ വാർഷിക പ്ലാൻ. ഇന്ത്യയിലെ ടെലിക്കോം ഓപ്പറേറ്റർമാർ അവരുടെ താരിഫ് പ്ലാനുകൾ വീണ്ടും ഉയർത്താൻ സാധ്യതയുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ ഉണ്ട്. താരിഫ് വർദ്ധനവിന്റെ ഈ രണ്ടാം ഘട്ടം ഓപ്പറേറ്റർമാരുടെ എആർപിയു വർദ്ധിപ്പിക്കുന്നതിന് ഭാഗമായിട്ടാണ്. താരിഫ് നിരക്ക് 30 ശതമാനം വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: ജിയോ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്ക് പ്രതിമാസ പ്ലാനുകളെക്കാൾ പത്തിരട്ടി ഡാറ്റ ലഭിക്കാനുള്ള വഴി ഇതാണ്കൂടുതൽ വായിക്കുക: ജിയോ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്ക് പ്രതിമാസ പ്ലാനുകളെക്കാൾ പത്തിരട്ടി ഡാറ്റ ലഭിക്കാനുള്ള വഴി ഇതാണ്

Best Mobiles in India

Read more about:
English summary
In just three of its operations, Reliance Jio has become the largest telecom operator in India. The company has recently launched many tariffs plans, and now it has discontinued its one of its existing pack. Besides, the company has launched Rs. 2,121 prepaid plan. This plan is valid for 336 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X