റിലയൻസ് ജിയോ സ്പെക്ട്രം സ്വന്തമാക്കാനായി ലേലത്തിൽ ചിലവഴിച്ചത് 57,123 കോടി രൂപ

|

കഴിഞ്ഞ ദിവസം നടന്ന സ്പെക്ട്രം ലേലത്തിൽ മൂന്ന് ബാൻഡുകൾ വാങ്ങിയതായി റിലയൻസ് ജിയോ അറിയിച്ചു. 800 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2300 മെഗാഹെർട്സ് എന്നീ ബാൻഡുകളാണ് ജിയോ സ്വന്തമാക്കിയിരിക്കുന്നത്. 57,123 കോടി രൂപയാണ് ബാൻഡ് സ്വന്തമാക്കാനായി ജിയോ ചിലവഴിച്ചിരിക്കുന്നത്. എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവയും സ്പെക്ട്രം സ്വന്തമാക്കാനായി വലിയ തുക ചിലവഴിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പണം ചിലവഴിച്ച് സ്പെക്ട്രം സ്വന്തമാക്കിയിരിക്കുന്നത് ജിയോ തന്നെയാണ്.

അംബാനി

തങ്ങളുടെ നിലവിലുള്ള ഉപയോക്താക്കൾക്ക് മാത്രമല്ല, ഡിജിറ്റൽ സേവനങ്ങളിലേക്ക് മാറുന്ന അടുത്ത 300 ദശലക്ഷം ഉപയോക്താക്കൾക്കും വേണ്ടി മികച്ച സേവനങ്ങൾ ഉറപ്പാക്കാനാണ് ജിയോ ആഗ്രഹിക്കുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് ഡി അംബാനി പറഞ്ഞു. സ്പെക്ട്രം വികസിപ്പിക്കുന്നതിലൂടെ ഇന്ത്യയിൽ ഡിജിറ്റലൈസേഷൻ കൂടുത വേഗത്തിലാക്കുകയാണ് ജിയോ എന്നും 5ജി റോൾ ഔട്ടിനായി ജിയോ തയ്യാറാമെന്നും ലേലത്തിൽ സ്പെക്ട്രം വാങ്ങിയ ശേഷം അംബാനി വ്യക്തമാക്കി.

കൂടുതൽ വായിക്കുക: നിങ്ങളുടെ പരിസരത്തും ജിയോഫൈബർ ലഭ്യമാണോ? എളുപ്പം പരിശോധിക്കാംകൂടുതൽ വായിക്കുക: നിങ്ങളുടെ പരിസരത്തും ജിയോഫൈബർ ലഭ്യമാണോ? എളുപ്പം പരിശോധിക്കാം

സ്പെക്ട്രം ലേലത്തിൽ ജിയോ

സ്പെക്ട്രം ലേലത്തിൽ ജിയോ

കഴിഞ്ഞ ദിവസം നടന്ന ലേലത്തിന് ശേഷം രാജ്യത്ത് ജിയോയുടെ സ്പെക്ട്രം 55 ശതമാനം (1,717 മെഗാഹെർട്സ് അപ്‌ലിങ്ക് + ഡൌൺ‌ലിങ്ക്) വർദ്ധിച്ചതായി റിലയൻസ് ജിയോ അറിയിച്ചു. ഇപ്പോൾ ഏറ്റവും കൂടുതൽ സബ് ജിഗാഹെർട്സ് സ്പെക്ട്രവും 2300 മെഗാഹെർട്സ് ബാൻഡുകളും ജിയോയുടെ കൈവശം ഉണ്ട്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുമായി വിപണി വിഹിതം കൈയ്യടക്കി വച്ചിരിക്കുന്ന ടെലിക്കോം ഓപ്പറേറ്ററാണ് ജിയോ.

ടെലികോം ഓപ്പറേറ്റർ

എല്ലാ സർക്കിളുകളിലും 1800 മെഗാഹെർട്സ് ബാൻഡിൽ 2എക്സ് 10 മെഗാഹെർട്സ്, 2300 മെഗാഹെർട്സ് ബാൻഡിൽ 40 മെഗാഹെർട്സ് എന്നിവയാണ് റിലയൻസ് ജിയോ സ്വന്തമാക്കിയിരിക്കുന്നത്. ടെലികോം ഓപ്പറേറ്റർ കുറഞ്ഞത് 15.5 വർഷത്തേക്കുള്ള സ്പെക്ട്രമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ 60.8 കോടി രൂപയുടെ എയർവേവ്സ് വാങ്ങിയതായും ജിയോ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ജിയോയുടെ സേവനങ്ങൾ കൂടുതൽ ശക്താക്കാൻ ഇത് സഹായിക്കുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: ജിയോഫോൺ ഉപയോക്താക്കൾക്കായി 22 രൂപ മുതൽ ആരംഭിക്കുന്ന 5 പുതിയ ഡാറ്റ പ്ലാനുകളുമായി ജിയോകൂടുതൽ വായിക്കുക: ജിയോഫോൺ ഉപയോക്താക്കൾക്കായി 22 രൂപ മുതൽ ആരംഭിക്കുന്ന 5 പുതിയ ഡാറ്റ പ്ലാനുകളുമായി ജിയോ

നെറ്റ്‌വർക്ക്

റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനായിട്ടാണ് നെറ്റ്‌വർക്ക് ശേഷി വർധിപ്പിച്ചിട്ടുള്ളത്. പുതിയ ഉപയോക്താക്കൾ നെറ്റ്വർക്കിൽ എത്തിയാൽ പോലും സേവനങ്ങളിൽ യാതൊരു പ്രശ്നവും നേരിടാതിരിക്കാൻ പുതിയ സ്പെക്ട്രം സഹായിക്കുമെന്ന് ജിയോ അവകാശപ്പെടുന്നു. സ്പെക്ട്രം 5ജി സേവനങ്ങളിലേക്കുള്ള മാറ്റത്തിനും സഹായിക്കും. ഇതിലൂടെ 5ജി സ്റ്റാക്ക് വികസിപ്പിക്കാൻ കഴിയും.

എയർടെൽ, വിഐ എന്നിവ സ്വന്തമാക്കിയ സ്പെക്ട്രം

എയർടെൽ, വിഐ എന്നിവ സ്വന്തമാക്കിയ സ്പെക്ട്രം

എയർടെൽ 355.45 മെഗാഹെർട്സ് സ്‌പെക്ട്രമാണ് സബ് ജിഗാഹെർട്സിൽ വാങ്ങിയത്. 2300 മെഗാഹെർട്സ് ബാൻഡുകളും 18,699 കോടി രൂപയ്ക്ക് വാങ്ങിയിട്ടുമ്ട്. വിഐ (വോഡഫോൺ-ഐഡിയ) അഞ്ച് സർക്കിളുകളിൽ മാത്രം എയർവേവ് വാങ്ങിയിരിക്കുന്നത്. 1,993. 40 കോടിയാണ് ഇതിനായി വിഐ ചിലവഴിച്ചിരിക്കുന്നത്. ഈ രണ്ട് ടെലികോം ഓപ്പറേറ്റർമാരാരും 700 മെഗാഹെർട്സ് ബാൻഡ് തിരഞ്ഞെടുത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

കൂടുതൽ വായിക്കുക: താരിഫ് നിരക്കുകൾ വർധിക്കുന്നതിന് മുമ്പ് റീചാർജ് ചെയ്യാവുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: താരിഫ് നിരക്കുകൾ വർധിക്കുന്നതിന് മുമ്പ് റീചാർജ് ചെയ്യാവുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
In the spectrum auction held last day, Jio bought three bands, 800 MHz, 1800 MHz and 2300 MHz. Jio has spent Rs 57,123 crore to acquire the band.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X