ജിയോയുടെ 555 രൂപ പ്ലാനിനെ നേരിടാൻ എയർടെലിൻറെ 558 രൂപ പ്ലാൻ, ഏതാണ് മികച്ചത്

|

റിലയൻസ് ജിയോ ഇപ്പോൾ ദിവസേന പുതിയ പ്ലാനുകൾ ആരംഭിക്കുന്നുണ്ട്. കമ്പനി പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി 'ഓൾ-ഇൻ-വൺ പ്ലാനുകൾ' എന്ന പ്ലാനുകൾ ആരംഭിച്ചതായി അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. പുതുതായി തുടങ്ങിയ പ്ലാനുകൾ ആരംഭിക്കുന്നത് 222 രൂപയിലാണ് 555 രൂപ വരെയുള്ള തുകയ്ക്ക് പ്ലാനുകൾ ലഭ്യമാകും. ഈ പ്ലാനുകളിൽ 555 രൂപയുടേതിന് സമാനമായ പ്ലാനാണ് എയർടെൽ അവതരിപ്പിച്ച 558 രൂപയുടെയും 599 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകൾ. ഉപയോക്താക്കളെ ഒരുപോലെ ആകർഷിക്കുന്ന ഇരു കമ്പനികളുടെയും ഏകദേശം സാമ്യമുള്ള പ്ലാനുകളാണ് ഇന്ന് നമ്മൾ വിശകലനം ചെയ്യുന്നത്.

ജിയോയടെ 555 രൂപ ഓൾ-ഇൻ-വൺ പ്രീപെയ്ഡ് പ്ലാൻ

ജിയോയടെ 555 രൂപ ഓൾ-ഇൻ-വൺ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയിൽ നിന്നുള്ള ഏറ്റവും ജനപ്രിയമായ പായ്ക്കുകളിൽ ഒന്നാണിത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 84 ദിവസത്തേക്ക് 3000 മിനിറ്റ് കോളിംഗ് ലഭിക്കും. പ്രതിദിനം 2 ജിബി ഡാറ്റ, 100 എസ്എംഎസുകൾ, സൌജന്യ ജിയോ-ടു-ജിയോ കോളുകൾ, ജിയോ ആപ്സ് സബ്സ്ക്രിപ്ഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിനൊപ്പം തന്നെ ഇപ്പോൾ കമ്പനി പ്ലാനിന് 50 രൂപ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് 555 രൂപയുടെ പ്ലാൻ ഇപ്പോൾ 505 രൂപയ്ക്ക് ലഭ്യമാകും.

എയർടെലിൻറെ 558രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെലിൻറെ 558രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 555 രൂപ പ്ലാനിനോട് താരതമ്യപ്പെടുത്താൻ സാധിക്കുന്ന വിധത്തിൽ എയർടെൽ രണ്ട് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു, 558 രൂപയുടെയും 599 രൂപയുടെയും പ്ലാനാണ് എയർടെൽ അവതരിപ്പിക്കുന്നത്. 558 രൂപയുടെ പ്ലാൻ 82 ദിവസത്തേക്ക് പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി വോയ്‌സ് കോളുകളും 100 എസ്എംഎസ് സന്ദേശങ്ങളും ദിവസം 3 ജിബി ഡാറ്റയും നൽകുന്നു. കോളുകൾക്ക് FUP പരിധി ഇല്ല. അതായത് ഈ പ്ലാനിലൂടെ മൊത്തത്തിൽ ഉപയോക്താവിന് 246 ജിബി ഡാറ്റ എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടുതൽ വായിക്കുക : ടെലിക്കോം കമ്പനികളുടെ പിഴ ഇളവുകൾ സുപ്രിം കോടതി വിധിക്ക് എതിരെന്ന് കേന്ദ്ര സർക്കാരിനോട് ജിയോകൂടുതൽ വായിക്കുക : ടെലിക്കോം കമ്പനികളുടെ പിഴ ഇളവുകൾ സുപ്രിം കോടതി വിധിക്ക് എതിരെന്ന് കേന്ദ്ര സർക്കാരിനോട് ജിയോ

എയർടെലിൻറെ 599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെലിൻറെ 599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ തങ്ങളുടെ ഡൽഹി ഉപയോക്താക്കൾക്കായി പുറത്തിറക്കിയ പ്ലാനാണ് 599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാനിലൂടെ പ്രതിദിനം 2 ജിബി ഡാറ്റ, എല്ലാ നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ കമ്പനി ഉപയോക്താക്കൾക്കായി നൽകുന്നു. ഇത് കൂടാതെ ഭാരതി ആക്സ ലൈഫിൽ നിന്ന് ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ഈ പ്ലാനിനൊപ്പം എയർടെൽ വാഗ്ദാനം ചെയ്യുന്നു. 84 ദിവസമാണ് ഈ പ്ലാനിൻറെ കാലാവധി.

ജിയോ, എയർടെൽ

ജിയോ ഐയുസി ചാർജ്ജ് ഇടാക്കുമ്പോഴും എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ് പോലുള്ള കൂടുതൽ ആനുകൂല്യങ്ങൾ എയർടെൽ വാഗ്ദാനം ചെയ്യുന്നു, കൂടാതെ നിങ്ങൾ കൂടുതൽ ചെലവഴിക്കാൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് ഇൻഷുറൻസ് കവറും ലഭിക്കും. അതിനാൽ തന്നെ 500 രൂപയ്ക്കും 600 രൂപയ്ക്കും ഇടയിലെ പ്ലാനുകൾ തേടുന്ന ആളുകളെ ആകർഷിക്കുക എയർടെലിൻറെ പ്ലാനുകൾ തന്നെയായിരിക്കുമെന്നതിൽ സംശയമില്ല.

കടുത്ത പ്രതിസന്ധി

ടെലികോം വ്യവസായത്തിൽ ഇപ്പോൾ കടുത്ത പ്രതിസന്ധിയാണ് ഉള്ളത്. എന്നാൽ അതിനെ മറികടന്ന് റിലയൻസ് ജിയോയും എയർടെലും ഒന്നാമതെത്താൻ പരമാവധി ശ്രമിക്കുന്നു. ഐയുസി ചാർജ്ജുകളാണ് ജിയോയെ വലയ്ക്കുന്നത്. കമ്പനിയുടെ കനത്ത നഷ്ടം ഇല്ലാതാക്കാനായി ഉപയോക്താക്കളിൽ നിന്നും ഐയുസി നിരക്ക് ഈടാക്കാൻ കമ്പനി തീരുമാനിച്ചിരുന്നു. ഇത് ഉപയോക്താക്കളിൽ പലർക്കും കടുത്ത നീരസം ഉണ്ടാകാൻ ഇടയായി. ഇതിനെ മറികടക്കാൻ മറ്റ് നെറ്റ്വർക്കിലേക്കുള്ള നിശ്ചിത സൌജന്യ കോളുകളുള്ള പദ്ധതികൾ ജിയോ ആവിഷ്കരിക്കുന്നുണ്ട്.

കൂടുതൽ വായിക്കുക: ട്രായ് പുറത്തിറക്കിയ വേഗതയുടെ പട്ടികയിൽ ഒന്നാം സ്ഥാനം കൈവിടാതെ ജിയോകൂടുതൽ വായിക്കുക: ട്രായ് പുറത്തിറക്കിയ വേഗതയുടെ പട്ടികയിൽ ഒന്നാം സ്ഥാനം കൈവിടാതെ ജിയോ

സുപ്രിം കോടതി

ടെലിക്കോം രംഗത്ത് എയർടെലിനും വോഡാഫോൺ ഐഡിയയ്ക്കും ഇപ്പോൾ വിനയായിരിക്കുന്നത് സുപ്രിം കോടതിയുടെ ഒരു ഉത്തരവാണ്. സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫിസ് എന്നി ഇനത്തിൽ എയർടെൽ മാത്രം 42,000 കോടി രൂപ സർക്കാരിലേക്ക് അടയ്ക്കണമെന്നാണ് സുപ്രിം കോടതി ഉത്തരവ്. എന്തായാലും പ്രതിസന്ധികൾക്ക് ഇടയിലും പരസ്പരം മത്സരിക്കാനും ഉപയോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാനും കമ്പനികൾ ശ്രമിക്കുന്നുണ്ട്.

Best Mobiles in India

English summary
Reliance Jio is launching plans on a daily basis. In fact, the company has launched plans called 'All-in-One Plans for its prepaid users. The newly launched plans start at Rs. 222 and go up to Rs. 555, competing with Airtel's Rs. 558 and Rs. 599 prepaid plan. So today, we are going to compare all these plans and here is how these two plans compete against each other.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X