കേബിൾ കണക്ഷൻ ഇല്ലാതെ 150 ലൈവ് ചാനലുകൾ; ജിയോ സെറ്റ്ടോപ്പ് ബോക്സ് വിപണിയിലേക്ക്

|

ടെലികമ്മ്യൂണിക്കേഷൻ ഭീമനായ റിലയൻസ് ജിയോ തങ്ങളുടെ 4K സെറ്റ്-ടോപ്പ് ബോക്സ് വിപണിയിലെത്തിക്കുന്നു. ജിയോ ഫൈബർ ഉപയോക്താക്കൾക്കാണ് സെറ്റ്ടോപ്പ് ബോക്സ് നൽകുന്നത്. പ്രിവ്യൂ ഓഫറുകളിൽ നിന്ന് പണമടച്ചുള്ള ജിയോ ഫൈബർ കണക്ഷനുകളിലേക്ക് മാറുന്ന ഉപയോക്താക്കൾക്ക് കമ്പനി ബോക്സ് നൽകാൻ ആരംഭിച്ചതായി റിപ്പോട്ടുകളുണ്ട്. ഇത് ഏകദേശം രണ്ട് മാസം മുമ്പ് റിലയൻസ് പ്രഖ്യാപിച്ച ട്രിപ്പിൾ പ്ലേ ബ്രോഡ്‌ബാൻഡ് ഓഫറുകളുടെ ഭാഗമായിട്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സെറ്റ്ടോപ്പ് ബോക്സ്
 

സെറ്റ്ടോപ്പ് ബോക്സുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന് പിന്നാലെ ജിയോ ഫൈബറിൻറെ ട്രയൽ റൺ സമാപിച്ചതായും കമ്പനി വ്യക്തമാക്കി. ട്രയൽ റണ്ണിന്റെയും പ്രിവ്യൂ ഓഫറുകളുടെയും ഭാഗമായിരുന്ന എല്ലാ ഉപഭോക്താക്കളും പണമടച്ചുള്ള ഓഫറുകളിലേക്ക് മാറണമെന്നാണ് കമ്പനി വ്യക്തമാക്കിയത്. ഫൈബർ കണക്ഷനൊപ്പം സെറ്റ്ടോപ്പ് ബോക്സിലൂടെ 150തോളം ചാനലുകളാണ് ജിയോ ഉപയോക്താക്കൾക്കായി നൽകുക. കമ്പനി വീഡിയോ സ്ട്രീമിങ് സൈറ്റുകളിലേക്കുള്ള സബ്ക്രിപ്ഷനും തങ്ങളുടെ പ്ലാനിനൊപ്പം ചേർത്തിട്ടുണ്ട്.

ട്രിപ്പിൾ പ്ലേ

നേരത്തെ റിപ്പോർട്ടുചെയ്തതുപോലെ റിലയൻസ് ജിയോ ഫൈബർ പേയ്ഡ് ഓഫറുകളുടെ ഭാഗമായി ട്രിപ്പിൾ പ്ലേ 699 രൂപ പ്ലാനിൽ നിന്ന് ആരംഭിക്കുന്നു. സെറ്റ്-ടോപ്പ് ബോക്സിന്റെയും കേബിൾ ടിവി സേവനത്തിന്റെയും റോൾ- ഔട്ട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എല്ലാ ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്കും സൌജന്യ സെറ്റ്-ടോപ്പ് ബോക്സ് ലഭിക്കുമെന്ന് ടെലികോംടോക്കം റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ വായിക്കുക : കേരളത്തിൽ ജിയോയുടെ തേരോട്ടം, 4ജി നെറ്റ്വർക്കിലും വരിക്കാരുടെ എണ്ണത്തിലും ഒന്നാം സ്ഥാനം

കേബിൾ ടിവി കണക്ഷൻ

സെറ്റ്-ടോപ്പ് ബോക്സ് പ്രവർത്തിപ്പിക്കാൻ ഉപയോക്താക്കൾക്ക് പ്രത്യേക കേബിൾ ടിവി കണക്ഷൻ ആവശ്യമാണെന്ന് ഈ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. പക്ഷേ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കേബിൾ ടിവി കണക്ഷൻ ഇല്ലാതെ തന്നെ ഉപയോക്താക്കൾക്ക് 150 ഓളം തത്സമയ ടിവി ചാനലുകൾ അസ്വദിക്കാൻ സാധിക്കും. ഇത് ജിയോ ഉപയോക്താക്കളെ സംബന്ധിച്ച് വലിയ കാര്യമാണ്. പക്ഷേ ലഭിക്കുന്ന ചാനലുകലെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ഐപിടിവി സേവനം
 

ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രാദേശിക കേബിൾ ടിവി കണക്ഷൻറെ സേവനവും ആവശ്യകതയും സംബന്ധിച്ച് ഉപയോക്താക്കളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഈ പുതിയ റിപ്പോർട്ട് ഇന്റർനെറ്റ് ഐപിടിവി സേവനത്തിന് അനുകൂലമായാണ് പുറത്ത് വന്നിരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ചാനലുകളുടെ എണ്ണം പരിമിതമായിരിക്കും. എന്നിരുന്നാലും പരമ്പരാഗത ടിവി ചാനലുകൾ ഈ സേവനത്തിൽ ഉൾപ്പെടാത്തതിനാൽ ചില ജിയോ ഫൈബർ ഉപയോക്താക്കൾ പ്ലാനിൽ സന്തുഷ്ടരല്ല.

ടിവി ചാനൽ അപ്ലിക്കേഷനുകൾ

ഉപയോക്താക്കൾക്ക് ഐ‌പി‌ടി‌വി കണ്ടൻറ് ലഭ്യമാക്കുന്നതിന് ജിയോ സെറ്റ്ടോപ്പ് ബോക്സ് ആശ്രയിക്കുന്നതിന് ടിവി ചാനൽ അപ്ലിക്കേഷനുകളെയാണ്. ഈ സേവനം ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് സേവനം വഴി ലഭ്യമാകുന്ന ഡാറ്റയെ ആശ്രയിച്ചിരിക്കും. ജിയോ ഫൈബർ സെറ്റ്-ടോപ്പ് ബോക്സിനോടൊപ്പം ജിയോ ടിവി ആപ്ലിക്കേഷൻ പ്രീ ഇൻസ്റ്റാൾ ചെയ്തിട്ടില്ല. ഇതിനർത്ഥം ജിയോ ടിവിയിൽ ലഭ്യമായ 650 ലൈവ് ടിവി ചാനലുകളിലേക്ക് ജിയോ ഫൈബർ സെറ്റ്-ടോപ്പ് ബോക്സിലൂടെ ആക്സസ് ലഭിക്കില്ല എന്നതാണ്.

കൂടുതൽ വായിക്കുക : ജിയോഫൈബറിനെ നേരിടാൻ ബിഎസ്എൻഎൽ ട്രിപ്പിൾ പ്ലേ ബ്രോഡ്ബാൻറ് പ്ലാനുകൾ അവതരിപ്പിച്ചു

ഒടിടി പ്ലാറ്റ്ഫോം

എല്ലാ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നുമുള്ള ഉള്ളടക്കം സംയോജിപ്പിക്കുന്ന ജിയോ ടിവി + എന്ന പുതിയ ആപ്ലിക്കേഷൻ സെറ്റ്-ടോപ്പ് ബോക്സിൽ ലഭ്യമാണ്. ഷവോമി സ്മാർട്ട് ടിവികളിലെ പാച്ച്വാൾ യുഐയ്ക്കും വൺപ്ലസ് ടിവി ക്യു 1 സീരീസിലെ ഓക്സിജൻ പ്ലേയ്ക്കും സമാനമാണ് ജിയോ ടിവി + എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Most Read Articles
Best Mobiles in India

English summary
Telecommunication giant Reliance Jio seems to be giving its 4K Set-Top box to JioFiber users in the market. The company seems to have started providing the box to the customers moving to paid JioFiber connections from preview offers. This is likely to be part of the Triple Play broadband offers that Reliance announced about two months back. In addition to the announcement, the company also clarified that the JioFiber trial run has concluded. This means that all customers as part of the trial run and preview offers have to migrate to paid offers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X