റിലയന്‍സ് ജിയോ കരിഞ്ചന്തയിലും.....

Written By:

സൗജന്യമെങ്കിലും റിലയന്‍സ് ജിയോ സിം കരിഞ്ചന്തയിലും വാഴുന്നു. സ്വപ്‌നസമാനമായ ഓഫറുകളാണ് റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. രാജ്യമെമ്പാടുമുളള റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ ആളുകള്‍ ഇപ്പോഴും വന്‍ തിരക്കാണ്. സൂപ്പര്‍താര സിനിമകളുടെ ടിക്കറ്റിനായി തിയേറ്ററുകള്‍ക്കു മുന്നില്‍ ഉണ്ടാകുന്ന തിരക്കിനെ വെല്ലും ഇത്.

റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് പരിശോധിക്കാന്‍ എളുപ്പ വഴി!

19 ബ്രീന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ തെരഞ്ഞെടുക്കപ്പെട്ട 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ജിയോ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനമാണ് ഈ തിരക്കിനു കാരണം. ഡിസംബര്‍ 31 വരെ സിമ്മില്‍ ഡാറ്റ സര്‍വ്വീസും വോയിസ് കോളുകളും സൗജന്യമാണ്. ഇതോടെ സിമ്മിനായുളള ആവശ്യക്കാര്‍ വര്‍ദ്ധിച്ചു.

റിലയന്‍സ് ജിയോ 4ജി സിം എങ്ങനെ 3ജി ഫോണുകളില്‍ ഉപയോഗിക്കാം?

റിലയന്‍സ് ജിയോ കരിഞ്ചന്തയിലും.....

കരിഞ്ചന്തയില്‍ ജിയോ സിമ്മിന് 500 രൂപ വരെ ഈടാക്കുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സിം കാര്‍ഡിനുളള അപേക്ഷയ്ക്കു മാത്രം 100 രൂപ നല്‍കുന്നവരും ഉണ്ട്.

ആന്‍ഡ്രോയിഡ് വഴി എങ്ങനെ രഹസ്യങ്ങള്‍ ചോര്‍ത്താം?

ഇതേ സമയം 500 രൂപയോ 1000 രൂപയോ കൊടുത്താലും വേണ്ടില്ല റിയോ സിം കിട്ടാനില്ലന്ന് ഒരു കൂട്ടര്‍. സാധാരണ സിം കാര്‍ഡുകള്‍ക്ക് 10 മുതല്‍ 20 രൂപ വരെയാണ് നെറ്റ്‌വര്‍ക്ക് കമ്പനികള്‍ ഇടാക്കുന്നത്. 15നും 20നും ഇടയില്‍ പ്രായമുളളവരാണ് ഭൂഗിഭാഗം ഷോപ്പുടമകളും പറയുന്നത്.

റിലയന്‍സ് ജിയോ സിം എങ്ങനെ ഓണ്‍ലൈന്‍ വഴി ലഭിക്കും? തട്ടിപ്പാണോ?
റിലയന്‍സ് ജിയോ പ്ലാനുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്ലാന്‍ 149 രൂപ

ഈ 149രൂപ പ്ലാനില്‍ നിങ്ങള്‍ക്ക് ലോക്കലും എസ്റ്റിഡിയും ഉള്‍പ്പെടെ ഫ്രീ വോയിസ് കോളുകള്‍ നല്‍കുന്നു. ഇതില്‍ 0.3ജിബി ഡാറ്റയും 28 ദിവസം വാലിഡിറ്റിയുമാണ്. കൂടാതെ ഈ പാക്കില്‍ 100 ഫ്രീ എസ്എംഎസ് ലോക്കല്‍/എസ്റ്റിഡി ഉള്‍പ്പെടുന്നു.

പ്ലാന്‍ 499 രൂപ

ഈ പ്ലാനില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോള്‍ എസ്എംഎസ്, 4ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി. കൂടാതെ വൈ-ഫൈ ഹോട്ട്‌സ്‌പോട്ട്‌സ്, അണ്‍ലിമിറ്റഡ് നൈറ്റ് യൂസേജിന് പ്രത്യേകം 8ജിബി ഡാറ്റ നല്‍കുന്നുണ്ട്.

പ്ലാന്‍ 999 രൂപ

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ്, ഫ്രീ വോയിസ് കോള്‍, എസ്എംഎസ്, 10ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി. ജിയോ ഓപ്പറേറ്റഡ് വൈ ഫൈ ഹോട്ട്‌സ്‌പോട്ട്‌സ്, അണ്‍ലിമിറ്റഡ് നൈറ്റ് യൂസേജിനായി 20 ജിബി അധിക ഡാറ്റയും നല്‍കുന്നു.

പ്ലാന്‍ 1,499 രൂപ

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ്, ഫ്രീ വോയിസ് കോള്‍, എസ്എംഎസ്, 20ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി. കൂടാതെ ജിയോ ഓപ്പറേറ്റഡ് വൈ-ഫൈ ഹോട്ട്‌സ്‌പോട്ട്‌സ്, അണ്‍ലിമിറ്റഡ് നൈറ്റ് യൂസേജിനായി 40 ജിബി അധിക ഡാറ്റ നല്‍കുന്നു.

പ്ലാന്‍ 2,499 രൂപ

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ്, ഫ്രീ വോയിസ് കോള്‍, എസ്എംഎസ്, 35ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി. ജിയോ ഓപ്പറേറ്റഡ് വൈ-ഫൈ ഹോട്ട്‌സ്‌പോട്ട്‌സ്, അണ്‍ലിമിറ്റഡ് നൈറ്റ് യൂസേജിനായി 70 ജിബി അധിക ഡാറ്റ നല്‍കുന്നു.

പ്ലാന്‍ 3,999 രൂപ

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ്, ഫ്രീ വോയിസ് കോള്‍, എസ്എംഎസ്, 60ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി. ജിയോ ഓപ്പറേറ്റഡ് വൈ-ഫൈ ഹോട്ട്‌സ്‌പോട്‌സ്, അണ്‍ലിമിറ്റഡ് നൈറ്റ് യൂസേജിനായി 120 ജിബി അധികം നല്‍കുന്നു.

പ്ലാന്‍ 4,999 രൂപ

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ്, ഫ്രീ വോയിസ് കോള്‍, എസ്എംഎസ്, 75ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി. ജിയോ ഓപ്പറേറ്റഡ് വൈ-ഫൈ ഹോട്ട്‌സ്‌പോട്ട്‌സ്, അണ്‍ലിമിറ്റഡ് നൈറ്റ് യൂസേജിനുമായി 150 ജിബി അധിക ഡാറ്റ നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Despite reports of call drop or slowing down data speed, Reliance Jio's SIMs, which the company said would be available for free, are selling in black market between Rs 50 to Rs 500.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot