49 രൂപയുടെ പ്ലാൻ എടുത്ത് മാറ്റി ജിയോ, ഇനി അടിസ്ഥാന പ്ലാൻ 75 രൂപയ്ക്ക്

|

റിലയൻസ് ജിയോ കഴിഞ്ഞയാഴ്ച്ചയാണ് തങ്ങളുടെ താരിഫ് പ്ലാനുകളിൽ മാറ്റം വരുത്തിയത്. പ്ലാനുകൾക്ക് വില വർദ്ധിപ്പിക്കുകയും പല പ്ലാനുകളുടെ വാലിഡിറ്റി മാറ്റുകയും ചെയ്തിരുന്നു. എന്നാൽ കമ്പനി ജിയോഫോൺ പ്ലാനുകളുടെ വില വർദ്ധിപ്പിച്ചിരുന്നില്ല. വില വർദ്ധിപ്പിക്കുന്നതിന് പകം അടിസ്ഥാന പ്ലാനിയിരുന്ന 49 രൂപയുടെ ജിയോഫോൺ റീചാർജ് പ്ലാൻ കമ്പനി നീക്കംചെയ്തു. ഇപ്പോൾ അടിസ്ഥാന പ്ലാനിന് 75 രൂപയാണ് ഉപയോക്താവ് നൽകേണ്ടി വരികയെന്ന് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

ജിയോ ഫോൺ
 

ആഴ്ച്ചകൾക്ക് മുമ്പ് ജിയോ ഫോൺ ഉപയോക്താക്കൾക്കായി കമ്പനി ഓൾ-ഇൻ-വൺ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഇതിനൊപ്പമാണ് 75 രൂപ പ്ലാനും കമ്പനി പുറത്തിറക്കിയത്. അന്ന് അവതരിപ്പിച്ച മറ്റ് പ്ലാനുകൾ 99 രൂപ, 153 രൂപ, 297 രൂപ, 594 രൂപ എന്നി നിരക്കുകളിലുള്ളവയാണ്. ജിയോഫോൺ ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിലൊക്കെയും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കുന്നതിന് പ്രത്യേകം ഐയുസി ടോപ്പ്-അപ്പ് റീച്ചാർജുകൾ ചെയ്യണ്ടി വരും.

ഉപഭോക്താക്കളെ ആകർഷിച്ചത്

1,500 രൂപ എന്ന താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കികൊണ്ടാണ് റിലയൻസ് ജിയോഫോൺ രാജ്യത്തുടനീളം ഉപഭോക്താക്കളെ ആകർഷിച്ചത്. ഇത് കൂടാതെ 49 രൂപ പ്ലാൻ കൂടി ഉപയോക്താക്കളെ ജിയോഫോണിലേക്ക് ആകർഷിച്ച മറ്റൊരു ഘടകമാണ്. ഈ പ്ലാനിലൂടെ ജിയോ ഉപയോക്താക്കൾക്ക് എഫ്‌യുപി ലിമിറ്റില്ലാതെ വോയ്‌സ് കോളിംഗും 28 ദിവസത്തേക്ക് 1 ജിബി ഡാറ്റയും ലഭിച്ചിരുന്നു. ഐ‌യു‌സി ടോപ്പ്-അപ്പ് വൗച്ചറുകൾ‌ അവതരിപ്പിച്ചതിന്‌ ശേഷം, 49 രൂപ പ്ലാൻ‌ റിച്ചാർജ് ചെയ്യുന്ന ജിയോ‌ഫോൺ‌ ഉപയോക്താക്കൾ‌ക്ക് മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ ഐയുസി റിച്ചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കേണ്ടി വന്നിരുന്നു.

കൂടുതൽ വായിക്കുക: ജിയോ 149 രൂപയുടെ ഓൾ ഇൻ വൺ പ്ലാൻ അവരിപ്പിച്ചു. എയർടെല്ലിനും വോഡാഫോണിനും വീണ്ടും വെല്ലുവിളി

താരിഫ് നിരക്കുകൾ

മറ്റ് ടെലിക്കോം കമ്പനികൾ താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ച് പുതിയ പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെ ജിയോയും തങ്ങളുടെ പ്ലാനുകളുടെ വില വർദ്ധിപ്പിക്കുകയും പ്ലാനുകളിൽ മാറ്റം വരുത്തുകയും ചെയ്തു. ഡിസംബർ 6 മുതൽ നിലവിൽ വന്ന ജിയോയുടെ പുതിയ താരിഫ് പ്ലാൻ പല പ്ലാനുകളുടെയും വാലിഡിറ്റിയിലും ആനുകൂല്യങ്ങളിലും മാറ്റം വരുത്തി. പ്ലാനുകൾക്ക് ചിലതിന് വില കൂടുകയും ചെയ്തു. ഇതിന്‍റെ ഭാഗമായാണ് കമ്പനി ജിയോഫോൺ ഉപയോക്താക്കൾക്കായി ഉണ്ടായിരുന്ന 49 രൂപ പ്ലാൻ നീക്കം ചെയ്തതത്. ഇനി മുതൽ ജിയോഫോൺ ഉപയോക്താക്കൾക്ക് അടിസ്ഥാന പ്ലാൻ റിച്ചാർജ് ചെയ്യൻ 75 രൂപ ചിലവഴിക്കേണ്ടി വരും.

ഓൾ-ഇൻ-വൺ റീചാർജ്
 

കഴിഞ്ഞ മാസം കമ്പനി ജിയോഫോൺ ഉപയോക്താക്കൾക്കായി ഓൾ-ഇൻ-വൺ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. മറ്റ് നെറ്റ്വർക്കിലേക്കുള്ള കോളുകൾ അടക്കം വാഗ്ദാനം ചെയ്യുന്ന പ്ലാനുകളാണ് ഇവ. 75 രൂപ, 125 രൂപ, 155 രൂപ, 185 രൂപ എന്നീ നിരക്കുകളിലുള്ള പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. അൺലിമിറ്റഡ് ജിയോ-ടു-ജിയോ വോയ്‌സ് കോളിംഗ് ഉള്ള 75 രൂപ പ്ലാൻ മറ്റ് നെറ്റ്വർക്കുകളിലേക്ക് 500 മിനിറ്റ് ജികോളുകളും നൽകുന്നു. ദിവസവും 100 എംബി ഡാറ്റ, 28 ദിവസത്തേക്ക് ആകെ 50 എസ്എംഎസുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭ്യമാണ്. 49 രൂപ പ്ലാനിൽ മറ്റ്നെറ്റ്വർക്കിലേക്കുള്ള കോളുകൾ ലഭ്യമല്ലാതിരുന്നതിനാൽ തന്നെ ഉപയോക്താക്കളെ സംബന്ധിച്ച് 75 രൂപ പ്ലാനും മികച്ച തിരഞ്ഞെടുപ്പ് തന്നെയായിരിക്കും.

99 രൂപ, 153 രൂപ പ്ലാനുകൾ നിലനിർത്തി

99 രൂപ, 153 രൂപ പ്ലാനുകൾ നിലനിർത്തി

ജിയോഫോൺ ഉപയോക്താക്കൾക്കായുള്ള പ്ലാനുകളിൽ നിന്ന് 49 രൂപ പ്ലാൻ റിലയൻസ് ജിയോ നീക്കം ചെയ്തുവെങ്കിലും നേരത്തെ ഉണ്ടായിരുന്ന 99 രൂപ, 153 രൂപ, 297 രൂപ, 594 രൂപ എന്നീ പ്ലാനുകൾ ഇപ്പോഴും ലഭ്യമാണ്. എന്നാൽ ഈ പ്ലാനുകൾ റിച്ചാർജ് ചെയ്താൽ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കുന്നതിന് അധിക ഐയുസി ടോപ്പ്-അപ്പ് റീചാർജ് ചെയ്യേണ്ടിവരും.

കൂടുതൽ വായിക്കുക: പുതിയ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ജിയോയുടെ ഏറ്റവും മികച്ച ഓഫറുകളെ പരിചയപ്പെടാം

ജിയോഫോൺ പ്ലാനുകൾ

ജിയോഫോൺ പ്ലാനുകളിൽ 99 രൂപയുടെ പ്ലാൻ ദിവസവും 0.5 ജിബി ഡാറ്റയും (28 ദിവസത്തേക്ക് മൊത്തം 14 ജിബി), 300 എസ്എംഎസുകളും 28 ദിവസത്തേക്ക് പരിധിയില്ലാത്ത ജിയോ-ടു-ജിയോ വോയ്‌സ് കോളിംഗും നൽകുന്നു. 153 രൂപ പായ്ക്ക് ദിവസേന 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് ജിയോ-ടു-ജിയോ വോയ്‌സ് കോളുകളും 28 ദിവസത്തെ വാലിഡിറ്റിയിൽ ദിവസവും 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. 594 രൂപയുടെും 297 രൂപയുടെയും ജിയോഫോൺ പ്ലാനുകൾ 84 ജിബി ഡാറ്റ, അൺലിമിറ്റഡ് ജിയോ-ടു-ജിയോ കോളിംഗ്, 168 ദിവസം വരെ വാലിഡിറ്റി എന്നിവ നൽകുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
Jio has removed the most affordable Rs 49 JioPhone recharge plan and the new recharges now start at Rs 75. A few weeks ago, Jio introduced All-in-One plans for JioPhone users and the Rs 75 plan is part of the same.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X